നീല മേഘങ്ങളെ നിങ്ങളെ
ഒരു വള്ളി ട്രൌസറിടീച്ച്
സ്കൂളിലേക്കയച്ചാല്‍…
മൂന്നാം പീര്യഡില് ബഷീറ് മാഷ്
ക്ലാസ് തുടങ്ങുമ്പോള്‍
തകര്‍ത്ത് മഴ പെയ്യിച്ച്
സ്കൂള്‍ വിടീക്ക്യോ…….?
എന്താ മേഘങ്ങളെ
അങ്ങനെ ചെയ്യോ….?
അല്ലേ വേണ്ട… ഇനി
മെഹറൂണീസ ടീച്ചറടെ
ക്ലാസ്സിലെങ്ങാനും വച്ച് മുട്ട്യാ
പണിയാവും വേണ്ട….
നീ ആകാശത്ത് തന്നെ
ഒന്നുടാണ്ടിര്ന്നോ….
-മര്ത്ത്യന്-
‹ ഇലക്ഷൻ
ഒരു കവിത ›
Categories: കവിത
Leave a Reply