ഞാന്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു
എന്റെ പുസ്തകത്തില്‍ കുത്തിവരച്ചതും
മണമുള്ള റബ്ബര്‍ കടിച്ചു വച്ചതും
ചോറ്റു പാത്രം കട്ട് തിന്നതും
കൂട്ടത്തില്‍ കളിക്കാന്‍ ചേര്‍ക്കാത്തതും
മറ്റുള്ളവരുടെ കൂടെ കൂടി കളിയാക്കിയതും
ടീച്ചറോട് പരാതി പറഞ്ഞതും
ഷര്‍ട്ടില്‍ മഷി കൊടഞ്ഞതും
കുളിമുറിയില്‍ പൂട്ടിയിട്ടതും
കൊഞ്ഞനം കാണിച്ചതും
നുള്ളി നോവിച്ചതും..
എല്ലാം ഞാന്‍ ക്ഷമിച്ചിരിക്കുന്നു
കാരണം ഇന്ന് എന്റെ അടുത്തിരുന്ന്
ഇതൊക്കെ ചെയ്യാന്‍ നീയില്ലല്ലോ
വീണ്ടും നമുക്ക് പഴയത് പോലെ
ആ പവാടക്കാരിയും വള്ളിട്രൌസറുകാരനുമായി
മാറാന്‍ കഴിയില്ലല്ലോ…
നീ എനിക്ക് നല്‍കിയ എല്ലാ സുന്ദര ഓര്‍മ്മകള്‍ക്കും
കാണിച്ച സ്വപ്നങ്ങള്‍ക്കും നന്ദി പറഞ്ഞ്
ഞാന്‍ നിന്നെ ഇന്നും ഓര്‍മ്മിക്കുന്നു
എന്റെ ബാല്യകാല സഖി….
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply