ക്രൂരമെങ്കിലും മധുരിതമായിരുന്നു
കഴിഞ്ഞു പോയ ഓരോ നിമിഷവും….
വിശ്വാസത്തിന്റെ ഓരോ നോട്ടവും
എല്ലാം പറഞ്ഞറിയിച്ചിരുന്നു…. എന്നും…
മരിച്ചിരുന്നെങ്കിലും ജീവന്‍ തുടിച്ചിരുന്നു
കാറ്റില്‍ നിലത്തു വീണു കിടന്നിരുന്ന
എല്ലാ ഇലകളിലും….
വേദനയിലും സന്തോഷിപ്പിച്ചിരുന്നു
ക്ഷണിക്കാതെ കടന്നു വരുന്ന
എല്ലാ തോല്‍വികളും….
സത്യത്തിന്റെ ഒരു നേരിയ അംശത്തില്‍
എല്ലാം അവസാനിക്കുമായിരും എന്നെങ്കിലും….
ആശയുടെ മറ്റൊരു കിരണം പോലെ
ഇതും മാഞ്ഞു മറഞ്ഞു പോകുമായിരിക്കും….അല്ലെ..?
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply