വർഷങ്ങൾക്കു മുൻപ് വിജയനുമോത്ത് ദാസൻ അമേരിക്കയിൽ വന്നിരുന്നു….. ഇപ്പോൾ ഇതാ ഇരുപത്തി നാലു വർഷങ്ങൾക്കു ശേഷം ജഗന്നാഥൻ വന്നിരിക്കുന്നു ‘യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അടിപൊളിക്ക’യുമായി…. ലാലേട്ടനെ പെരുച്ചാഴി രൂപത്തിൽ നേരിട്ട് കണ്ടപ്പോൾ തുടങ്ങിയതാ ഈ സിനിമ കാണാനുള്ള ഒരു മുട്ടൽ…. അങ്ങനെ അധികം വൈകിക്കാതെ അരുണും, വിജയും സാന്ദ്രയും ഒക്കെ കൂടി ഓണത്തിന് ഒരു സ്പെഷ്യൽ പെരുച്ചാഴി ഡിഷ് തയ്യാറാക്കിയിരിക്കുന്നു….. പൊരിച്ചതും, പൊള്ളിച്ചതും, ഉലത്തിയതും വറുത്തതും ഉപ്പിലിട്ടതുമായ ഒരു വമ്പൻ പെരുച്ചാഴി സ്പെഷ്യൽ ഓണവിരുന്ന്.
റിവ്യൂ സിനിമ കണ്ടു കഴിഞ്ഞാണ് പതിവ്. പക്ഷെ കാണുന്നതിനു മുൻപേ ഒരു റിവ്യൂ രസമല്ലെ…..? പൂരത്തിനു മുൻപേ പൂരത്തിനെ കുറിച്ചൊരു വർണ്ണന…. എ പ്രിവ്യൂ ഓഫ് എ റിവ്യൂ…. എന്താ…? എന്നാ ഇതാ മോനെ ദിനേശാ “വൈ ഐ വാണ്ട് റ്റു സീ പെരുച്ചാഴി…”
ഒരു മലയാളി പെരുച്ചാഴിയുടെ പൊളിറ്റികൽ സറ്റയർ തീം അതും അമേരിക്കയിൽ വച്ച്, അതിനൊരു പുതുമയുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തിൽ പെരുച്ചാഴികളെ പോലെ നുഴഞ്ഞു കയറാൻ മലയാളികൾ ശ്രമിക്കുന്നുണ്ട് എന്ന് ഞാൻ പറഞ്ഞില്ല എങ്കിലും; ഒരു കൈ നോക്കാം എന്ന് കരുതി മുണ്ടും മടക്കികുത്തി ഷർട്ടിന്റെ ബട്ടണ്‍ അഴിച്ച് സ്ലീവ്സും മടക്കി, തുട തടവി നില്ക്കുന്ന ചില ജഗന്നാഥൻമാരെ ഞാനും അമേരിക്കയിൽ കണ്ടിട്ടുണ്ട്.
മംഗ്ലീഷ് ആണെങ്കിലും അമേരിക്കക്കാരെ പോലെ വലിച്ചു നീട്ടി പുട്ടിനു പീരയിടുന്ന പോലെ ‘യൂ നോ’ ‘ ആക്ച്ച്വലി’ ‘ഐ സീ’ ‘ഇൻ ഫാക്റ്റ് ‘ എന്ന് എല്ലാ വരികളുടെയും മുൻപിലും പിൻപിലും മുഖ്യമന്ത്രിക്ക് പൈലറ്റ് ഓടുന്ന പോലെ ഓടിച്ചു കസറുന്ന ചിലരെ…. അവരുടെ ഒക്കെ അമേരിക്കൻ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് ഈ സിനിമ ഒരു തുടക്കമാവട്ടെ…
അമേരിക്കൻ രാഷ്ട്രീയത്തിൽ കേരള രാഷ്ട്രീയ അടവുകൾ പയറ്റിയാൽ അതിന്റെ പൊട്ടൽ ചെറുതായിരിക്കില്ല, പൊട്ടിക്കുന്നവർ പലരും ഹാസ്യ പൊട്ടാസ്സുകൾ ചെറുപ്പത്തിൽ വിഴുങ്ങിയവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട…..
മലയാളിയുടെ രാഷ്ട്രീയം അമേരിക്കയിൽ ഇട്ട് പെരുക്കിയാൽ അതിന്റെ ശബ്ദം നമ്മുടെ കൊച്ചു കേരളത്തിൽ വരെ കേൾക്കും. അത് മനസ്സിലാക്കിയ പ്രൊഡ്യൂസർ ഡയറക്ടർ കൂട്ടിനു ഒരു കണ്‍ഗ്രാറ്റ്സ്…. ഗുഡ് തിങ്കിങ്ങ്……
പിന്നെ ഇതിന്റെ ഡയലോഗ് എഴുതിയിരിക്കുന്നത് അമേരിക്കൻ മലയാളികളുടെ ഒരു സ്വകാര്യ സമ്പത്തായ നമ്മുടെ അജയൻ വേണുഗോപാലാണ്….. അതിനും വേണ്ടേ മോനെ ദിനേശാ ഒരു അമേരിക്കൻ മലയാളി സലൂട്ട്….
ഇതൊന്നുമല്ലെങ്കിലും ദിസ് ഈസ് എ ലാലേട്ടൻ മൂവി “ജസ്റ്റ് റിമംബർ ദാറ്റ്”………
പോരാത്തതിന് മുകേഷും ബാബുരാജും അജു വർഗീസും വിജയ് ബാബുവും “ആക്ക്ച്ച്വലി….. വാട്ട് എൽസ് ഡൂ യൂ വാണ്ട്…… യൂ നോ…?
ഇനി എന്റെ മാവൂര്‍, മുക്കം, വട്ടക്കിണർ, ബാലുശ്ശേരി, കുണ്ടോട്ടി, കൊയിലാണ്ടി, കട്ടാങ്ങൽ, മുക്കം എക്സറ്ററ സുഹൃത്തുകൾ അറിയാൻ. “ഏതായാലും കോയാ ഈ ലോങ്ങ് ബീക്കണ്ട് ങ്ങള് പേരിച്ചായി പോയി കാണീ…. ങ്ങക്കും കെട്ട്യോൾക്കും കുട്ട്യോൾക്കും ഒക്കെ പെരുത്ത് ഇസ്ട്ടാവും…. അയിനെക്കൊണ്ട് ഈ ബീക്കണ്ട് ങ്ങള് ബണ്ടീം പറത്തിച്ച് എങ്ങോട്ടും പോവണ്ട അട്ത്ത്ള്ള ഒര് ടാക്കീസ് കണ്ട് പിടിച്ച് അങ്ങോട്ട് മണ്ടിക്കോളി… എന്തേയ്….?
ഇതാ പെരുച്ചാഴി നുഴഞ്ഞു കയറിയ അമേരിക്കൻ തീയറ്റർസ്
-മർത്ത്യൻ-
Categories: സിനിമ
Excellent
Nannayittunde…