കവിത

മകനോട്

നീ യാത്ര തുടങ്ങി…പക്ഷെ… ഞാന്‍ നടന്ന വഴികളിലൂടെ നടക്കാന്‍ ഞാന്‍ നിന്നോട് പറയില്ല… എന്റെ വഴികള്‍…. ഞാന്‍ നടത്തം നിര്‍ത്തുന്നയിടത്ത് തീരും അന്ന് നീ വഴി തെറ്റി വിഷമിക്കരുതല്ലൊ അതു കൊണ്ട്… നീ എന്റെ വഴി പിന്തുടരുത് നിന്റെ വഴി നീ തന്നെ വെട്ടണം നിനക്കായി ലോകം പലതും കരുതിവച്ചിരിക്കണം… സുഖങ്ങളും…. ദുഖങ്ങളും… സൌകര്യങ്ങളും.. സങ്കര്‍ഷങ്ങളും……. Read More ›

സോഡ വേണ്ട…

ഒരു തുള്ളി പോലും കുടിക്കാതെ ഗ്ലാസ്സിലേക്ക്‌ നോക്കിയിരിക്കുന്ന സുഹൃത്തിനോട്‌ ഞാന്‍ ചോദിച്ചു “കുടിക്കണ്ടെങ്കില്‍ വേണ്ട ഇതാവാം..” ഞാന്‍ അവന് മുല്ല നസിറുദ്ദീന്റെ ഒരു കഥ ഒഴിച്ച് കൊടുത്തു അവന്‍ ആര്‍ത്തിയോടെ കുടിച്ചിറക്കി എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ഇനിയും വേണമെന്ന് എന്നോട് പറഞ്ഞു ഞാന്‍ സൂഫിസം മാറ്റി ബുദ്ധിസത്തിലേക്ക് തിരിഞ്ഞു മനസ്സില്‍ നിന്നെവിടുന്നോ ഒരു ജാതക കഥ… Read More ›

അദ്ധ്യാപകദിനം

അദ്ധ്യാപക ദിനത്തില്‍ ഞാന്‍ എന്നും ഓര്‍മ്മിക്കാറുണ്ട് എന്റെ മൂന്നദ്ധ്യാപകരെ…. ഒരദ്ധ്യാപകന്‍ എന്നെ കവിത കണക്കു പോലെ പഠിപ്പിച്ചു…. ഭംഗിയില്ലാതെ…ജീവനില്ലാതെ…. ഒരദ്ധ്യാപിക എന്നെ കണക്കു പഠിപ്പിച്ചു…..ഒരു കവിത പോലെ കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ഒരു കവിതയെക്കാള്‍ സുന്ദരമായി എങ്ങിനെ കണക്കിനെ അടുത്തറിയാം എന്ന് പഠിപ്പിച്ചു….. മൂന്നാമതൊരദ്ധ്യാപകന്‍ എന്നെ ഭാഷ പഠിപ്പിച്ചു…… ഭാഷയിലൂടെ എന്നെ ജീവിതം പഠിപ്പിച്ചു… Read More ›

സ്വപ്നങ്ങളുടെ അറ്റത്ത്‌

സ്വപ്നം കാണുന്നതൊക്കെ കൊള്ളാം പക്ഷെ കാണുന്ന സ്വപ്നങ്ങളുടെ അറ്റത്ത്‌ സര്‍ക്കസ്സും കാട്ടി നടക്കരുത്…. കാലെങ്ങാനും വഴുതി വീണാല്‍ നേരെ അടുത്ത് കിടക്കുന്ന ആളുടെ സ്വപ്നത്തിലേക്കായിരിക്കും മൂക്കും കുത്തി വീഴുക പിന്നെ പറഞ്ഞിട്ട് കാര്യമില്ല കാണരുതാത്തത് പലതും കണ്ടെന്നിരിക്കും കേള്‍ക്കാന്‍ പാടില്ലാത്തത് പലതും കേട്ടെന്നിരിക്കും പിന്നെ രാത്രികളില്‍ കിടന്നാലും ഉറക്കം വരില്ല അത് വേണോ….? സ്വപ്നം കാണുന്നതൊക്കെ… Read More ›

പയിന്റ്

നാല് പയിന്റിന്റെ ബലത്തില്‍ പലരും പലതും പറഞ്ഞിട്ടുണ്ട് ഇവിടെ… രാഷ്ട്രീയം, ന്യായം, സിനിമ, പ്രേമം, പ്രേമ നൈരാശ്യം, മതം, മതേതരത്വം, അശ്ലീലം… അങ്ങിനെ പലതും…. രാത്രി ഏതോ ഇളം പകലുമായി രമിച്ചു മരിക്കുന്നതു വരെ ഒന്നും ഓര്‍ക്കാതെ ആ നാല് പയിന്റിന്റെ ബലത്തില്‍ പലരും പലതും ഇവിടെ ഇരുന്നു പറഞ്ഞിട്ടുണ്ട് പക്ഷെ മദ്യത്തെ പറ്റി മാത്രം… Read More ›

വിഷമം

എല്ലാം ശരിയായിരിക്കുമ്പോള്‍ വരുന്നവനാണ് ഈ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം….. തുടക്കവും ഒടുക്കവും കാണാന്‍ കഴിയാത്ത മനസ്സില്‍ തുടങ്ങി ഉള്ളില്‍ നിന്നും ശരീരത്തിനെ വേദനിപ്പിക്കുന്ന ഒരു വിഷമം….. എനിക്ക് മാത്രമല്ല ജീവിക്കുന്ന എല്ലാവര്‍ക്കും കാണും ഇങ്ങിനെ ഒരു കാരണവും അറിയിക്കാതെ മുന്നോട്ടു പോകാന്‍ അനുവദികാതെ ഇന്നില്‍…ഈ നിമിഷത്തില്‍ നിന്നും അനങ്ങാതെ നമ്മെ തളച്ചിടുന്ന ഒരു പറഞ്ഞറിയിക്കാന്‍ കഴിയാത്ത… Read More ›

പ്രാതല്‍

ഒന്ന് പൊട്ടിച്ചൊഴിച്ചു പിന്നെ ഒന്നു കൂടി പൊട്ടിച്ചൊഴിച്ചു…. സൂര്യ ഭാഗം മുകളിലായി തന്നെ തുറിച്ചു നോക്കുന്ന കൊഴിമുട്ടകളെ അവനും ആര്‍ത്തിയോടെ നോക്കി അടുപ്പില്‍ നിന്നും പ്ലേറ്റിലേക്ക് അതിവിദഗ്ദ്ധമായി കൊരിയിട്ടപ്പോള്‍ അവയും അനുസരണയോടെ പൊട്ടാതെ ചേര്‍ന്നിരുന്നു…… ബുള്‍സ് ഐ റെഡി….. -മര്‍ത്ത്യന്‍-

ഓണാശംസകള്‍

ഓണം വേണം മലയാളിക്ക് എല്ലാ വര്‍ഷവും….. സ്വയം ഓര്‍മ്മപ്പെടുത്താന്‍ തന്റെ നാടിനെ മുഴുവന്‍ വഞ്ചിച്ചതാണ് ദേവന്മാരെന്ന്…… പാലം പണിയാനുള്ള കുരങ്ങന്മാര്‍ മാത്രമല്ല കേരളത്തില്‍ എന്ന്….. ദേവരിലും മനുഷ്യരിലും ശ്രേഷ്ടനായി മലയാളിയായ ഒരു അസുരനുമുണ്ടായിരുന്നെന്ന്… കൂട്ടത്തില്‍ ഓര്‍ക്കണം… ദേവന്മാരെക്കാള്‍ ശ്രേഷ്ടനായാല്‍ അവര്‍ ഇറങ്ങി വരുമെന്ന് രൂപം മാറി, ആള് മാറി പാതാളത്തിലേക്ക്‌ ചവുട്ടി താഴ്ത്തുമെന്ന്…. ഓണം മലയാളിയെ… Read More ›

മദ്യപാനി

‘മദ്യപാനി’ എന്നാല്‍ മദ്യത്തെ അപമാനിക്കുന്നവന്‍ എന്നല്ല സുഹൃത്തെ അര്‍ത്ഥം…. എത്ര നേരമായി ആ ഒഴിഞ്ഞ ഗ്ലാസ്സുമായിരിക്കുന്നു… ഒന്നോഴിക്കു…… ഞാന്‍ വിശദമായി പറഞ്ഞു തരാം -മര്‍ത്ത്യന്‍-

തമാശ

എന്റെ ജീവിതമേ നീയും വലിയൊരു തമാശ തന്നെ പുതുതെന്ന് പറഞ്ഞ് വീണ്ടും വീണ്ടും എന്നെ തന്നെയാണല്ലോ എനിക്ക് പരിചയപ്പെടുത്തി തരുന്നത് -മര്‍ത്ത്യന്‍-