ആദ്യം ഒന്ന് പതറി
പിന്നെ പണ്ടു വായിച്ച ഒരു സെൽഫ് ഹെല്പ്
പുസ്തകത്തിലെ ഏതാനും വരികൾ ഓർമ്മയിൽ വന്നു….
പിന്നെ പഠിച്ച പോലെ മനസ്സിനെ അനാവശ്യമായ എന്തിലോ
കൊണ്ടു ചെന്നെത്തിച്ചു….
കണ്ണാടിക്കു മുൻപിൽ അഞ്ചു മിനിട്ട് ചിരിച്ചു നിന്നു
ഞാൻ കേമനാണെന്ന് പത്ത് വട്ടം ഉരുവിട്ട് മുറിയിറങ്ങി…..
ലോകത്തിൽ ഒരു പ്രശനവുമില്ല…
ഞാൻ ഒന്നും കണ്ടില്ല, ഒന്നും കേട്ടില്ല
ഞാൻ നിങ്ങളല്ല, നിങ്ങൾ ഞാനുമല്ല,
ഞാനും ഞാനും കൂടുന്ന ഈ ലോകത്ത് ഞാനേകനല്ല
വിളിച്ചു കൂവി നെട്ടോട്ടമോടുന്ന അന്ധരുടെ തിരക്കിലേക്ക്
ഞാനും അലിഞ്ഞു ചേരുന്നു…..
അല്ലെങ്കിലും നിറങ്ങളുടെ നഷ്ടം കണ്ണുകൾക്കല്ലെ അറിയൂ….?
മനസ്സിന്റെ കാര്യം അങ്ങിനെയല്ല
അതിന് എന്ത് തീട്ടം എറിഞ്ഞു കൊടുത്താലും അത് തിന്നും….
-മർത്ത്യൻ-
‹ യവനിക
മഷി ›
Categories: കവിത
Leave a Reply