ഹേ നിദ്രെ… നിന്നെ ഏതു സ്വപ്നത്തിലാണ് കണ്ടു മുട്ടിയതെന്ന് ഓർത്തെടുത്തപ്പോഴെക്കും നേരം പുലർന്നല്ലൊ… കഷ്ടം… -മർത്ത്യൻ-
കവിത
നല്ല തമാശ
പ്രപഞ്ചം അക്ഷരത്തെറ്റോടു കൂടി ചിലതൊക്കെ എഴുതി വച്ചിട്ടുണ്ട്…. നിന്റെയൊക്കെ അസ്ഥികളിൽ സമയം കിട്ടുമ്പോൾ മാംസം കീറി വായിച്ച് നോക്ക് നല്ല തമാശയായിരിക്കും -മർത്ത്യൻ-
വിലക്കുകൾ വകവയ്ക്കാത്ത വിരുന്നുകാർ
മഴയും വെയിലും ഒരുമിച്ചു വരുമ്പോഴെല്ലാം കുറുക്കനെയും കുറുക്കച്ചിയെയും തിരക്കി വരാന്തയിൽ പോയി നിൽക്കാറുണ്ടായിരുന്നു… കല്യാണം കാണാമല്ലോ… പിന്നെ മഴ വരുമ്പോൾ വെയിലുണ്ടോ എന്ന് അന്വേഷിക്കാതായി…. മഴ നനയാതിരിക്കാനുള്ള ബദ്ധപ്പാടായിരുന്നു എപ്പോഴും …. പിന്നെ മഴയൊന്നും കൊള്ളാതെ നടന്നൊരു കാലവും വന്നു… മഴ തന്നെ മറന്നു പോയൊരു കാലം…. പിന്നെയിതാ ഇപ്പോൾ രാത്രികളിൽ കിടക്കുമ്പോൾ പുറത്ത് മഴ… Read More ›
വീണ്ടും വേണം
വീണ്ടും വേണമൊരോണക്കാലം കൂട്ടുകാരുമൊത്ത് മതിലു ചാടി വിലക്കപ്പെട്ട പൂന്തോട്ടങ്ങളിൽ പോയി പൂ പറിക്കാൻ… വീണ്ടും വേണമൊരു പുതുവർഷ പള്ളിക്കൂട ദിനം പുത്തൻ ഉടുപ്പണിഞ്ഞ് ഒഴിവു കാല കഥകൾ പങ്കിടാൻ…. വീണ്ടും വേണമൊരു വിഷു ദിനം തരാതെ മാറ്റിവച്ച പടക്ക പൊതികൾ തുറന്നു നോക്കാൻ…. വീണ്ടും വീഴണമൊരു പൂവ് ഏതെങ്കിലും മുടിക്കെട്ടിൽ നിന്നും എടുത്ത് കൊടുത്താൽ കിട്ടുന്ന… Read More ›
സ്വപ്ന സാക്ഷാത്കാരം
ഒരു കള്ളനാവണം എന്ന് സ്വപ്നം കണ്ട് വളരുന്നവനും… ഒരു പോലീസാവണം എന്ന് സ്വപ്നം കണ്ട് നടന്നവനും ഒരുമിച്ച് കഴിയുന്നു…. രാവിലെ എഴുന്നേറ്റ് കുളിച്ച് ഭക്ഷണം കഴിച്ച് രണ്ടു പേരും ഒരുമിച്ച് ഓഫീസിലേക്കിറങ്ങും രണ്ടു പേർക്കും നല്ല വരുമാനമുണ്ട് സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ് വലിയൊരു കമ്പനിയിൽ എന്ത് സ്വപ്നം കണ്ടിട്ടും കാര്യമില്ലാ എത്തുന്നതൊക്കെ ഒരിടത്ത് തന്നെ -മർത്ത്യൻ-
ഒരു സംഗീത സദസ്സിൽ വച്ച് നടന്നത്
ചെവിയിൽ ഒരു ശബ്ദം സംഗീതത്തിന്റെ ആത്മാവും പിഴുതെടുത്ത് കുത്തിക്കയറിയപ്പോൾ ചെവി പോത്തുന്നതിനു പകരം കയ്യിൽ കിട്ടിയത് ചിലത് എടുത്തെറിഞ്ഞു… വായിൽ തോന്നിയത് പലതും വിളിച്ചു പറഞ്ഞു….. കൂട്ടത്തിലിരുന്നവനെയും അവന്റെ അച്ഛനെയും കുറ്റം പറഞ്ഞു… പിന്നെ ക്ഷമയും ചോദിച്ചു…. “സോറി കുടിച്ചാൽ വയറ്റിൽ കിടക്കണം എന്നറിയാം പക്ഷെ സംഗീതം ആസ്വദിക്കാൻ വയറ്റിൽ എന്തെങ്കിലും ചെല്ലണം എന്ന് നിർബന്ധമാണ്…… Read More ›
ഭ്രാന്താലയം
സൌഹൃതം തുറന്നു വെയ്ക്കാനുള്ള ചാവി വേണം എന്ന് നീ ആവശ്യപ്പെട്ടപ്പോൾ ഞാൻ കരുതി എന്റെ സുഹൃത്ത് ബന്ധം നിനക്ക് മടുത്തെന്ന്…. പ്രണയം ഇട്ടു വച്ചിരുന്ന ഹോർളിക്സ് കുപ്പി പൊട്ടി ചിതറിയപ്പോൾ ഞാൻ കരുതി അതെല്ലാം അടിച്ചു വാരിക്കളഞ്ഞ് അതിൽ നിന്നും തുള്ളി രക്ഷപ്പെട്ട പ്രണയത്തിന്റെ പിന്നാലെ നീ എന്നെ പറഞ്ഞയക്കും എന്ന്…. വഴിവക്കിൽ കുത്തേറ്റു കിടന്ന… Read More ›
കവിയുടെ അയൽക്കാരി
പണ്ട് കടം വാങ്ങിയ ഒരു കവിത തിരിച്ചു കൊടുക്കാൻ കവിയുടെ വീട്ടിൽ ചെന്നപ്പോഴാണ് ആദ്യം അവളെ കാണുന്നത് അയൽക്കാരിയാണെന്ന് കവി ചോദിക്കാതെ തന്നെ പറഞ്ഞു അവൾക്ക് കവിതയിൽ താൽപര്യമില്ല എന്നും കൂട്ടി ചേർത്തു… ഹേ.. കവി…. തനിക്ക് വട്ടുണ്ടോ… എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു കവിതക്കമ്പക്കാരിയാണോ എന്നത് പ്രസക്തമല്ല… അത് തന്റെ വിഷയം… എന്നാലും മനസ്സിലിരുപ്പ്… Read More ›
നിന്റെ നഗരം
ഈ നഗരം നിന്നെ പ്രസവിച്ചപ്പോൾ കരഞ്ഞിട്ടില്ല….. നിനക്ക് കിട്ടാനിരിക്കുന്ന വേദനകളുടെ പേടി സ്വപ്നങ്ങൾ കണ്ട് മൌനമായി രാത്രിയിൽ ഒളിച്ചിരുന്നിട്ടെയുള്ളൂ…. നീ ദൈവങ്ങളുടെ ശവപ്പറമ്പിൽ മുട്ടുകുത്തിയിരുന്നപ്പോൾ നിന്നെ വക വരുത്താൻ ശ്രമിച്ചവർ ഈ നഗരത്തിന്റെ സന്തതികൾ തന്നെ… നിന്റെ സഹോദരങ്ങൾ… അന്നവർ സമ്മാനിച്ച, നിന്റെ ശരീരത്തിലെ ചന്ദ്രനില്ലാത്ത രാത്രികളിൽ മാത്രം ദൃശ്യമാവാറുള്ള ചാട്ടവാറിന്റെ പാടുകൾ നീ കണ്ടില്ലെങ്കിലും… Read More ›
കവിതയെഴുതൽ
ഞാൻ മറ്റുള്ളവർ കുഴിച്ചിട്ട കവിതകൾ തിരഞ്ഞെടുത്ത് ചൊല്ലി നടന്നവനാണ്… പക്ഷെ ആ കുറ്റത്തിന് എന്നെ കുഴിച്ചു മൂടണം എന്നായപ്പോൾ ഞാനും കവിതയെഴുതിത്തുടങ്ങി… ഇനി എന്റെ കവിത വായിക്കുന്നവരെ കുഴിച്ചു മൂടി കഴിഞ്ഞോളാം… -മർത്ത്യൻ-