നിന്റെ രക്തത്തിന് മധുരമാണെന്ന്… കൈനഖങ്ങൾക്കിടയിൽ പറ്റി പിടിച്ചു കിടന്ന ചെളി പുരണ്ട ചുവന്ന മാംസത്തിന് ഉപ്പുരസമാണെന്ന്…. നിന്റെ കഴുത്തിൽ വരിഞ്ഞു മുറുക്കിയ സാരിയുടെ നിറം മഞ്ഞയായിരുന്നെന്ന്… പിടഞ്ഞിരുന്ന കാലുകളിൽ ഒന്നിൽ മാത്രമെ കൊലുസ്സ് കണ്ടുള്ളൂ എന്ന്… വളകൾ മുൻപേ ഊരി മേശയുടെ വലിപ്പിൽ വച്ചിരുന്നെന്ന്….. മേശമേൽ ചിക്കൻ കറിയും ചപ്പാത്തിയും ചോറും പപ്പടവും പൊരിച്ച മീനും… Read More ›
കവിത
ഓണത്തിന് ഒരു വിരുന്നുകാരൻ
ഇക്കുറി ഓണം ആരെയാണാവോ ഓർമ്മകളിൽ കൂടി നടത്തിച്ചു കൊണ്ട് വരിക….. പൂവിറുക്കാൻ വിളിക്കാത്തതിൽ പരിഭവിച്ച് പൂക്കളത്തിനടുത്ത് മുഖം കൂർപ്പിച്ചിരുന്ന ആ ആറു വയസ്സുകാരനെ ആവാം… കുടിച്ചു ലക്കില്ലാതെ ഓണം പോയ വഴിയും തിരഞ്ഞ് പാതിരായ്ക്ക് വഴിതെറ്റി, മാനാഞ്ചിറ ചുറ്റും വട്ടം കറങ്ങിയ ആ ഇരുപത്തൊന്ന് കാരനെയും ആവാം ഏതായാലും കഴിഞ്ഞ വർഷം ഉടുത്ത് അതേപടി ഊരി… Read More ›
ചെരുപ്പുകൾ, കാലുകൾ, യാത്രകൾ
അന്വേഷണം നിർത്തിക്കൊള്ളു നിന്റെ ചെരുപ്പുകൾ രണ്ടും രണ്ടു വഴിക്ക് പോയിക്കഴിഞ്ഞു നഗ്നമായ കാലുകൾ തനിയെ ആകാശം നോക്കി നില്ക്കുന്നു ഒരു മേഘം ചെരുപ്പിന്റെ ആകൃതി എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട് പക്ഷെ അതിൽ നിനക്കൊരു കാര്യവുമില്ല എങ്കിലും കാലില്ലാത്ത ആ മനുഷ്യനും നിന്നോട് സഹതപിക്കുന്നുണ്ട് നിനക്കു നല്കാൻ ഒന്നുമില്ലാത്തതു കൊണ്ടായിരിക്കണം നീ നിന്റെ കാലുകളോട് സംസാരിക്കു ആ… Read More ›
വഴിയിൽ മുറിഞ്ഞു കിടക്കുന്നു
നിന്റെ വഴിയിൽ ഞാൻ മുറിഞ്ഞു കിടക്കാൻ തുടങ്ങിയിട്ടേ ഉള്ളു…. നിന്റെ ശ്രദ്ധയിൽ പെടാൻ സമയമെടുക്കും… ഇപ്പോൾ ഒരു എട്ട് കഷ്ണങ്ങളായി ക്കഴിഞ്ഞു ഇനിയും മുറിയാനിരിക്കുന്നതെയുള്ളു… അതിൽ തലയുടെ ഭാഗത്തായി നിനക്കെഴുതിയ ചില കവിതകൾ ഞാൻ വച്ചിട്ടുണ്ട്….. കാലുകൾ കിടക്കുന്നിടത്ത് നമ്മൾ താജ് മഹൽ കാണാൻ പോയ വണ്ടിയുടെ ടിക്കാറ്റ് കാണും, പോക്കറ്റിൽ നിന്നും വീണതായിരിക്കണം… കൈകൾ… Read More ›
പരാജയപ്പെടുന്ന കവിതകൾ
ഒരു കവിത പിരിച്ചുണ്ടാക്കിയ കയറിലാണ് അയാൾ തൂങ്ങി മരിച്ചതെന്ന് ആരോ പറയുന്നത് കേട്ടു… മരിച്ച അയാളുടെ ചങ്കു കീറി വാക്കുകൾ മുഴുവൻ അവർ പുറത്തെടുത്ത് നിരത്തി വച്ചിരുന്നു…. അതിൽ വിലപ്പെട്ട വാക്കുകൾ അധികാരവും, പണവും, കയ്യൂക്കുമുള്ളവർ വീതിച്ചെടുത്തു എന്നും കേട്ടു…. ഒരു സുവനിയർ പോലെ ആ വഴി വന്നവരും ഒന്ന് രണ്ട് അർത്ഥം മുറിഞ്ഞ് കിടന്ന… Read More ›
വഴി തെറ്റി വരുന്നവർ
ഞാൻ വഴി തെറ്റാതിരിക്കാൻ എറിഞ്ഞിട്ട അടയാളങ്ങളിലൊക്കെ ആരോ ചരടു കെട്ടിയിരുന്നു…എന്നു മാത്രമല്ല ഒരു ക്രൂര വിനോദമെന്നവണ്ണം ആ ചരട് എന്റെ കാലിലും കുരുക്കിട്ട് വച്ചിരുന്നു ഞാനവയും കൊണ്ടാണ് ഇത്രയും ദൂരം വന്നത് ഇന്നലെയാണ് ഞാനറിഞ്ഞത് തിരിച്ചു പോകാൻ കഴിയില്ലെന്ന് തിരിച്ചു പോകാൻ വഴിയറിയാൻ അടയാളങ്ങൾ അവയുടെ സ്ഥലത്തില്ലെന്ന്…. ഞാൻ ആ ചരടുകളെല്ലാം മുറിച്ചു… ഉപയോഗശൂന്യങ്ങളായ അടയാളങ്ങൾ… Read More ›
സെൽഫ് ഹെല്പ്
ആദ്യം ഒന്ന് പതറി പിന്നെ പണ്ടു വായിച്ച ഒരു സെൽഫ് ഹെല്പ് പുസ്തകത്തിലെ ഏതാനും വരികൾ ഓർമ്മയിൽ വന്നു…. പിന്നെ പഠിച്ച പോലെ മനസ്സിനെ അനാവശ്യമായ എന്തിലോ കൊണ്ടു ചെന്നെത്തിച്ചു…. കണ്ണാടിക്കു മുൻപിൽ അഞ്ചു മിനിട്ട് ചിരിച്ചു നിന്നു ഞാൻ കേമനാണെന്ന് പത്ത് വട്ടം ഉരുവിട്ട് മുറിയിറങ്ങി….. ലോകത്തിൽ ഒരു പ്രശനവുമില്ല… ഞാൻ ഒന്നും കണ്ടില്ല,… Read More ›
യവനിക
എന്റെ നഷ്ടപ്പെട്ട യവനിക തിരിച്ചു കിട്ടാതെ ഇനി ഈ നാടകം തുടങ്ങില്ല…. നടീനടന്മാർ ചായം മാറ്റാതെ കാണികളിലേക്ക് മടങ്ങിപ്പോയിരിക്കുന്നു…. നടകാവസാനത്തേക്ക് മാറ്റിവച്ച കയ്യടികൾ നിശബ്ദദ തിരഞ്ഞ് വീർപ്പു മുട്ടി ചത്തൊടുങ്ങി…. മൈക്ക് ആരോ പിഴുതെടുത്ത ഉടലും കാത്ത് മൌനമായി കിടക്കുന്നു… അതു കൊണ്ട് സുഹൃത്തുക്കളെ ഇതാ നിങ്ങൾക്കുള്ള അറിയിപ്പ് എന്റെ നഷ്ടപ്പെട്ട, അല്ല കട്ടെടുത്ത യവനിക… Read More ›
ഒരു കവിത
അവൾക്കു വേണ്ടി എഴുതിയെന്ന് വെറുതെ പറഞ്ഞതാണ് കവിതയല്ലെ…… അത് ചൂണ്ടിക്കാണിക്കുന്നവരുടെ കൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങിപ്പോയിക്കൊള്ളും…. അല്ലെങ്കിലും എഴുതിയതൊക്കെ എന്നും ഒരു വാക്കും തിരിച്ചു തരാതെ ഇറങ്ങിപ്പോയിട്ടേ ഉള്ളു… എന്നെങ്കിലും ഒന്നെഴുതണം ആരുടേയും കൂടെ പോകാതെ ഇവിടെ തന്നെ കൂടുന്ന ഒരു കവിത…… അല്ലെങ്കിൽ അവളെയും കൊണ്ട് തിരിച്ചു വരുന്നൊരു കവിത… -മർത്ത്യൻ-
ഒന്നുടാത്ത മേഘങ്ങള്
നീല മേഘങ്ങളെ നിങ്ങളെ ഒരു വള്ളി ട്രൌസറിടീച്ച് സ്കൂളിലേക്കയച്ചാല്‍… മൂന്നാം പീര്യഡില്‍ ബഷീറ് മാഷ് ക്ലാസ് തുടങ്ങുമ്പോള്‍ തകര്‍ത്ത് മഴ പെയ്യിച്ച് സ്കൂള് വിടീക്ക്യോ…….? എന്താ മേഘങ്ങളെ അങ്ങനെ ചെയ്യോ….? അല്ലേ വേണ്ട… ഇനി മെഹറൂണീസ ടീച്ചറടെ ക്ലാസ്സിലെങ്ങാനും വച്ച് മുട്ട്യാ പണിയാവും വേണ്ട…. നീ ആകാശത്ത് തന്നെ ഒന്നുടാണ്ടിര്ന്നോ…. -മര്‍ത്ത്യന്‍-