കവിത

നീതന്നെയാണ് ഞാൻ

നമ്മൾ തമ്മിൽ ഒരു ബന്ധമുണ്ട്… എന്റെ ഹൃദയത്തിൽ നിന്നും രക്തം പുരണ്ട ഒരു നൂലിനാൽ നിന്റെ ഹൃദയത്തിലേക്ക് വലിച്ചു കെട്ടിയ ഒരു കെട്ട് പാലം… നാമിരുവരും എന്നും അതുവഴി നടക്കണം മനുഷ്യരാശിയുടെ തുടക്കം മുതലുള്ള എല്ലാ ജനകീയ പ്രക്ഷോഭങ്ങളുടെയും ലാഭ നഷ്ടങ്ങൾ എഴുതിയ ഓർമ്മകൾ തോരണങ്ങളാക്കി അവിടെ തൂക്കിയിട്ടിരിക്കുന്നത് കാണാം…. അതിൽ നിന്നും നമ്മൾ നന്മകൾ… Read More ›

ഞാൻ…..

എന്റെ സ്വപ്നങ്ങളിൽ നിന്നും ദൂരെ ഒരു നാല്പ്പത് നാൽപ്പത്തഞ്ച് വർഷങ്ങൾ അകലെ ഒരു ചെറിയ മണ്‍വിളക്ക്…. അത് ഊതി കെടുത്താൻ തയ്യാറായി നില്ലകുന്ന ഒരു പറ്റം ജനം കരച്ചിലും കാത്ത് കിടക്കുന്ന ചിലരും ഇരുട്ടിൽ എല്ല്ലാം നശിപ്പിച്ച് അതാ ഒരട്ടഹാസം ഉണർന്നപ്പോൾ കിടക്ക നനഞ്ഞിരുന്നു കണ്ണീരൊ, വിയർപ്പോ, മൂത്രമോ എന്തായാലും സ്വപ്നം ഒരിക്കലും ഉത്തരവാദിയല്ല… ഞാനുമല്ല……. Read More ›

ജീവതാളം

എനിക്ക് നന്നാവാൻ പുസ്തകങ്ങൾ വേണം പുസ്തകങ്ങളുടെ ഏടുകളിൽ കവിതകൾ വേണം അക്ഷരങ്ങളുടെ ഇടയിൽ പതിയിരിക്കുന്ന ചില ആശയങ്ങൾ വേണം ആശയങ്ങളിലെ അർത്ഥങ്ങൾ തിരഞ്ഞ് ഉറങ്ങാൻ കഴിയാതെ അലഞ്ഞു തിരിയണം അർത്ഥങ്ങളിൽ ഒരു ജീവതാളം വേണം വീണ്ടുമുണരാൻ പ്രേരിപ്പിക്കുന്ന മനസ്സ് കൊണ്ട് മാത്രം ഈ ലോകത്തിനെ കാണാൻ ആവശ്യപ്പെടുന്ന ഒരു ജീവതാളം വേണം… എനിക്ക് മാത്രമല്ല നിങ്ങൾക്കും… Read More ›

വാക്കു വിതരണം

മനുഷ്യത്വത്തിന്റെ വീര്യം കുറയ്ക്കാൻ കവിതകളെഴുതാറില്ല…. ഇരുട്ടിൽ മറഞ്ഞു കിടക്കുന്ന അസ്തിത്വത്തിന്റെ കോണുകളിലേക്ക് എന്തെങ്കിലുമൊക്കെ തടസങ്ങളില്ലാതെ ഒഴുകണം അത്ര മാത്രമായിരുന്നു ഉദ്ദേശം…. കവിതയിലും അതിൽ പരന്നു കിടക്കുന്ന വാക്കുകളിലും പ്രാവിണ്യം കുറഞ്ഞത്‌ കാരണമാവണം, വാക്കുകൾ മൂക്കും കുത്തി പേപ്പറിൽ വീഴുമ്പോൾ ഒരു വല്ലായ്മ…. ചിന്തകളെ തന്നിൽ നിന്നും അറുത്ത് മാറ്റി മോശമായി അടുക്കിയ വാക്കുകളുടെ ബലത്തിൽ വികൃതമാക്കിയ പോലെ… Read More ›

കാവൽക്കാർ

പറയാനുള്ളതെല്ലാം പറഞ്ഞു തീർന്നു പറഞ്ഞത്‌ തന്നെ വീണ്ടും പറഞ്ഞ് വിരസതകളിൽ നിന്നും വിരസതകളിലേക്ക് നീങ്ങാറുള്ള ആത്മഹത്യാ ശ്രമങ്ങൾ എനിക്കും മടുത്തു….. ഇനി മൌനം പുതച്ചു കിടന്നുറങ്ങാം നിനക്ക് വേണമെങ്കിൽ കാവലിരിക്കാം സ്വപ്നത്തിൽ എന്തെങ്കിലും കണ്ട് പേടിച്ച് പുതുമയുള്ള വല്ലതും പറയുമോ എന്ന് കാതോർത്തിരിക്കാം…. ഞാൻ ഉറങ്ങട്ട…… നീ കാവലിരിക്കുക -മർത്ത്യൻ-

കിക്ക്

ശൂന്യമായ ജീവിതത്തിലേക്ക് ഒരല്പം സ്നേഹമൊഴിച്ച് അതിന്റെ മുകളിൽ രണ്ട് അലിയാൻ തുടങ്ങിയ സ്വപ്നങ്ങളുമിട്ട് ഒരു നുള്ള് കവിതയും വിതറി, ഒട്ടും പ്രതീക്ഷകൾ ചേർക്കാതെ നീറ്റായി ഒരൊറ്റ വലിക്ക് കുടിക്കണം എന്നിട്ട് ജീവിതവും വലിച്ചെറിഞ്ഞ് നടന്നകലണം അതാണ്‌ മോനേ ഒടുക്കത്തെ കിക്ക് തിരിഞ്ഞു നോക്കാതെ ആടിയാടിയങ്ങനെ എന്താ….. -മർത്ത്യൻ-

അന്വേഷണം

നിന്റെ രക്തത്തിന് മധുരമാണെന്ന്… കൈനഖങ്ങൾക്കിടയിൽ പറ്റി പിടിച്ചു കിടന്ന ചെളി പുരണ്ട ചുവന്ന മാംസത്തിന് ഉപ്പുരസമാണെന്ന്…. നിന്റെ കഴുത്തിൽ വരിഞ്ഞു മുറുക്കിയ സാരിയുടെ നിറം മഞ്ഞയായിരുന്നെന്ന്… പിടഞ്ഞിരുന്ന കാലുകളിൽ ഒന്നിൽ മാത്രമെ കൊലുസ്സ് കണ്ടുള്ളൂ എന്ന്… വളകൾ മുൻപേ ഊരി മേശയുടെ വലിപ്പിൽ വച്ചിരുന്നെന്ന്….. മേശമേൽ ചിക്കൻ കറിയും ചപ്പാത്തിയും ചോറും പപ്പടവും പൊരിച്ച മീനും… Read More ›

വഴി തെറ്റി വരുന്നവർ

ഞാൻ വഴി തെറ്റാതിരിക്കാൻ എറിഞ്ഞിട്ട അടയാളങ്ങളിലൊക്കെ ആരോ ചരടു കെട്ടിയിരുന്നു…എന്നു മാത്രമല്ല ഒരു ക്രൂര വിനോദമെന്നവണ്ണം ആ ചരട് എന്റെ കാലിലും കുരുക്കിട്ട് വച്ചിരുന്നു ഞാനവയും കൊണ്ടാണ് ഇത്രയും ദൂരം വന്നത് ഇന്നലെയാണ് ഞാനറിഞ്ഞത് തിരിച്ചു പോകാൻ കഴിയില്ലെന്ന് തിരിച്ചു പോകാൻ വഴിയറിയാൻ അടയാളങ്ങൾ അവയുടെ സ്ഥലത്തില്ലെന്ന്…. ഞാൻ ആ ചരടുകളെല്ലാം മുറിച്ചു… ഉപയോഗശൂന്യങ്ങളായ അടയാളങ്ങൾ… Read More ›

യവനിക

എന്റെ നഷ്ടപ്പെട്ട യവനിക തിരിച്ചു കിട്ടാതെ ഇനി ഈ നാടകം തുടങ്ങില്ല…. നടീനടന്മാർ ചായം മാറ്റാതെ കാണികളിലേക്ക് മടങ്ങിപ്പോയിരിക്കുന്നു…. നടകാവസാനത്തേക്ക് മാറ്റിവച്ച കയ്യടികൾ നിശബ്ദദ തിരഞ്ഞ് വീർപ്പു മുട്ടി ചത്തൊടുങ്ങി…. മൈക്ക് ആരോ പിഴുതെടുത്ത ഉടലും കാത്ത് മൌനമായി കിടക്കുന്നു… അതു കൊണ്ട് സുഹൃത്തുക്കളെ ഇതാ നിങ്ങൾക്കുള്ള അറിയിപ്പ് എന്റെ നഷ്ടപ്പെട്ട, അല്ല കട്ടെടുത്ത യവനിക… Read More ›

ഒരു കവിത

അവൾക്കു വേണ്ടി എഴുതിയെന്ന് വെറുതെ പറഞ്ഞതാണ് കവിതയല്ലെ…… അത് ചൂണ്ടിക്കാണിക്കുന്നവരുടെ കൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങിപ്പോയിക്കൊള്ളും…. അല്ലെങ്കിലും എഴുതിയതൊക്കെ എന്നും ഒരു വാക്കും തിരിച്ചു തരാതെ ഇറങ്ങിപ്പോയിട്ടേ ഉള്ളു… എന്നെങ്കിലും ഒന്നെഴുതണം ആരുടേയും കൂടെ പോകാതെ ഇവിടെ തന്നെ കൂടുന്ന ഒരു കവിത…… അല്ലെങ്കിൽ അവളെയും കൊണ്ട് തിരിച്ചു വരുന്നൊരു കവിത… -മർത്ത്യൻ-