Author Archives

Unknown's avatar

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

  • കണ്ട് പഠിക്ക്

    പാഠപുസ്തകത്തില്‍ അടിവരയിട്ട് വച്ചത് വായിച്ചു പറഞ്ഞിട്ടല്ലല്ലോ സുഹൃത്തേ നമ്മള്‍ ജീവിക്കുന്നത് പാഠപുസ്തകങ്ങളില്‍ പഠിപ്പിച്ചതെല്ലാം മറന്നാലും ജീവിക്കാനൊരു വഴി വേണ്ടേ അതിനാണ് പണ്ട് പലരെയും കാട്ടി അച്ഛനമ്മമാര്‍ പറയുന്നത് അവളെ കണ്ട് പഠിക്ക്… അല്ലെങ്കില്‍ അവനെ കണ്ട് പഠിക്ക് എന്ന് അല്ല ഞാന്‍ പറഞ്ഞൂന്നേ ള്ളൂ… നിങ്ങളെന്താ.ച്ചാ.. ചെയ്തോളിന്‍ ഞാന്‍ ഇവിടൊക്കെ ണ്ടാവും… -മര്‍ത്ത്യന്‍-

  • പത്രം

    അന്നന്നത്തെ പത്രം വായിക്കാറില്ല അത് നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി പിന്നെ നാട്ടില്‍ നിന്നും വല്ലതും പൊതിഞ്ഞു കൊണ്ട് വന്നിരുന്ന പഴയ പത്രക്കടലാസില്‍ അച്ചടിച്ചിരുന്നത് വായിക്കാറുണ്ടായിരുന്നു അങ്ങിനെ മാഞ്ഞും, പകുതി മുറിഞ്ഞും ചൂടാറിയതുമായ വാര്‍ത്തകളായായത്‌ കൊണ്ട് ഒരിക്കലും വായിച്ച് മനസ് പോള്ളാറില്ല…. -മര്‍ത്ത്യന്‍-

  • കോളേജില്‍….

    കോളേജില്ലാത്തൊരു ദിവസം നോക്കി കോളേജില്‍ പോയിട്ടുണ്ടോ…? എന്നിട്ട് ഒഴിഞ്ഞു കിടക്കുന്ന ക്ലാസുമുറിയുടെ മുന്‍പില്‍ കൂടി അലസമായി നടന്നിട്ടുണ്ടോ അവളെയും കാത്ത് ഉച്ചക്ക് വരാന്തയില്‍ വെറുതെ ഇരുന്ന് സമയം കളഞ്ഞിട്ടുണ്ടോ…? കാത്തിരുപ്പിനു ശേഷം അവള്‍ വന്നപ്പോള്‍ കൂട്ടത്തില്‍ അവളുടെ ആ നശിച്ച കൂട്ടുകാരിയെ കണ്ട്, മനം നൊന്ത് അവളെ പ്രാകിയിട്ടുണ്ടോ…? പിന്നെ കൈയിലുള്ള മൊത്തം കാശിന് അവര്‍ക്ക്… Read More ›

  • വാക്കുകളെ…

    വീണ്ടും വീണ്ടും പറഞ്ഞ് പറഞ്ഞ് ആ വാക്കുകളെ ഇങ്ങനെ വികൃതമാക്കരുത് വേണ്ടാത്തിടത്തൊക്കെ ഉപയോഗിച്ച് അവയെ ഇങ്ങനെ മാനം കെടുത്തരുത് അവയുടെ അര്‍ത്ഥങ്ങള്‍ പോലും അവയെ വിട്ടു പോകുന്നു അര്‍ത്ഥങ്ങളില്ലാത്ത വാക്കുകള്‍ക്ക് പിന്നെ എന്ത് നിലനില്‍പ്പുണ്ട്…? നിഘണ്ടുകളില്‍ പോലും അവയുടെ സ്ഥാനം നഷ്ടപെടില്ലേ…? അത് വേണ്ട അവയെ വിട്ടേക്ക് -മര്‍ത്ത്യന്‍-

  • സഹോദരി നിങ്ങളുടെ കഥയെന്താണ്..?

    “സഹോദരി നിങ്ങളുടെ കഥയെന്താണ്..? എന്നില്‍ നിന്നും എന്ത് സഹായമാണ് വേണ്ടത്…?” ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു “ഞാന്‍ ജനിച്ചപ്പോള്‍ എന്റെ കരച്ചില്‍ ആരും കേട്ടില്ല” അവള്‍ എന്നെ നോക്കി പറഞ്ഞു “ഞാന്‍ വെടിയുണ്ടകളുടെ ശബ്ദത്തിനിടക്കാണ്‌ പിറന്നു വീണത്‌ എല്ലാവരും രക്ഷപ്പെടാനുള്ള ഓട്ടത്തിലായിരുന്നിരിക്കണം എന്റെ കരച്ചില്‍… അതാരും കേട്ടില്ല…” എന്ത് പറയണം എന്നറിയാതെ ഞാന്‍ അവളെ… Read More ›

  • അക്ഷരത്തോണി

    അക്ഷരത്തോണി… അല്ല സത്യത്തില്‍ അങ്ങിനെയൊരു വാക്കുണ്ടോ..? എനിക്കറിഞ്ഞുകൂടാ, ഉണ്ടായിരിക്കാം കേള്‍ക്കാനൊരു സുഖമുണ്ടല്ലേ…? അക്ഷരത്തോണി… അക്ഷരത്തോണി… പക്ഷെ ഒരു അര്‍ത്ഥമുണ്ടായിരുന്നെങ്കില്‍ അതെന്തായിരിക്കും….? അക്ഷരങ്ങളെ കയറ്റി സങ്കല്പങ്ങളുടെ കടവ് കടത്തുന്ന തോണി എന്നോ…? അതൊ ജീവിതത്തില്‍ കൂടി തുഴഞ്ഞു നീങ്ങുമ്പോള്‍ അക്ഷരകൂട്ടങ്ങളില്‍ തട്ടി നിന്ന് ജീവിതത്തിലേക്ക് തന്നെ മുങ്ങി താഴുന്ന തോണിയെന്നോ…? അതുമല്ലെങ്കില്‍ കവിതകള്‍ എന്ന പേരില്‍ നീ… Read More ›

  • പേടിക്കണ്ട…

    വിളക്കണച്ച് കിടന്നോളു പേടിക്കണ്ട… പേടിപ്പിക്കാന്‍ വരുന്ന മുഖം മൂടികള്‍ ഇരുട്ടില്‍ തപ്പി തടഞ്ഞു വീഴട്ടെ അപ്പോള്‍ നമുക്ക് വിളക്ക് കത്തിച്ച് കൈ കൊട്ടി ചിരിച്ച് അവരെ കളിയാക്കാം പേടിക്കണ്ട വിളക്കണച്ച് കിടന്നോളു… -മര്‍ത്ത്യന്‍-

  • എന്റെ ബാല്യകാല സഖി

    ഞാന്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു എന്റെ പുസ്തകത്തില്‍ കുത്തിവരച്ചതും മണമുള്ള റബ്ബര്‍ കടിച്ചു വച്ചതും ചോറ്റു പാത്രം കട്ട് തിന്നതും കൂട്ടത്തില്‍ കളിക്കാന്‍ ചേര്‍ക്കാത്തതും മറ്റുള്ളവരുടെ കൂടെ കൂടി കളിയാക്കിയതും ടീച്ചറോട് പരാതി പറഞ്ഞതും ഷര്‍ട്ടില്‍ മഷി കൊടഞ്ഞതും കുളിമുറിയില്‍ പൂട്ടിയിട്ടതും കൊഞ്ഞനം കാണിച്ചതും നുള്ളി നോവിച്ചതും.. എല്ലാം ഞാന്‍ ക്ഷമിച്ചിരിക്കുന്നു കാരണം ഇന്ന് എന്റെ അടുത്തിരുന്ന്… Read More ›

  • നീയാരാണ്‌..?

    നീയാരാണ്‌..? നിന്റെ നിഴലിന്റെ പേരെന്താണ്…? നീ എന്താണ് പറഞ്ഞത്… അല്ല ഇന്നലെ നീ പറയാന്‍ ശ്രമിച്ചിട്ട് പറയാതെ പോയ ആ വാക്കുകളുടെ അര്‍ത്ഥമെന്താണ്…? നിനക്കെന്തു വേണം…? നമ്മള്‍ തമ്മിലറിയുമോ..? -മര്‍ത്ത്യന്‍-

  • പക്ഷെ ആദ്യം

    ആകാശത്തില്‍ അമര്‍ന്നു പോയ നക്ഷത്രക്കുഞ്ഞുങ്ങളെ പറിച്ചെടുത്ത്‌ പന്തം കത്തിച്ച് പ്രകടനം നടത്തണം അല്ലെ കൊള്ളാം മോഹം നിന്റെ…. പക്ഷെ ആദ്യം ഭൂമിയുടെ മാറില്‍ കരഞ്ഞുറങ്ങി ഇല്ലാതായ കുഞ്ഞോമനകളുടെ ചിതകള്‍ കെട്ടടങ്ങട്ടെ… -മര്‍ത്ത്യന്‍-