പപ്പടനെ തിളയ്ക്കുന്ന എണ്ണയിലിട്ടാല്‍ ആദ്യം അവന്‍ ഉറക്കെ കരയും പിന്നെ മുഖം വീര്‍പ്പിക്കും കുറച്ചു കഴിഞ്ഞാല്‍ ദേഷ്യം പിടിച്ച് ചുവക്കും പിന്നെയും ശ്രദ്ധിക്കാഞ്ഞാല്‍ കരഞ്ഞു ചുരുങ്ങി കരിയും പാവം പപ്പടന്‍ -മര്‍ത്ത്യന്‍-
കവിത
എന്തൊക്കെയുണ്ട്…?
അകത്ത് കോഫി മേക്കറില്‍ ഇന്നലെ പൊടിച്ചു കൊണ്ടു വന്ന കാപ്പിക്കുരു കിടന്നു തിളയ്ക്കുന്നു മയക്കവും ഉണര്‍വ്വും ചേര്‍ന്നൊരുക്കുന്ന ഒരു വല്ലാത്ത മണം… പുറത്ത് ഉദിക്കാന്‍ മടിച്ചു നില്‍ക്കുന്ന ഇന്നലെ പിണങ്ങി പോയ അതെ സൂര്യന്‍…. ജനാലകളില്‍ പറ്റിക്കിടന്നിരുന്ന രാത്രിയില്‍ പെയ്ത മഴയുടെ നിലത്തു വീഴാതെ രക്ഷപ്പെട്ട കുഞ്ഞു തുള്ളികള്‍…. അവസാനം തോറ്റ് പിടിവിട്ട് ഉരസി വീണു… Read More ›
അങ്ങിനെ പലതും പോലെ ഇതും..
ക്രൂരമെങ്കിലും മധുരിതമായിരുന്നു കഴിഞ്ഞു പോയ ഓരോ നിമിഷവും…. വിശ്വാസത്തിന്റെ ഓരോ നോട്ടവും എല്ലാം പറഞ്ഞറിയിച്ചിരുന്നു…. എന്നും… മരിച്ചിരുന്നെങ്കിലും ജീവന്‍ തുടിച്ചിരുന്നു കാറ്റില്‍ നിലത്തു വീണു കിടന്നിരുന്ന എല്ലാ ഇലകളിലും…. വേദനയിലും സന്തോഷിപ്പിച്ചിരുന്നു ക്ഷണിക്കാതെ കടന്നു വരുന്ന എല്ലാ തോല്‍വികളും…. സത്യത്തിന്റെ ഒരു നേരിയ അംശത്തില്‍ എല്ലാം അവസാനിക്കുമായിരും എന്നെങ്കിലും…. ആശയുടെ മറ്റൊരു കിരണം പോലെ ഇതും… Read More ›
അങ്ങിനെയും ഒരു കത്ത്…
നിനക്ക് കിട്ടിയിരുന്ന പ്രേമാഭ്യര്‍ഥനകള്‍ക്കിടയില്‍ വളരെ തുച്ചമായിരുന്നു എന്റെ സൌഹൃതം അല്ലെ….? അങ്ങിനെ ആരുമറിയാതെ മുങ്ങി മറഞ്ഞു പോയ ആ പരിചയം പൊടിതട്ടിയെടുത്ത് എന്തെ ഇന്നിങ്ങനെ കത്തയച്ചത്…? പ്രേമത്തിലെക്കുള്ള നിന്റെ വഴികളില്‍ കളഞ്ഞു പോയ പല അടുപ്പങ്ങളും തിരഞ്ഞിറങ്ങിയതാണോ…? സാരമില്ല….ഞാന്‍ മറുപടി അയക്കാം… -മര്‍ത്ത്യന്‍-
സ്വപ്നം
നിന്റെ നിഷേധത്തിന്റെ ഓരോ കാല്‍വെയ്പിലും ചതഞ്ഞരഞ്ഞത് ഞാന്‍ കണ്ട സ്വപ്നങ്ങളാണ് ആ സ്വപ്നങ്ങളുടെ ചിറകേറി ഇത്ര ദൂരം വന്നു ഇനി പറന്നില്ലെങ്കിലും നിരങ്ങിയെങ്കിലും ഞാന്‍ എന്റെ നിശ്ചിത അന്ത്യത്തിലേക്ക് എത്തി കൊള്ളാം -മര്‍ത്ത്യന്‍-
അവള്‍
ഒരു ഫുള്‍ പാവാടയുടെ അറ്റത് നിന്നും എന്നെ നോക്കിയിരുന്ന ഭംഗിയായി കിടക്കുന്ന കിലുങ്ങന്ന കൊലുസ്സായിരുന്നു അവള്‍ എത്രയോ കാലം….. പിന്നെ അലസമായി അഴിച്ചിട്ട മുടികളില്‍ നിന്നും പലപ്പോഴും എന്നെ തേടി വരാറുള്ള കാച്ചിയ വെളിച്ചെണ്ണയുമായി സല്ലപിക്കുന്ന മുല്ലപ്പൂവിന്റെ മണമായിരുന്നു അവള്‍…. അങ്ങിനെ പലതുമായി അവസാനം എന്റെ ജനലില്‍ നിന്നും എത്തി നോക്കിയാല്‍ അടുത്ത വീട്ടില്‍ കാണുന്ന… Read More ›
മുഖക്കുരു പ്രണയങ്ങള്‍
കൌമാര പ്രണയങ്ങള്‍ രസകരമാണല്ലെ..? അവളുടെ മുഖക്കുരുകളില്‍ പോലും സൌന്ദര്യം കാണുന്ന ഒരു കാലമാണ് അവള്‍ മുഖത്ത് ഒയിന്മേന്റും പൌടറുമിട്ട് മിനുക്കി മറച്ചു നടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ അടുത്ത് ചെന്ന് നിന്ന് മെല്ലെ കാതില്‍ പറയും “കുട്ടി സുന്ദര്യാ ട്ടോ..” അവള്‍ പൌടറിനെയും ഒയിന്മേന്റിനെയും മനസ്സില്‍ സ്തുതിക്കുമ്പോള്‍ – ഫുള്‍ ഷര്‍ട്ടിന്റെ കൈ ഒന്ന് കൂടി മടക്കി അവളുടെ… Read More ›
കണ്ട് പഠിക്ക്
പാഠപുസ്തകത്തില്‍ അടിവരയിട്ട് വച്ചത് വായിച്ചു പറഞ്ഞിട്ടല്ലല്ലോ സുഹൃത്തേ നമ്മള്‍ ജീവിക്കുന്നത് പാഠപുസ്തകങ്ങളില്‍ പഠിപ്പിച്ചതെല്ലാം മറന്നാലും ജീവിക്കാനൊരു വഴി വേണ്ടേ അതിനാണ് പണ്ട് പലരെയും കാട്ടി അച്ഛനമ്മമാര്‍ പറയുന്നത് അവളെ കണ്ട് പഠിക്ക്… അല്ലെങ്കില്‍ അവനെ കണ്ട് പഠിക്ക് എന്ന് അല്ല ഞാന്‍ പറഞ്ഞൂന്നേ ള്ളൂ… നിങ്ങളെന്താ.ച്ചാ.. ചെയ്തോളിന്‍ ഞാന്‍ ഇവിടൊക്കെ ണ്ടാവും… -മര്‍ത്ത്യന്‍-
പത്രം
അന്നന്നത്തെ പത്രം വായിക്കാറില്ല അത് നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി പിന്നെ നാട്ടില്‍ നിന്നും വല്ലതും പൊതിഞ്ഞു കൊണ്ട് വന്നിരുന്ന പഴയ പത്രക്കടലാസില്‍ അച്ചടിച്ചിരുന്നത് വായിക്കാറുണ്ടായിരുന്നു അങ്ങിനെ മാഞ്ഞും, പകുതി മുറിഞ്ഞും ചൂടാറിയതുമായ വാര്‍ത്തകളായായത് കൊണ്ട് ഒരിക്കലും വായിച്ച് മനസ് പോള്ളാറില്ല…. -മര്‍ത്ത്യന്‍-
കോളേജില്‍….
കോളേജില്ലാത്തൊരു ദിവസം നോക്കി കോളേജില്‍ പോയിട്ടുണ്ടോ…? എന്നിട്ട് ഒഴിഞ്ഞു കിടക്കുന്ന ക്ലാസുമുറിയുടെ മുന്‍പില്‍ കൂടി അലസമായി നടന്നിട്ടുണ്ടോ അവളെയും കാത്ത് ഉച്ചക്ക് വരാന്തയില്‍ വെറുതെ ഇരുന്ന് സമയം കളഞ്ഞിട്ടുണ്ടോ…? കാത്തിരുപ്പിനു ശേഷം അവള്‍ വന്നപ്പോള്‍ കൂട്ടത്തില്‍ അവളുടെ ആ നശിച്ച കൂട്ടുകാരിയെ കണ്ട്, മനം നൊന്ത് അവളെ പ്രാകിയിട്ടുണ്ടോ…? പിന്നെ കൈയിലുള്ള മൊത്തം കാശിന് അവര്‍ക്ക്… Read More ›