കോളേജില്ലാത്തൊരു ദിവസം നോക്കി
കോളേജില്‍ പോയിട്ടുണ്ടോ…?
എന്നിട്ട് ഒഴിഞ്ഞു കിടക്കുന്ന ക്ലാസുമുറിയുടെ
മുന്‍പില്‍ കൂടി അലസമായി നടന്നിട്ടുണ്ടോ
അവളെയും കാത്ത് ഉച്ചക്ക് വരാന്തയില്‍
വെറുതെ ഇരുന്ന് സമയം കളഞ്ഞിട്ടുണ്ടോ…?
കാത്തിരുപ്പിനു ശേഷം അവള്‍ വന്നപ്പോള്‍
കൂട്ടത്തില്‍ അവളുടെ ആ നശിച്ച കൂട്ടുകാരിയെ
കണ്ട്, മനം നൊന്ത് അവളെ പ്രാകിയിട്ടുണ്ടോ…?
പിന്നെ കൈയിലുള്ള മൊത്തം കാശിന് അവര്‍ക്ക്
ജ്യൂസും ചോക്ലേറ്റും വാങ്ങി കൊടുത്ത്
ബീഡിക്ക് പോലും പൈസയില്ലാതെ
തെണ്ടി നടന്നിട്ടുണ്ടോ..?
ഇതൊന്നും ചെയ്തില്ലെങ്കില്‍ എന്തിനാ ഹെ
നിങ്ങള്‍ കോളേജില്‍ പോയത്.. പഠിക്കാനോ…?
-മര്‍ത്ത്യന്‍-
പത്രം ›
Categories: കവിത
Leave a Reply