എന്തൊരു തിരക്കായിരുന്നു ആ മൈമൂന ലയിന്‍ ബസ്സിന് നിന്നെ കാണാന്‍ ഓടിക്കിതച്ച് എത്തുമ്പോഴേക്കും അത് വന്ന് നിന്നേം കൊണ്ട് പറപറന്നിട്ടുണ്ടാവും… പിന്നെ ഒരു പ്രാര്‍ത്ഥനയെ ഉണ്ടാവാറുള്ളൂ… ആ കിളി ആലിക്കോയ നിന്നെ കൊത്തി തിന്നാതിരുന്നാല്‍ മതിയായിരുന്നു… നീയും അവന്റെ മുന്‍പില്‍ കൊത്താന്‍ പാകത്തില്‍ പഴുത്തു തുടിച്ചു നില്‍ക്കരുതെന്നും… -മര്‍ത്ത്യന്‍-
കവിത
പരാജയങ്ങള്‍
ജീവിതം പരാജയങ്ങളുടെ മാത്രം ഒരു ജൈത്രയത്രയാണ് ജയങ്ങളില്‍ നിന്നും അകന്ന് പരാജയങ്ങളുടെ കൂടെയുള്ള ഒരു യാത്ര ജയം എന്നൊന്നില്ല… വെറും തോന്നല്‍ പല പരാജയങ്ങളും നമ്മളുടെതല്ലെന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാനുള്ള വെറും മുഖം മൂടിയായി അങ്ങിനെയും ചില സംഭവങ്ങള്‍ നടക്കുന്നു എന്നേയുള്ളു ജീവിതത്തില്‍ ശാശ്വതമായിട്ട് ഒന്നേയുള്ളൂ…. പരാജയം… തന്റെ പരാജയങ്ങളെ സ്നേഹിക്കുന്നവന്‍ മാത്രമാണ് ഇന്ന് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്‍…… Read More ›
മനസ്സിലായോ…?
കണ്ണു തുറിച്ച് പേടിപ്പിച്ചു നോക്കി നാക്ക് കൊണ്ട് ഉപദേശിച്ചു പിന്നെ തെറി വിളിച്ചു.. മുഷ്ടി ചുരുട്ടി ഒപ്പം നെറ്റി ചുളിച്ച് പ്രതിഷേധം അറിയിച്ചു എന്നിട്ടോ വല്ല മാറ്റവും വന്നോ..? വരും…കൈ നീട്ടി മുഖം നോക്കി ഒന്ന് കൊടുക്കണം അപ്പോള്‍ ശരിയാവും എല്ലാം…മനസ്സിലായോ…? -മര്‍ത്ത്യന്‍-
പെജെറോ
റോട്ടിലെ കല്ലുകളിലെല്ലാം തെറിച്ചിരുന്നു ആ പട്ടിയുടെ ചോര ചീറി പാഞ്ഞു പോയ പെജെറോ അതിന്റെ പുത്തന്‍ ടയറുകള്‍ ആദ്യമൊരു അലര്‍ച്ച, പിന്നെ ഒരു പിടച്ചില്‍ പിന്നെ പിടച്ചിലില്‍ പിണഞ്ഞ് ഇല്ലാതായ ഒരു മോങ്ങല്‍… ഇത്രയേ ഉള്ളു….അതും തീര്‍ന്നു.. പെജെറോ പോയി നിര്‍ത്തിയത് ഏത് ഹോട്ടലിന്റെ മുന്‍പിലായിരിക്കും അതില്‍ നിന്നും ഇറങ്ങിയവര്‍ എന്തായിരിക്കും ഓര്‍ഡര്‍ ചെയ്തത് ഇറച്ചി… Read More ›
കുറ്റം
നക്ഷത്രങ്ങളെ നോക്കി കാര്‍ക്കിച്ചു തുപ്പിയതാണത്രെ അവന്റെ കുറ്റം ഗുരുത്വാകര്‍ഷണം തുപ്പല്‍ തിരിച്ച് വിട്ട് മുഖത്ത് തന്നെ കൊണ്ടെത്തിച്ചപ്പോള്‍ അത് തുടച്ചു കൊടുത്ത് ‘സാരമില്ല നിങ്ങള്‍ക്കിനിയും തുപ്പാമല്ലോ’ എന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ചതാണത്രെ അവളുടെ കുറ്റം അവരെ രണ്ടു പേരെയും നോക്കി വീണ്ടും മിന്നി കളിച്ചതത്രെ നക്ഷത്രങ്ങളുടെ കുറ്റം -മര്‍ത്ത്യന്‍-
മാലപ്പടക്കമേ നീ പൊട്ടുക
മാലപ്പടക്കമേ നീ പൊട്ടുക പൊട്ടി പൊട്ടി ഇല്ലാതാകുക പൂരം പൊടി പൊടിക്കട്ടെ നിങ്ങളുടെയിടയില്‍ കൂട്ടത്തില്‍ പൊട്ടാതെ തെറിച്ചു വീഴുന്ന തണുപ്പന്മാരെ നമുക്ക് തേടിപ്പിടിച്ച് ഒറ്റയ്ക്ക് ഒറ്റയ്ക്ക് പൊട്ടിക്കാം പേടിക്കണ്ട മാലപ്പടക്കമേ നീ പൊട്ടുക…. പൊട്ടി പൊട്ടി തീരുക… -മര്‍ത്ത്യന്‍-
കളപ്പുറത്ത് ഗുലാന്‍
“എന്നെ മനസ്സിലായോ..?” അവന്‍ മുന്‍പില്‍ വന്നു നിന്ന് ചോദിച്ചു “ഇല്ല…” വളഞ്ഞ് ചുരുണ്ട് ചളി പുരണ്ട് നില്‍കുന്ന അവനെ നോക്കി ഞാന്‍ പറഞ്ഞു “നീ പണ്ട് കളിച്ച് പാതി വഴിക്കിട്ടു പോയ അതെ അന്‍പത്താറിലെ ഗുലാനാണ് ഞാന്‍… അതെ.. ജയത്തിന്റെ വക്കത്തെത്തിയിട്ടും – അത് മനസ്സിലാക്കാതെ ജീവിതത്തിലെ അലസതയിലേക്ക് തിരിഞ്ഞിറങ്ങി പോയപ്പോള്‍ ഓര്‍ത്തില്ല അല്ലെ ഞാന്‍… Read More ›
പപ്പടന്‍ (പപ്പടം എന്ന അവന്‍)
പപ്പടനെ തിളയ്ക്കുന്ന എണ്ണയിലിട്ടാല്‍ ആദ്യം അവന്‍ ഉറക്കെ കരയും പിന്നെ മുഖം വീര്‍പ്പിക്കും കുറച്ചു കഴിഞ്ഞാല്‍ ദേഷ്യം പിടിച്ച് ചുവക്കും പിന്നെയും ശ്രദ്ധിക്കാഞ്ഞാല്‍ കരഞ്ഞു ചുരുങ്ങി കരിയും പാവം പപ്പടന്‍ -മര്‍ത്ത്യന്‍-
എന്തൊക്കെയുണ്ട്…?
അകത്ത് കോഫി മേക്കറില്‍ ഇന്നലെ പൊടിച്ചു കൊണ്ടു വന്ന കാപ്പിക്കുരു കിടന്നു തിളയ്ക്കുന്നു മയക്കവും ഉണര്‍വ്വും ചേര്‍ന്നൊരുക്കുന്ന ഒരു വല്ലാത്ത മണം… പുറത്ത് ഉദിക്കാന്‍ മടിച്ചു നില്‍ക്കുന്ന ഇന്നലെ പിണങ്ങി പോയ അതെ സൂര്യന്‍…. ജനാലകളില്‍ പറ്റിക്കിടന്നിരുന്ന രാത്രിയില്‍ പെയ്ത മഴയുടെ നിലത്തു വീഴാതെ രക്ഷപ്പെട്ട കുഞ്ഞു തുള്ളികള്‍…. അവസാനം തോറ്റ് പിടിവിട്ട് ഉരസി വീണു… Read More ›
അങ്ങിനെ പലതും പോലെ ഇതും..
ക്രൂരമെങ്കിലും മധുരിതമായിരുന്നു കഴിഞ്ഞു പോയ ഓരോ നിമിഷവും…. വിശ്വാസത്തിന്റെ ഓരോ നോട്ടവും എല്ലാം പറഞ്ഞറിയിച്ചിരുന്നു…. എന്നും… മരിച്ചിരുന്നെങ്കിലും ജീവന്‍ തുടിച്ചിരുന്നു കാറ്റില്‍ നിലത്തു വീണു കിടന്നിരുന്ന എല്ലാ ഇലകളിലും…. വേദനയിലും സന്തോഷിപ്പിച്ചിരുന്നു ക്ഷണിക്കാതെ കടന്നു വരുന്ന എല്ലാ തോല്‍വികളും…. സത്യത്തിന്റെ ഒരു നേരിയ അംശത്തില്‍ എല്ലാം അവസാനിക്കുമായിരും എന്നെങ്കിലും…. ആശയുടെ മറ്റൊരു കിരണം പോലെ ഇതും… Read More ›