പലതും വരും മനസ്സില്‍
പിന്നെ മിന്നി മാഞ്ഞ് പോകും
ഞാനും നിന്റെ മനസ്സില്‍ വന്നിരുന്നു
പലവട്ടം….
പിന്നെ പലതും പോലെ
ഞാനും മിന്നി മാഞ്ഞ് പോയി
അല്ലെ?
ഇന്ന് വേണ്ട നാളെയാവട്ടെ
നാളെയുമുണ്ടാകും നിനക്ക് മറ്റൊരു കാരണം
അങ്ങനെ പോയി പോയി ഒരു ദിവസം വരും
ഇനിയൊരു നാളെ ബാക്കിയില്ലാതെ
അന്ന് നീയെന്ത് ചെയ്യും?
മധുരിക്കുന്നെങ്കില്‍ തുപ്പിക്കളയണം
ചവര്‍പ്പുണ്ടെങ്കില്‍ ഇറക്കണം
ഇനി മധുരിച്ച് തുപ്പിയത് തിരിച്ചെടുത്ത്
ചവര്‍പ്പുണ്ടെങ്കില്‍ ഇറക്കാം
അതൊക്കെതന്നെയല്ലേ നിന്റെയും ന്യായം?
പറ്റിച്ചതാരാണോ അയാളെയും
പറ്റിയതാര്‍ക്കാണോ അയാളെയും
രണ്ടു പേരെയും ഒരുപോലെ ശിക്ഷിക്കാം
ആരുടെയും പക്ഷം പിടിക്കാതെ കണ്ണടച്ച് നീതി നടത്താം
എന്താ തൃപ്തിയായില്ലേ നിനക്ക് ?
-മര്‍ത്ത്യന്‍-
Categories: കവിത
വല്ലാത്ത പ്രതിസന്ധി തന്നെ
മര്‍ത്ത്യന്റെ കാര്യമല്ലേ പറയാനുണ്ടോ? 🙂
1)അതെ പതിവ് പോലെ മടുക്കും മറക്കും എല്ലാം …
2)ഇനിയൊരു നാളെ ബാക്കിയില്ലാത്ത ദിവസം ഏതെന്നു അറിയാത്തിടത്തോളം ……ഇങ്ങനെത്തന്നെ .:)
3)ഒട്ടുമിക്കവരും ഇങ്ങനെയൊക്കെത്തന്നെ ..
4)പറ്റിക്കപ്പെട്ടവനും പറ്റിച്ചവനും തുല്യ പരിഗണന കൊടുക്കുന്ന കാലം തന്നെ ഇത് …
ഒരുപാട് ഇഷ്ടായി സുഹൃത്തെ
🙂
എവിടെ തൃപ്തി ആവനാ ……
മിന്നി മറഞ്ഞു പോകേണ്ടത് അങ്ങനെ പോകട്ടെ മര്‍ത്യാ …..
എന്നാ അങ്ങിനെതന്നെയാവട്ടെ അങ്ങിനെ പോകട്ടെ 🙂