“എന്നെ മനസ്സിലായോ..?”
അവന്‍ മുന്‍പില്‍ വന്നു നിന്ന് ചോദിച്ചു
“ഇല്ല…” വളഞ്ഞ് ചുരുണ്ട് ചളി പുരണ്ട് നില്‍കുന്ന
അവനെ നോക്കി ഞാന്‍ പറഞ്ഞു
“നീ പണ്ട് കളിച്ച് പാതി വഴിക്കിട്ടു പോയ
അതെ അന്‍പത്താറിലെ ഗുലാനാണ് ഞാന്‍…
അതെ.. ജയത്തിന്റെ വക്കത്തെത്തിയിട്ടും –
അത് മനസ്സിലാക്കാതെ ജീവിതത്തിലെ അലസതയിലേക്ക്
തിരിഞ്ഞിറങ്ങി പോയപ്പോള്‍ ഓര്‍ത്തില്ല അല്ലെ
ഞാന്‍ അന്വേഷിച്ചു വരുമെന്ന്…”
അവന്‍ വീട്ടിനകത്തേക്ക് എത്തി നോക്കി
“എന്താ… തിരക്കാണോ…?
അറിഞ്ഞു ഞാന്‍…. പിന്നൊരിക്കല്‍
നീ ഒരു ചെസ്സ് കളിയിലും അത് പോലെന്തോ ചെയ്തെന്ന്…
തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എല്ലാം തട്ടി തെറിപ്പിച്ചിട്ട്
രാജ്ഞിയേയും പോക്കറ്റിലിട്ടു കടന്നു കളഞ്ഞെന്ന്…
അവളുണ്ടോ അകത്ത്…? ഇറക്കി വിടവളെ…..
ഇതൊന്നും നിനക്ക് പറഞ്ഞിട്ടില്ല….
കളപ്പുറത്ത് ഗുലാനാണ് പറയുന്നത്…”
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply