റോട്ടിലെ കല്ലുകളിലെല്ലാം തെറിച്ചിരുന്നു
ആ പട്ടിയുടെ ചോര
ചീറി പാഞ്ഞു പോയ പെജെറോ
അതിന്റെ പുത്തന്‍ ടയറുകള്‍
ആദ്യമൊരു അലര്‍ച്ച, പിന്നെ ഒരു പിടച്ചില്‍
പിന്നെ പിടച്ചിലില്‍ പിണഞ്ഞ് ഇല്ലാതായ
ഒരു മോങ്ങല്‍…
ഇത്രയേ ഉള്ളു….അതും തീര്‍ന്നു..
പെജെറോ പോയി നിര്‍ത്തിയത്
ഏത് ഹോട്ടലിന്റെ മുന്‍പിലായിരിക്കും
അതില്‍ നിന്നും ഇറങ്ങിയവര്‍
എന്തായിരിക്കും ഓര്‍ഡര്‍ ചെയ്തത്
ഇറച്ചി ബിരിയാണിയോ..അതൊ പോരിച്ചതോ
സ്വാദ് ഇഷ്ടപ്പെട്ടു കാണും അല്ലെ… എങ്കിലും…
പാവം പട്ടി..അതിനെന്തു പറ്റി കാണും
അതിനെ അന്വേഷിച്ച് ആരെങ്കിലും വന്നിരിക്കുമോ..?
സാരമില്ല ഏതായാലും ബിരിയാണി നന്നായല്ലോ അല്ലെ…?
പതറാതെ മുന്നേറു പെജെറോ…
സമയത്തിന് എത്തിച്ചല്ലോ….
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply