അകത്ത് കോഫി മേക്കറില്‍
ഇന്നലെ പൊടിച്ചു കൊണ്ടു വന്ന
കാപ്പിക്കുരു കിടന്നു തിളയ്ക്കുന്നു
മയക്കവും ഉണര്‍വ്വും ചേര്‍ന്നൊരുക്കുന്ന
ഒരു വല്ലാത്ത മണം…
പുറത്ത് ഉദിക്കാന്‍ മടിച്ചു നില്‍ക്കുന്ന
ഇന്നലെ പിണങ്ങി പോയ അതെ സൂര്യന്‍….
ജനാലകളില്‍ പറ്റിക്കിടന്നിരുന്ന
രാത്രിയില്‍ പെയ്ത മഴയുടെ
നിലത്തു വീഴാതെ രക്ഷപ്പെട്ട
കുഞ്ഞു തുള്ളികള്‍….
അവസാനം തോറ്റ് പിടിവിട്ട്
ഉരസി വീണു ചാകുന്നു….
പകുതിയുറക്കത്തില്‍ തൂങ്ങുന്ന പൂവുകള്‍
തുള്ളികളേറ്റുണരുന്നു…….
തലപൊക്കി എത്തി നോക്കി മെല്ലെ ചോദിക്കുന്നു
“ഇന്നെന്താണ് മര്‍ത്ത്യാ പുതിയതായിട്ട്
നിന്റെ ലോകത്ത്…?”
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply