Author Archives

Unknown's avatar

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

  • അയാള്‍

    ചിലനേരം വരും, അടുത്തിരിക്കും; പലതും പറഞ്ഞു ചിരിക്കും. കുറേയായി കണ്ടില്ല, ചെന്നന്വേഷിച്ചപ്പോള്‍ അങ്ങിനെയോരാളില്ലത്രെ ഇനി എവിടെ ചെന്നന്വേഷിക്കും ? മനസ്സിന്റെ ഓരോ കളികള്‍ അല്ലെ മര്‍ത്ത്യാ…?

  • പുതുമ

    പുതിയ ഉടുപ്പുകള്‍ പഴയതിനെ വീണ്ടും പഴകിക്കുന്നു കൊള്ളാത്തവയാക്കുന്നു കീറിയതാക്കുന്നു ഭംഗിയില്ലാത്തവയാക്കുന്നു, പാവം! ആ പഴയവ എന്ത് പിഴച്ചു പുതുമയേ… നിന്റെ ജനനം പഴമയുടെ മടിയില്‍ പോരെ? അതിന്റെ മൃതിയില്‍ തന്നെ വേണോ? -മര്‍ത്ത്യന്‍ –

  • തിരമാല

    ഈ തിരമാലയെ ഞാനറിയും പണ്ടൊരിക്കല്‍ ഞാനിവിടെ നിന്നപ്പോള്‍ അതെനിക്കൊരു ചെരുപ്പ് സമ്മാനിച്ചു ഇന്നിതാ മറ്റേ ചെരുപ്പും തരുന്നു പക്ഷെ ഇതിട്ടു നടന്ന ആളെവിടെ തിരമാലെ… തിരിച്ച് തരൂ നീ അന്നെടുത്തു കൊണ്ട് പോയ ആ ആളെ -മര്‍ത്ത്യന്‍-

  • കണ്ണാടി പഹയന്‍

    ഒരു രാവിലെ ഇന്നലെകളില്‍ നിന്നും ഒരോര്‍മ്മ അടര്‍ന്നു വീണു ഞാനത് പൊടിതട്ടിയെടുത്ത് നോക്കി “ഇതായിരുന്നുവല്ലേ ഞാന്‍?” പിന്നെ മുടി ചീകാന്‍ കണ്ണാടി നോക്കിയപ്പോള്‍ ഒരു പരിചയമില്ലാത്ത പഹയന്‍ ആരാ നീ? ഞാന്‍ ചോദിച്ചു “ഇറങ്ങി പോ എന്റെ കണ്ണാടിയില്‍ നിന്ന്” അവന്‍ പോയില്ല, ഒരു കൂസലില്ലാതെ ഇന്നും എന്റെ കണ്ണാടിയില്‍ നിറഞ്ഞു നില്‍ക്കുന്നു മര്‍ത്ത്യന്‍

  • മേഖങ്ങള്‍

    ഇന്നലെ മേഖങ്ങളെ നോക്കി ഞാനൊന്നു ചിരിച്ചു കളിയാക്കിയെന്നോര്‍ത്ത് അവ പൊട്ടിക്കരയാന്‍  തുടങ്ങി വിതുമ്പി കരഞ്ഞു കൊണ്ടവ മറഞ്ഞു പോയപ്പോള്‍ ഞാനും അവളും നനഞ്ഞ് ഒരു കുടക്കീഴില്‍ കുറ്റബോധത്തോടെ തിരിച്ചു നടന്നു -മര്‍ത്ത്യന്‍-

  • കാത്തിരുപ്പ്

    കാത്തിരുപ്പ് നല്ലതാണ് എന്നെങ്കിലും തീരുമെങ്കില്‍ ഇനി തീരാഞ്ഞാല്‍ നന്നേ മുഷിയും അവസാനം തീര്‍ന്നാലൊ? അതെ കാത്തിരുപ്പിനെ ഓര്‍ത്തായിരിക്കും പിന്നെയുള്ളയിരുപ്പ് മര്‍ത്ത്യന്റെ ഒരു കാര്യം -മര്‍ത്ത്യന്‍-

  • മാപ്പ്

    അകലെ മലകള്‍ക്കപ്പുറം പുകയുയരുന്നു കുടിലുകള്‍ വീണ്ടും കത്തുന്നോ? അതോ പണ്ടെന്നോ കത്തിയ ഓര്‍മ്മകളുടെ കേടാ കനലുകള്‍ നീ ഊതി കത്തിക്കുന്നോ? ഓര്‍മ്മയില്ലേ നിനക്കെന്നെ? പണ്ട് വഴിയോരത്ത് കളഞ്ഞിട്ട ബീഡിക്കുറ്റികള്‍ പെറുക്കി വലിച്ചു നമ്മള്‍ നടന്നതോര്‍മ്മയില്ലേ? അന്ന് ഞാന്‍ നിന്റെ സുഹൃത്തായിരുന്നു അന്ന് വലിച്ച ബീഡികള്‍ ഇന്ന് ഒരു അവസാന ചുമയായ് ചങ്കില്‍ കിടന്നു പുളയുന്നു ഓര്‍മ്മയില്ലേ… Read More ›

  • ലോക വനിതാ ദിനം

    ഇന്ന് മാര്‍ച്ച്‌ എട്ടിന് ലോക വനിതാ ദിനത്തില്‍ അഞ്ചു തികയുന്ന ഞങ്ങളുടെ മകന്‍ രാഹി ഒരു വനിതകളുടെ മനിതന്‍ (ലേഡീസ് മാന്‍ എന്ന് വായിക്കു) എന്നതിലുപരി… വനിതകളെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരുവനായി തീരട്ടെ എന്നാശംസിക്കുന്നു 🙂

  • നാല് ചോദ്യങ്ങള്‍

    പലതും വരും മനസ്സില്‍ പിന്നെ മിന്നി മാഞ്ഞ് പോകും ഞാനും നിന്റെ മനസ്സില്‍ വന്നിരുന്നു പലവട്ടം…. പിന്നെ പലതും പോലെ ഞാനും മിന്നി മാഞ്ഞ് പോയി അല്ലെ? ഇന്ന് വേണ്ട നാളെയാവട്ടെ നാളെയുമുണ്ടാകും നിനക്ക് മറ്റൊരു കാരണം അങ്ങനെ പോയി പോയി ഒരു ദിവസം വരും ഇനിയൊരു നാളെ ബാക്കിയില്ലാതെ അന്ന് നീയെന്ത് ചെയ്യും? മധുരിക്കുന്നെങ്കില്‍… Read More ›

  • കാല്‍പാടുകള്‍

    മണ്ണില്‍ പതിഞ്ഞു കിടന്ന പലതിലും കാലം അതിന്റെ പടയോട്ടം നടത്തി അതില്‍ പെട്ടുപോയിരുന്നു അറിയാതെ, അനങ്ങാതെ എന്റെയും കാല്‍പാടുകള്‍