എന്റെ ചങ്കിൽ നിന്നും പറിച്ചെടുത്ത പലതും വർഷങ്ങൾക്കു ശേഷം പലരും തിരിച്ചു നൽകിയിട്ടുണ്ട്… പക്ഷെ അന്ന് നന്ദി പറയാൻ വാക്കുകൾ കിട്ടിയില്ല…. കിട്ടിയെങ്കിലും പറയില്ലായിരുന്നു.. കാരണം ശബ്ദവും കൊണ്ടുപോയ ആൾ ഇനിയും അത് തിരിച്ചു നൽകാൻ തയ്യാറായിട്ടില്ല… അയാൾ വരുന്നത് വരെ എല്ലാവരും ക്ഷമിക്കണം… -മർത്ത്യൻ-
കവിത
വേദന
കവിത തിരിച്ചേൽപ്പിച്ചിട്ട് അവൻ പറഞ്ഞു കവിതക്കൊരു വേദന പോര ഞാൻ കൈയ്യിൽ കിട്ടിയ കത്തിയെടുത്ത് അവന്റെ കൈയ്യിൽ കോറി വരച്ചു….. അവൻ മുറിവ് പൊത്തി കരഞ്ഞപ്പോൾ ഞാൻ എന്റെ കവിത വീണ്ടും അവനു കൊടുത്തു ചോദിച്ചു ഇനി വായിച്ചു നോക്കു, വേദന പോരെങ്കിൽ പറയു…. ആ കവിത എനിക്കിപ്പോൾ ഓർമ്മയില്ല പക്ഷെ അവന് ആ കവിത… Read More ›
ഐസുംകട്ട
ഗ്ലാസിൽ വീണ ഐസുകട്ടകൾ അറ്റങ്ങളിൽ തട്ടി ശബ്ദമുണ്ടാക്കിയപ്പോൾ അതൊഴിവാക്കാൻ ഒറ്റവലിക്ക് കുടിച്ചു തീർത്തു പിന്നെ ഐസുകട്ടകൾക്ക് കൂട്ടു കിടക്കാൻ ഗ്ലാസ്സിലേക്ക് വീണ്ടും കുറച്ചെടുത്തൊഴിച്ചു ഇനി തണുപ്പിക്കാൻ കൂടുതൽ ഐസെടുത്തിടണോ…? അതോ ഐസലിയുന്നതും കാത്ത് ഗ്ലാസ്സിന്റെയടുത്തിരിക്കണോ…? രണ്ടായാലും തീർത്തിട്ടെ കിടക്കുന്നുള്ളൂ…. -മർത്ത്യൻ-
മിടുക്കൻ
നിന്റെ കാലുകൾ നടന്നു നടന്നു തളർന്നപ്പോൾ നിന്നെ തന്നെ തൊഴിച്ചല്ലെ..? സ്വന്തം കയ്യിൽ നിന്ന് തന്നെ അടിയും വാങ്ങിയല്ലെ….? നിന്റെ നാവ് നിന്നെ തന്നെ തെറിയഭിഷേകം ചെയ്തപ്പോൾ നിന്റെ ചെവികൾ പരാതി പറഞ്ഞില്ലല്ലൊ…? ചിലപ്പോൾ അങ്ങിനെയാണ് നിന്റെ പങ്കിനുള്ളത് കിട്ടാൻ എവിടെയും പോകണ്ടതില്ല… ആരോടും ചോദിക്കേണ്ടതില്ല… നീയാണെടാ മിടുക്കൻ… -മർത്ത്യൻ-
സ്വർഗ്ഗം
കയ്യിലെടുത്ത് തലോടി ചുമ്പിച്ച് കൊന്നു കൊലവിളിച്ചപ്പോൾ നീ ഓർത്തില്ല… ഉമീനീരിന് മധുരമാണെന്ന് പറഞ്ഞപ്പോൾ നീ മുഖത്ത് കാർക്കിച്ചു തുപ്പി പ്രതികരിച്ചത് ഞാൻ മറക്കാം…. നിറങ്ങളുടെ മേളത്തിൽ മുഖങ്ങളെ മറന്നു കഴിയണം എന്ന് കൽപ്പിച്ചത് ഞാൻ കാര്യമാക്കുന്നില്ല… പക്ഷെ നിന്റെ മഹാഭാരതത്തിൽ ചതിയുടെ കഥ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല…. എനിക്ക് വേണ്ട നിന്റെ സ്വർഗ്ഗം ഞാൻ നിന്റെ… Read More ›
ചാണകം
ഇപ്പം മെഴികീട്ടെ ള്ളടോ…. ഈയിലൂടെ ങ്ങനെ മണ്ടി നടക്കല്ലെ ഹൈ ഈ ചെക്കനെക്കൊണ്ട് തോറ്റു ദാ.. ങ്ങള് കേക്ക്ന്ന്ണ്ടൊ… ഇബനെ ആപ്പറത്തേക്കൊന്ന് വിളിക്കീ എപ്പ നോക്യാലും ങ്ങളും ങ്ങള പുത്തകോം ചാണകത്ത് കെടന്ന് നെരങ്ങാൻ ഞാനും ഇക്ക് വയ്യ പണ്ടാറടങ്ങാൻ….. പോയ്ക്കെടാ കോലായിലേക്ക്…. അല്പം കഴിഞ്ഞ് കോലായിൽ ——————— കണ്ണിറുക്കി കാട്ടൽ… പിന്നെ ഒളങ്ങന്യാ ഇയ്യ്… Read More ›
കഥകൾ
നനയാതെ സൂക്ഷിച്ച മിഴികളിൽ നിന്നും പൊഴിയാതെ പോയ കണ്ണുനീർത്തുള്ളികൾ പറയാതിരുന്ന കഥകൾ എത്രയുണ്ടാവണം..? -മർത്ത്യൻ-
ഇങ്ങനെയൊക്കെയാതുകൊണ്ടാണ്
ആകാശം കാണിച്ചു തന്ന വഴി നടന്നപ്പോൾ ഇവിടെ എത്തിയതാണ്…… കാറ്റ് വന്ന് ഓർമ്മപ്പെടുത്തിയപ്പോൾ അറിയാതെ പറഞ്ഞു പോയതാണ്….. അക്ഷരങ്ങൾ അടുക്കി വച്ചപ്പോൾ ഒളിച്ചിരുന്ന് കുറിച്ചിട്ടത് കവിതയായിപ്പോയതാണ്…. നക്ഷത്രങ്ങളുടെ കഥയിൽ സൂര്യനെ നിർബന്ധിച്ച് ചന്ദ്രന്റെ വേഷം കെട്ടിച്ചതാണ്….. വീട് ചുമരുകളില്ലാതെ പണിതതുകൊണ്ട് ലോകം മുഴുവൻ സ്വന്തമായതാണ്…. രസത്തിൽ തക്കാളി കുറഞ്ഞത് കാരണം മാത്രം രസമില്ലാതായതാണ്…. പക്ഷെ വിശപ്പ്… Read More ›
ഇരുട്ട്
ഇരുട്ട് ——– ഇരുട്ടിൽ വിളക്കുകളില്ലാതെ നടന്നു നീങ്ങുന്പോൾ ലോകം കൽപ്പിക്കുന്ന വിലക്കുകളൊന്നും കാണാൻ കഴിയില്ല… അല്ലെങ്കിലും വിളക്കുകളുടെ പരിധിയിൽ പെടുന്നവർക്കല്ലേ വിലക്കുകളുള്ളൂ… ഇരുട്ടിൽ വ്യത്യാസങ്ങളില്ലല്ലൊ വയസ്സരും ചെറുപ്പക്കാരുമില്ല മുസ്ലിമും, ഹിന്ദുവും, കൃസ്ത്യാനിയും വെളുത്തവനും കറുത്തവനും വലിയവനും ചെറിയവനും ഒന്നുമില്ല എല്ലാവരും മർത്ത്യർ സംസാര ശേഷി കൊണ്ട് മാത്രം മൃഗങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു മിണ്ടിയില്ലെങ്കിൽ ആ… Read More ›
സുഹൃത്തെ…..
സുഹൃത്തെ….. പണ്ട് ഞാൻ ഒഴിച്ചു വച്ച ഗ്ലാസ്സ് പകുതി കുടിച്ച്, വാചകം പകുതിയിൽ മറന്നു നിർത്തി.. ഇനി ഒരിക്കലും കാണരുത് എന്ന് പറഞ്ഞ് അന്ന് നീ സലാം ചെയ്തിറങ്ങി….. നിനക്ക് ദാഹിക്കുന്നില്ലെ…? കുട്ടികളുടെ കാതിലേക്ക് മതം തുപ്പുന്നവരെ തപ്പിപ്പിടിച്ച് ശിക്ഷിക്കണം എന്ന് ഞാൻ പറഞ്ഞപ്പോൾ നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം ദൈവം ഒരു വഴികാട്ടും എന്നായിരുന്നു നിന്റെ ഉത്തരം… Read More ›