എന്റെ നഷ്ടപ്പെട്ട യവനിക
തിരിച്ചു കിട്ടാതെ
ഇനി ഈ നാടകം തുടങ്ങില്ല….
നടീനടന്മാർ ചായം മാറ്റാതെ
കാണികളിലേക്ക് മടങ്ങിപ്പോയിരിക്കുന്നു….
നടകാവസാനത്തേക്ക് മാറ്റിവച്ച
കയ്യടികൾ നിശബ്ദദ തിരഞ്ഞ്
വീർപ്പു മുട്ടി ചത്തൊടുങ്ങി….
മൈക്ക് ആരോ പിഴുതെടുത്ത
ഉടലും കാത്ത് മൌനമായി
കിടക്കുന്നു…
അതു കൊണ്ട് സുഹൃത്തുക്കളെ
ഇതാ നിങ്ങൾക്കുള്ള അറിയിപ്പ്
എന്റെ നഷ്ടപ്പെട്ട, അല്ല കട്ടെടുത്ത
യവനിക തിരിച്ചു നല്കുക…
യവനികയില്ലാതെ നാടകങ്ങൾ
പാടില്ല…. അത് നിയമ വിരുദ്ധമാണ്
കാണികളും ശിക്ഷിക്കപ്പെടും…
യവനിക തിരിച്ചു നല്കുക…..
ഇനി യവനികയ്ക്കാണ് എന്റെ നാടകത്തിൽ
മുഖ്യ നടനം……
നാടകം തുടങ്ങാൻ സമയമായി…
-മർത്ത്യൻ-
‹ ഒരു കവിത
Categories: കവിത
Leave a Reply