Recent Posts - page 13

  • ഓണ്‍ലൈൻ സിനിമാ നിരൂപണം

    ഇതെഴുതാൻ ഒരു കാരണമുണ്ട്…. ഈയിടക്കായി  ഞാൻ മനീഷ് നാരായണൻ എന്നൊരു വ്യക്തിക്കെതിരെ പലരും സോഷ്യൽ മീഡിയയിൽ ആഞ്ഞടിക്കുന്നത് കണ്ടു…. എനിക്ക് വ്യക്തിയെ അറിയില്ല ഞാൻ വായിക്കാറുമില്ല.. എങ്കിലും മനസ്സിലായി ഒരു സിനിമാ നിരൂപകനാണെന്ന്…. പിന്നെ ഞാൻ കക്ഷിയുടെ ചില നിരൂപണങ്ങൾ വായിച്ചു. ഞാൻ ഒരു നിരൂപകനല്ല ഒരു സിനിമാ പ്രേമി മാത്രം… സഹികെട്ട് സിനിമാ തീയറ്റർ വിട്ടോടുകയോ, രക്ഷപ്പെടാനായി… Read More ›

  • ‘ദേവിക്കും ഇലക്ട്രിസിറ്റിയോ…?’ തൂവാനത്തുമ്പികളിലെ ബസ്സ്‌ ഉടമ ബാബു (അലക്സ്) ഇനി ഓർമ്മ മാത്രം

    “മ്മക്ക് ഓരോ നാരങ്ങ വെള്ളം ആയാലോ…. എന്താ…? ആ ചോദ്യം കേട്ടാൽ ഏത് മലയാളീം പറയും ‘എന്താസ്റ്റാ ജയകൃഷ്ണനാവ്വാ…?” പിന്നെ കുറച്ചു നേരം മിണ്ടാതിരിക്കും ഓർമ്മകളിൽ നിന്നും പലതും തിരഞ്ഞ് പിടിക്കും, ചിലത് സിനിമയിലെത് ചിലത് ജീവിതത്തിലെത് എന്നിട്ട് ആരെങ്കിലും പറയും  “അല്ലേ വേണ്ട…. ഒരു ബീറാട്ട് കാച്ച്യാലോ… ? ചൂടത്ത് ബീറാ ബെസ്റ്റ്… എന്താ…?” പിന്നെ… Read More ›

  • ഓടും രാജ ആടും റാണി – മലയാളത്തിലെ ആത്മാര്‍ത്ഥമായ ഒരു ‘homosexual’ തീംട് സിനിമ

      തിരഞ്ഞു പിടിച്ചു കണ്ട സിനിമയായിരുന്നില്ല ‘ഓടും രാജ ആടും റാണി’. ഞായറാഴ്ച്ചത്തെ മലയാളം റേഡിയോ ഷോവിനു വേണ്ടി പാട്ടുകൾ ശേഖരിക്കുന്പോൾ യൂ ട്യൂബിലാണ് ആദ്യം സിനിമയെ പറ്റി കേട്ടത്… പാട്ടുകൾക്ക് ഒരു പുതുമ തോന്നി. കൂടെ മണികണ്ഠൻ പട്ടാന്പി, എനിക്ക് ഇഷ്ടമുള്ള നടനാണ്‌, മണികണ്ഠനൊപ്പം ടിനി ടോമും നല്ലൊരു കോംബിനേഷനായി തോന്നി. അങ്ങിനെ സിനിമയെ പറ്റി… Read More ›

  • സർവകലാശാല – തിരിച്ചു നടക്കാൻ ചില വഴികൾ

    ഒരു മലയാള സിനിമ കാണണം എന്ന് കരുതി…. ഒട്ടും ആലോചിച്ചില്ല…നേരെ യൂട്യൂബ് ലക്ഷ്യമിട്ട് നടന്നു… അധികം തിരഞ്ഞും തപ്പിത്തടഞ്ഞും നടക്കേണ്ടി വന്നില്ല… വേണുവേട്ടന്റെ സർവകലാശാല തുറന്നു കിടക്കുന്നു… കയറി നോക്കി… ആ പടികളിറങ്ങിയിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞു… മറക്കാൻ കഴിയാത്ത എത്രയോ കഥാപാത്രങ്ങൾ…. ഇനി ഒരിക്കലും വെള്ളിത്തിരയിൽ പുതിയൊരു വേഷവുമായി കാണാൻ കഴിയില്ലെന്ന് ഉറപ്പുള്ള മറ്റ് ചിലരും…… Read More ›

  • വാക്കു വിതരണം

    മനുഷ്യത്വത്തിന്റെ വീര്യം കുറയ്ക്കാൻ കവിതകളെഴുതാറില്ല…. ഇരുട്ടിൽ മറഞ്ഞു കിടക്കുന്ന അസ്തിത്വത്തിന്റെ കോണുകളിലേക്ക് എന്തെങ്കിലുമൊക്കെ തടസങ്ങളില്ലാതെ ഒഴുകണം അത്ര മാത്രമായിരുന്നു ഉദ്ദേശം…. കവിതയിലും അതിൽ പരന്നു കിടക്കുന്ന വാക്കുകളിലും പ്രാവിണ്യം കുറഞ്ഞത്‌ കാരണമാവണം, വാക്കുകൾ മൂക്കും കുത്തി പേപ്പറിൽ വീഴുമ്പോൾ ഒരു വല്ലായ്മ…. ചിന്തകളെ തന്നിൽ നിന്നും അറുത്ത് മാറ്റി മോശമായി അടുക്കിയ വാക്കുകളുടെ ബലത്തിൽ വികൃതമാക്കിയ പോലെ… Read More ›

  • യുദ്ധക്കണക്ക്

    യുദ്ധത്തിന്റെ തിയതി കുറിച്ചതിനു ശേഷം അവർ തിരികേ പോയി….. അവരുടെ കണക്കു പുസ്തകം പൂർത്തിയാകാൻ സമയമെടുത്തിരുന്നു മരണത്തിന്റെ എണ്ണത്തിൽ അവർ ഏറെ നേരം ചര്ച്ച ചെയ്ത് ഒരു ഒത്തുതീർപ്പിലെത്തി… വലത്തേ കൈ നഷ്ടപ്പെടുന്നവരുടെ എണ്ണം ഇടത്തെ കൈ നഷ്ടപ്പെടുന്നവരുടെ എണ്ണവുമായി ഏകദേശം ഒപ്പിച്ചെടുത്തു…. സ്ത്രീകൾക്ക് രണ്ടു കൈയ്യും നഷ്ടമായാൽ ആലിംഗനം കഴിയില്ലെന്ന് പറഞ്ഞപ്പോൾ അമ്മമാരുടെ പേര്… Read More ›

  • കാവൽക്കാർ

    പറയാനുള്ളതെല്ലാം പറഞ്ഞു തീർന്നു പറഞ്ഞത്‌ തന്നെ വീണ്ടും പറഞ്ഞ് വിരസതകളിൽ നിന്നും വിരസതകളിലേക്ക് നീങ്ങാറുള്ള ആത്മഹത്യാ ശ്രമങ്ങൾ എനിക്കും മടുത്തു….. ഇനി മൌനം പുതച്ചു കിടന്നുറങ്ങാം നിനക്ക് വേണമെങ്കിൽ കാവലിരിക്കാം സ്വപ്നത്തിൽ എന്തെങ്കിലും കണ്ട് പേടിച്ച് പുതുമയുള്ള വല്ലതും പറയുമോ എന്ന് കാതോർത്തിരിക്കാം…. ഞാൻ ഉറങ്ങട്ട…… നീ കാവലിരിക്കുക -മർത്ത്യൻ-

  • ജോണ്‍ സാമുവലിന്റെ ഷോർട്ട് ഫിലിം ‘Am I?’

    ജോണ്‍ സാമുവലിന്റെ ‘Am I?’ എന്ന ഷോർട്ട് ഫിലിം കണ്ടു….. വളരെ കരുതലോടെ മാത്രം സമീപിക്കേണ്ട ഒരു പ്രമേയം ഒരേഴു മിനുട്ടിൽ വളരെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു……. സിനിമയെന്നതിലുപരി, ഈ പ്രമേയം തന്നെ ഷോർട്ടിനു വേണ്ടി തിരഞ്ഞെടുത്തു എന്നതിൽ ജോണിനെ അഭിനന്ദിക്കണം….. എന്താണ് ശരിയെന്നോ, എന്താണ് തെറ്റെന്നോ ഒരു തിരുമാനമെടുക്കാൻ സിനിമ ആവശ്യപ്പെടുന്നില്ല… വളർന്നു വലുതാവുന്നത്… Read More ›

  • കിക്ക്

    ശൂന്യമായ ജീവിതത്തിലേക്ക് ഒരല്പം സ്നേഹമൊഴിച്ച് അതിന്റെ മുകളിൽ രണ്ട് അലിയാൻ തുടങ്ങിയ സ്വപ്നങ്ങളുമിട്ട് ഒരു നുള്ള് കവിതയും വിതറി, ഒട്ടും പ്രതീക്ഷകൾ ചേർക്കാതെ നീറ്റായി ഒരൊറ്റ വലിക്ക് കുടിക്കണം എന്നിട്ട് ജീവിതവും വലിച്ചെറിഞ്ഞ് നടന്നകലണം അതാണ്‌ മോനേ ഒടുക്കത്തെ കിക്ക് തിരിഞ്ഞു നോക്കാതെ ആടിയാടിയങ്ങനെ എന്താ….. -മർത്ത്യൻ-

  • പേരുകൾ

    ചില പേരുകളിൽ പലതും അടങ്ങിയിരുപ്പുണ്ട്……. അനാവശ്യമായ അർത്ഥങ്ങൾ കുത്തി നിറച്ചിട്ടുണ്ട്……. ഇന്നലെകളുടെ തുണ്ടുകളും ചില പരിചിത മുഖങ്ങളും പറ്റി പിടിച്ച് കിടപ്പുണ്ട്…. എപ്പോൾ വിളിക്കുമ്പോഴും ഒരു കഥ പറയാൻ തയ്യാറായിക്കൊണ്ട്, ചില പേരുകളിൽ അങ്ങിനെ പലതും അടങ്ങിയിരുപ്പുണ്ട്……. അത് ചുമക്കുവാൻ വിധിക്കപ്പെട്ടവന്റെ മുഖത്തും അതിന്റെ നേരിയ ചില അടയാളങ്ങൾ കാണാം ശ്രദ്ധിച്ചു നോക്കണം…. -മർത്ത്യൻ-