നക്ഷത്രങ്ങളെ നോക്കി കാര്‍ക്കിച്ചു തുപ്പിയതാണത്രെ
അവന്റെ കുറ്റം
ഗുരുത്വാകര്‍ഷണം തുപ്പല്‍ തിരിച്ച് വിട്ട്
മുഖത്ത് തന്നെ കൊണ്ടെത്തിച്ചപ്പോള്‍
അത് തുടച്ചു കൊടുത്ത്
‘സാരമില്ല നിങ്ങള്‍ക്കിനിയും തുപ്പാമല്ലോ’
എന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ചതാണത്രെ
അവളുടെ കുറ്റം
അവരെ രണ്ടു പേരെയും നോക്കി
വീണ്ടും മിന്നി കളിച്ചതത്രെ
നക്ഷത്രങ്ങളുടെ കുറ്റം
-മര്‍ത്ത്യന്‍-
പെജെറോ ›
Categories: കവിത
Leave a Reply