Author Archives
മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം
രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…
പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു
-
തിരമാലകൾ
തിരമാലകൾ പലരോടും പറയാതെ ഒളിപ്പിച്ചു വച്ച കഥകളുണ്ടായിരുന്നു… ഒറ്റയ്ക്ക് കടപ്പുറത്ത് ചെല്ലുമ്പോൾ എപ്പോഴും എന്നോടത് പറയാൻ അവ ഓടി വരും… ആരോടും കാണിക്കാത്ത സ്നേഹം എന്നോട് കാണിക്കും… എന്നാൽ എന്റെ കഥയിൽ തന്നെ വഴിമുട്ടി കിടക്കുന്ന ഞാൻ, അവയുടെ കഥകളിൽ മുങ്ങി നനയരുതല്ലോ…. ഞാനും തിരിഞ്ഞോടും… നനയാതെ വീട്ടിൽ ചെന്ന് എന്റെ കഥാപാത്രം ഭംഗിയായി ചെയ്യാൻ… Read More ›
-
തോളുകൾ
തോളിലേറ്റി കളിപ്പിച്ച് മാമുകൊടുത്തുറക്കിയവ നിലത്തിറങ്ങി തിരിഞ്ഞു നോക്കാൻ സമയമില്ലാതെ ദൂരേ അറിയപ്പെടാത്ത സമൃദ്ധികളിലേക്ക് ഓടിമറയുമ്പോൾ… സന്തോഷത്തോടെ ആശംസിച്ച് അനാഥമാകുന്ന മുന്നോട്ടുള്ള ജീവിതത്തിൽ വഴിമുട്ടി നില്ക്കുന്ന ഭാരമിറങ്ങിയപ്പോൾ ശക്തി നഷ്ടപ്പെട്ട എത്രയെത്ര തോളുകൾ…. -മർത്ത്യൻ-
-
ഇതളുകൾ
കൊഴിഞ്ഞു വീണ്… വെയിലത്ത് എരിഞ്ഞുണങ്ങി.. പൂവിനേക്കാൾ ഭംഗി വച്ച് ഇരിപ്പുമുറികളും കിടപ്പുമുറികളും അലങ്കരിക്കുന്ന എത്രയെത്ര ഇതളുകൾ….. -മർത്ത്യൻ-
-
ഉന്തി തള്ളി
നന്ദിയുണ്ട്….. എന്നെ എന്നിൽ നിന്നു തന്നെ ഉന്തി തള്ളി പുറത്തിട്ടത്തിന്… തന്നിഷ്ടങ്ങളിലെ തെറ്റുകൾ കണ്ടില്ലെന്നും കേട്ടില്ലെന്നും വരുത്തി മടുത്തു… -മർത്ത്യൻ-
-
ശരിയായില്ല
ഇത് ഒട്ടും ശരിയായില്ല ഇത്രയും കാലം എന്റെ മനസ്സില്‍ വരാതെ മാറി നടന്നിട്ടിപ്പോള്‍ ആരുടെയോ പുസ്തകത്തില്‍ അയാള് തുപ്പിയ വാക്കുകളും കെട്ടിപ്പിടിച്ച് മലര്‍ന്നു കിടക്കുന്നു അല്ലെ നിന്നെക്കാള്‍ സുന്ദരമായൊരു കവിത ഞാനും എഴുതും -മര്‍ത്ത്യന്‍-
-
ലഹരി
പണ്ട് നീ തലോടിയുണർത്തി കാണിച്ചു തന്ന പ്രഭാതങ്ങളുടെ ഓര്‍മ്മകളെല്ലാം ഇന്ന് ഈ രാത്രിയിൽ ലഹരിയില്‍ മുങ്ങി മയങ്ങിക്കിടന്നില്ലാതായി…. -മര്‍ത്ത്യന്‍-
-
അക്ഷരത്തെറ്റുകൾ
വാരിക്കോരിയെഴുതിയ വാക്കുകളെല്ലാം ചവറ്റുകൊട്ട നിറഞ്ഞ് പുറത്തേക്ക് ഒഴുകിപ്പരന്നു നിലം വൃത്തികേടാക്കി…. പേന പിടിക്കാൻ കഴിയാതെ വിറയ്ക്കുന്ന വിരലുകൾ മുറിച്ച് ബ്രാണ്ടിക്കുപ്പിയിലിട്ട് ഭദ്രമായി മൂറുക്കിയടച്ചു… ഇന്നലെ സ്വപ്നങ്ങൾ ഒരു മല്പിടുത്തത്തിനു ശേഷം എന്നെന്നേക്കുമായി കിടന്നുറങ്ങിയ മെത്തയിൽ…. വർഷങ്ങളായി കറങ്ങാതെ മാറാല പിടിച്ച ഫാനിന്റെ കീഴെ ചോരയൊലിക്കുന്ന കൈ കൂപ്പി അവനും മലർന്നു കിടന്നു… ചുറ്റും വിലയറിയാതെ കുട്ടിക്കാലത്ത്… Read More ›
-
റെയില്‍ പാളങ്ങളിലൂടെ നടക്കരുത്
അരുത്….. റെയില്‍ പാളങ്ങളിലൂടെ നടക്കരുത് പക്ഷെ നീ ചോദിക്കും എന്താ നടന്നാല്‍…? പണ്ട് ഈ പാളങ്ങളിലൂടെ കൈകോര്‍ത്തു നടന്ന ആ കമിതാക്കള്‍ വണ്ടി തട്ടി മരിച്ചപ്പോള്‍ ലോകം അവരുടെ കഥകള്‍ പറഞ്ഞു നടന്നില്ലെ എന്ന്… അവരെ പറ്റി കവിതകളെഴുതി… അവരുടെ കഥയെ ആസ്പതമാക്കി ഉണ്ടാക്കിയ സിനിമക്ക് അവാര്‍ഡുകള്‍ നൽകിയില്ലെ എന്ന്… പക്ഷെ നീ അറിയാത്ത ചിലതുണ്ട്… Read More ›
-
ബാല്യം
തകര്‍ത്ത് പെയ്യാറുള്ള എല്ലാ മഴയിലും പുറത്തിറങ്ങി നോക്കാറുണ്ട്….. അടുത്ത വീട്ടില്‍ കതകും തുറന്ന് വരാന്തയില്‍ മഴയെ ശപിച്ച് ക്രിക്കറ്റ് ബാറ്റും പിടിച്ചു നില്‍കുന്ന നിന്നെ…. ആരും അറിയാതെ അങ്ങിനെ ബാല്യത്തിലേക്ക് വഴുതി വീഴാന്‍ നല്ല രസമായിരിക്കും…. -മര്‍ത്ത്യന്‍-
-
മിഴികളില്‍
ജീവിതത്തില്‍ കരയാന്‍ മറന്നു പോയപ്പോഴെല്ലാം മിഴികളില്‍ നിന്നും മനസ്സിലേക്കു മാറി കട്ടപിടിച്ചു കിടന്ന കണ്ണുനീരിനെല്ലാം വീണ്ടും ഒഴുകാന്‍ വഴിയുണ്ടാക്കി തന്ന എല്ലാവരോടും നമ്മള്‍ നന്ദി പറയണം 🙂 -മര്‍ത്ത്യന്‍-