ഇക്കുറി ഓണം ആരെയാണാവോ
ഓർമ്മകളിൽ കൂടി നടത്തിച്ചു
കൊണ്ട് വരിക…..
പൂവിറുക്കാൻ വിളിക്കാത്തതിൽ
പരിഭവിച്ച് പൂക്കളത്തിനടുത്ത്
മുഖം കൂർപ്പിച്ചിരുന്ന ആ
ആറു വയസ്സുകാരനെ ആവാം…
കുടിച്ചു ലക്കില്ലാതെ ഓണം
പോയ വഴിയും തിരഞ്ഞ്
പാതിരായ്ക്ക് വഴിതെറ്റി,
മാനാഞ്ചിറ ചുറ്റും വട്ടം കറങ്ങിയ
ആ ഇരുപത്തൊന്ന് കാരനെയും ആവാം
ഏതായാലും കഴിഞ്ഞ വർഷം ഉടുത്ത്
അതേപടി ഊരി മടക്കി വച്ച മുണ്ടുടുത്ത്
സദ്യ ഉണ്ണാനിറങ്ങുന്ന
നാല്പ്പത്തിമൂന്നു കാരന്
ഇക്കുറി ഓണത്തിനും
ഒരു വിരുന്നുകാരൻ ഉറപ്പാണ്…….
-മർത്ത്യൻ-
Categories: കവിത
Leave a Reply