കവിത

പൂക്കള്‍

എന്റെ മുറിവുകളില്‍ നിന്നും നിന്റെ വേരുകളിലേക്ക് ഒലിച്ചു കയറിയ ചുവപ്പ് നിറം…. നിന്റെ പൂക്കളെ സുന്ദരികളാക്കിയിരിക്കുന്നു….പക്ഷെ ഈ പൂക്കളിറുത്ത് തന്നെ വേണമത്രെ ലോകത്തിന് ഇന്ന് പൂക്കളമിടാന്‍… -മര്‍ത്ത്യന്‍-

മഷി

പേന വിട്ടിറങ്ങിയ മഷിക്ക് പലപ്പോഴും മുന്നില്‍ രണ്ടു വഴിയെ കാണു ഒന്നുകില്‍ പുതിയ വാക്കുകള്‍ക്ക് വഴി തെളിക്കുക്ക… അല്ലെങ്കില്‍… വെള്ളയില്‍ അവ്യക്തത പടര്‍ത്തി ഉപയോഗ ശൂന്യമാവുക…. തിരിച്ചു കയറാന്‍ കഴിയാതെ പേനയുടെ അറ്റത് വഴിമുട്ടി മുന്നോട്ട് പോകാന്‍ വിസമ്മതിച്ചു നിന്ന ചില തുള്ളികളും കാണും ഇടയ്ക്ക് -മര്‍ത്ത്യന്‍-

മണ്ടന്‍

അസ്തമിച്ച സൂര്യന്‍ ഈ നശിച്ച ലോകത്തിലേക്ക്‌ അവസാനമായി വലിച്ചെറിഞ്ഞ ഏതെങ്കിലും രശ്മിയുടെ ജാതകം മാറ്റിയെഴുതിയിട്ടാണത്രെ സമയം അടുത്ത പകലിന്റെ വരവ് നിശ്ചയിക്കുന്നത്…… കാരണം മാറ്റിയെഴുതാത്ത ജാതകങ്ങള്‍ സത്യം വിളിച്ചു പറയുമത്രെ അങ്ങിനെയുള്ള സത്യങ്ങള്‍ ഈ ലോകത്തിനെ കൂടുതല്‍ നാശത്തിലേക്ക് നയിക്കുമത്രെ… ഓരോ മണ്ടന്‍ വിശ്വാസങ്ങളും വിലയിരുത്തലുകളും…. ഏതായാലും മര്‍ത്ത്യന് എല്ലാ പ്രഭാതവും അല്പം നൊസ്സ് കൂടുതല്‍… Read More ›

നാല് വരികള്‍

നിന്റെ ശൂന്യതയില്‍ ആരും കാണാതെ നിനക്കുമാത്രം വേണ്ടി എഴുതിയതായിരുന്നു ആ നാല് വരികള്‍….. അത് നീ ഇങ്ങനെ പരസ്യമായി വിളിച്ചു പറയരുതായിരുന്നു ഇപ്പോള്‍ ആവര്‍ക്കും വേണമത്രെ അവരുടെ ശൂന്യതയില്‍ കുത്തി നിറയ്ക്കാന്‍ നാല് വരികള്‍ -മര്‍ത്ത്യന്‍-

പട്ടി

വണ്ടി ഇടിച്ച് പിടഞ്ഞു ചത്ത പട്ടിയെ കാണുമ്പോള്‍ ആരും ചോദിക്കാറില്ല അതിനു പേ പിടിച്ചിരുന്നൊ എന്ന്…. വണ്ടിക്കാരനെ തന്നെ കുറ്റം പറയും…… കാരണം പട്ടിയെ ഓര്‍ത്തുള്ള വിഷമം കൊണ്ടല്ല……. ആ പട്ടിക്കു പകരം താനായിരുന്നെങ്കിലോ എന്നോര്‍ത്തിട്ട്…. ഒരിക്കലെങ്കിലും മനസ്സില്‍ ഒരു പട്ടിയാകാത്ത ഏതു മര്‍ത്ത്യനാനുള്ളത്…… മര്‍ത്ത്യന്‍-

ഓര്‍മ്മ

പകലിനോട് ദിവസം മുഴുവന്‍ മല്ലിട്ട് ദേഷ്യം പിടിച്ച് മുഖവും ചുവപ്പിച്ച് ഇന്നലെ വയ്കീട്ട് ആ കടലിന്റെ അങ്ങറ്റത്ത് എവിടെയോ മുങ്ങി പോയതാ… ഇന്നിതാ എല്ലാം മറന്ന് വീണ്ടും പൊന്തി വന്നിരിക്കുന്നു…ഇ പ്പോള്‍ ഭയങ്കര ഓര്‍മ്മപ്പിശകാണത്രെ….. -മര്‍ത്ത്യന്‍-

നഷ്ടകോമരങ്ങള്‍

ഇന്ന് പൂര്‍ണ്ണമായും മറന്നു പോയ – കണ്ണുമടച്ച് കടിച്ചു പിടിച്ച ചില വേദനകള്‍ മധുരം കൊഴിഞ്ഞു പോയ ചില ചവര്‍പ്പുകള്‍ കണ്ണീരില്‍ നിന്നും അടര്‍ത്തിയെടുത്ത ചില പുഞ്ചിരികള്‍ അന്ധമായ ചില ആവേശങ്ങള്‍… ചില്ലറ സുഖങ്ങള്‍ക്ക് വേണ്ടി കളഞ്ഞു കുളിച്ച – എത്രയോ വിശ്വാസങ്ങള്‍… വേഗതയില്‍ പിന്നിലേക്ക്‌ തള്ളപ്പെട്ട വിലപിടിച്ച നിമിഷങ്ങള്‍ ലഹരിയില്‍ അറിയാതെ കാണാതെ പോയ… Read More ›

നന്ദി

ഞാന്‍ പറഞ്ഞ വാക്കുകള്‍ കാതില്‍ വീണതല്ല നിന്റെ വിഷമത്തിന്റെ കാരണം… നീ നന്ദി പറയാനെടുത്ത വാക്കുകള്‍ പറയാതെ വിഴുങ്ങിയതാണ് പ്രശ്നം… അത് അനാവശ്യമായി വയറ്റിലും മനസ്സിലും കിടന്നു ചീഞ്ഞു നാറിയതാണ്‌ അടുത്ത പ്രശ്നം ഇനി പറഞ്ഞിട്ട് കാര്യമില്ല…. ഇനിയെങ്കിലും ഓര്‍ക്കുക…. നന്ദി പറയാന്‍ എടുത്ത വാക്കുകള്‍ പറയാതെ വിഴുങ്ങിക്കളയരുത്…. -മര്‍ത്ത്യന്‍-

പ്രവാസി

നഗരമേ….നിന്റെ മടിയില്‍ ഒരുപിടി സ്വപ്നങ്ങളുമായി ഞാന്‍ പിറന്നു വീണ നാള്‍… നീയെന്നോട്‌ ചോദിച്ചു “കണ്ട സ്വപ്നങ്ങള്‍ ശരിയായാല്‍… നീ തിരിച്ചു പോകുമോ…?” “പോകും തീര്‍ച്ചയായും പോകും..” എന്റെ മറുപടി കേട്ട് നീ ചിരിച്ചു എന്നെ പോലെ അനേകം പ്രവാസികള്‍ വര്‍ഷങ്ങളോളം നിന്റെ ഞരമ്പുകളിലേക്ക് ഒഴുക്കിയ വിയര്‍പ്പിന്റെ ബലത്തില്‍ നീ പുരോഗമിച്ചപ്പോള്‍ ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ പലതും… Read More ›

അഹിംസ

അറ്റുകിടന്ന കൈകളിലൊന്നില്‍ എന്തൊ പച്ചകുത്തിയിരുന്നു…. അടുത്ത് ചെന്ന് നോക്കിയില്ല എന്തായിരിക്കും….? രക്തക്കറയുടെ ഇരുണ്ട മറവില്‍ അഹിംസയെന്ന് കുറിച്ചതാവാം…… അഹിംസ….. അഹിംസയെന്ന് പച്ച കുത്തിയ കൈകള്‍ തന്നെ ആദ്യം വെട്ടണം എന്ന് വാശി പിടിച്ചു കരയുന്ന ഒരു ലോകത്തിലാണല്ലൊ നമ്മള്‍ അല്ലെ….? -മര്‍ത്ത്യന്‍-