Author Archives

Unknown's avatar

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

  • കുറ്റം

    നക്ഷത്രങ്ങളെ നോക്കി കാര്‍ക്കിച്ചു തുപ്പിയതാണത്രെ അവന്റെ കുറ്റം ഗുരുത്വാകര്‍ഷണം തുപ്പല്‍ തിരിച്ച് വിട്ട് മുഖത്ത് തന്നെ കൊണ്ടെത്തിച്ചപ്പോള്‍ അത് തുടച്ചു കൊടുത്ത് ‘സാരമില്ല നിങ്ങള്‍ക്കിനിയും തുപ്പാമല്ലോ’ എന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ചതാണത്രെ അവളുടെ കുറ്റം അവരെ രണ്ടു പേരെയും നോക്കി വീണ്ടും മിന്നി കളിച്ചതത്രെ നക്ഷത്രങ്ങളുടെ കുറ്റം -മര്‍ത്ത്യന്‍-

  • മാലപ്പടക്കമേ നീ പൊട്ടുക

    മാലപ്പടക്കമേ നീ പൊട്ടുക പൊട്ടി പൊട്ടി ഇല്ലാതാകുക പൂരം പൊടി പൊടിക്കട്ടെ നിങ്ങളുടെയിടയില്‍ കൂട്ടത്തില്‍ പൊട്ടാതെ തെറിച്ചു വീഴുന്ന തണുപ്പന്മാരെ നമുക്ക് തേടിപ്പിടിച്ച് ഒറ്റയ്ക്ക് ഒറ്റയ്ക്ക് പൊട്ടിക്കാം പേടിക്കണ്ട മാലപ്പടക്കമേ നീ പൊട്ടുക…. പൊട്ടി പൊട്ടി തീരുക… -മര്‍ത്ത്യന്‍-

  • കളപ്പുറത്ത് ഗുലാന്‍

    “എന്നെ മനസ്സിലായോ..?” അവന്‍ മുന്‍പില്‍ വന്നു നിന്ന് ചോദിച്ചു “ഇല്ല…” വളഞ്ഞ് ചുരുണ്ട് ചളി പുരണ്ട് നില്‍കുന്ന അവനെ നോക്കി ഞാന്‍ പറഞ്ഞു “നീ പണ്ട് കളിച്ച് പാതി വഴിക്കിട്ടു പോയ അതെ അന്‍പത്താറിലെ ഗുലാനാണ് ഞാന്‍… അതെ.. ജയത്തിന്റെ വക്കത്തെത്തിയിട്ടും – അത് മനസ്സിലാക്കാതെ ജീവിതത്തിലെ അലസതയിലേക്ക് തിരിഞ്ഞിറങ്ങി പോയപ്പോള്‍ ഓര്‍ത്തില്ല അല്ലെ ഞാന്‍… Read More ›

  • പപ്പടന്‍ (പപ്പടം എന്ന അവന്‍)

    പപ്പടനെ തിളയ്ക്കുന്ന എണ്ണയിലിട്ടാല്‍ ആദ്യം അവന്‍ ഉറക്കെ കരയും പിന്നെ മുഖം വീര്‍പ്പിക്കും കുറച്ചു കഴിഞ്ഞാല്‍ ദേഷ്യം പിടിച്ച് ചുവക്കും പിന്നെയും ശ്രദ്ധിക്കാഞ്ഞാല്‍ കരഞ്ഞു ചുരുങ്ങി കരിയും പാവം പപ്പടന്‍ -മര്‍ത്ത്യന്‍-

  • എന്തൊക്കെയുണ്ട്…?

    അകത്ത് കോഫി മേക്കറില്‍ ഇന്നലെ പൊടിച്ചു കൊണ്ടു വന്ന കാപ്പിക്കുരു കിടന്നു തിളയ്ക്കുന്നു മയക്കവും ഉണര്‍വ്വും ചേര്‍ന്നൊരുക്കുന്ന ഒരു വല്ലാത്ത മണം… പുറത്ത് ഉദിക്കാന്‍ മടിച്ചു നില്‍ക്കുന്ന ഇന്നലെ പിണങ്ങി പോയ അതെ സൂര്യന്‍…. ജനാലകളില്‍ പറ്റിക്കിടന്നിരുന്ന രാത്രിയില്‍ പെയ്ത മഴയുടെ നിലത്തു വീഴാതെ രക്ഷപ്പെട്ട കുഞ്ഞു തുള്ളികള്‍…. അവസാനം തോറ്റ് പിടിവിട്ട് ഉരസി വീണു… Read More ›

  • അങ്ങിനെ പലതും പോലെ ഇതും..

    ക്രൂരമെങ്കിലും മധുരിതമായിരുന്നു കഴിഞ്ഞു പോയ ഓരോ നിമിഷവും…. വിശ്വാസത്തിന്റെ ഓരോ നോട്ടവും എല്ലാം പറഞ്ഞറിയിച്ചിരുന്നു…. എന്നും… മരിച്ചിരുന്നെങ്കിലും ജീവന്‍ തുടിച്ചിരുന്നു കാറ്റില്‍ നിലത്തു വീണു കിടന്നിരുന്ന എല്ലാ ഇലകളിലും…. വേദനയിലും സന്തോഷിപ്പിച്ചിരുന്നു ക്ഷണിക്കാതെ കടന്നു വരുന്ന എല്ലാ തോല്‍വികളും…. സത്യത്തിന്റെ ഒരു നേരിയ അംശത്തില്‍ എല്ലാം അവസാനിക്കുമായിരും എന്നെങ്കിലും…. ആശയുടെ മറ്റൊരു കിരണം പോലെ ഇതും… Read More ›

  • അങ്ങിനെയും ഒരു കത്ത്…

    നിനക്ക് കിട്ടിയിരുന്ന പ്രേമാഭ്യര്‍ഥനകള്‍ക്കിടയില്‍ വളരെ തുച്ചമായിരുന്നു എന്റെ സൌഹൃതം അല്ലെ….? അങ്ങിനെ ആരുമറിയാതെ മുങ്ങി മറഞ്ഞു പോയ ആ പരിചയം പൊടിതട്ടിയെടുത്ത് എന്തെ ഇന്നിങ്ങനെ കത്തയച്ചത്…? പ്രേമത്തിലെക്കുള്ള നിന്റെ വഴികളില്‍ കളഞ്ഞു പോയ പല അടുപ്പങ്ങളും തിരഞ്ഞിറങ്ങിയതാണോ…? സാരമില്ല….ഞാന്‍ മറുപടി അയക്കാം… -മര്‍ത്ത്യന്‍-

  • സ്വപ്നം

    നിന്റെ നിഷേധത്തിന്റെ ഓരോ കാല്‍വെയ്പിലും ചതഞ്ഞരഞ്ഞത് ഞാന്‍ കണ്ട സ്വപ്നങ്ങളാണ് ആ സ്വപ്നങ്ങളുടെ ചിറകേറി ഇത്ര ദൂരം വന്നു ഇനി പറന്നില്ലെങ്കിലും നിരങ്ങിയെങ്കിലും ഞാന്‍ എന്റെ നിശ്ചിത അന്ത്യത്തിലേക്ക് എത്തി കൊള്ളാം -മര്‍ത്ത്യന്‍-

  • അവള്‍

    ഒരു ഫുള്‍ പാവാടയുടെ അറ്റത് നിന്നും എന്നെ നോക്കിയിരുന്ന ഭംഗിയായി കിടക്കുന്ന കിലുങ്ങന്ന കൊലുസ്സായിരുന്നു അവള്‍ എത്രയോ കാലം….. പിന്നെ അലസമായി അഴിച്ചിട്ട മുടികളില്‍ നിന്നും പലപ്പോഴും എന്നെ തേടി വരാറുള്ള കാച്ചിയ വെളിച്ചെണ്ണയുമായി സല്ലപിക്കുന്ന മുല്ലപ്പൂവിന്റെ മണമായിരുന്നു അവള്‍…. അങ്ങിനെ പലതുമായി അവസാനം എന്റെ ജനലില്‍ നിന്നും എത്തി നോക്കിയാല്‍ അടുത്ത വീട്ടില്‍ കാണുന്ന… Read More ›

  • മുഖക്കുരു പ്രണയങ്ങള്‍

    കൌമാര പ്രണയങ്ങള്‍ രസകരമാണല്ലെ..? അവളുടെ മുഖക്കുരുകളില്‍ പോലും സൌന്ദര്യം കാണുന്ന ഒരു കാലമാണ് അവള്‍ മുഖത്ത് ഒയിന്മേന്റും പൌടറുമിട്ട് മിനുക്കി മറച്ചു നടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ അടുത്ത് ചെന്ന് നിന്ന് മെല്ലെ കാതില്‍ പറയും “കുട്ടി സുന്ദര്യാ ട്ടോ..” അവള്‍ പൌടറിനെയും ഒയിന്മേന്റിനെയും മനസ്സില്‍ സ്തുതിക്കുമ്പോള്‍ – ഫുള്‍ ഷര്‍ട്ടിന്റെ കൈ ഒന്ന് കൂടി മടക്കി അവളുടെ… Read More ›