അവൾക്കു വേണ്ടി എഴുതിയെന്ന്
വെറുതെ പറഞ്ഞതാണ്
കവിതയല്ലെ……
അത് ചൂണ്ടിക്കാണിക്കുന്നവരുടെ
കൂടെ ഒരു കൂസലുമില്ലാതെ
ഇറങ്ങിപ്പോയിക്കൊള്ളും….
അല്ലെങ്കിലും എഴുതിയതൊക്കെ എന്നും
ഒരു വാക്കും തിരിച്ചു തരാതെ
ഇറങ്ങിപ്പോയിട്ടേ ഉള്ളു…
എന്നെങ്കിലും ഒന്നെഴുതണം
ആരുടേയും കൂടെ പോകാതെ
ഇവിടെ തന്നെ കൂടുന്ന
ഒരു കവിത……
അല്ലെങ്കിൽ അവളെയും കൊണ്ട്
തിരിച്ചു വരുന്നൊരു കവിത…
-മർത്ത്യൻ-
യവനിക ›
Categories: കവിത
Leave a Reply