തുടര്‍ന്നു പോകാന്‍ കഴിയാത്ത വിധം അടര്‍ന്നു പോകുന്നവയല്ലെ മര്‍ത്ത്യാ നിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും…എന്നിട്ടും എന്തൊരഹങ്കാരം…..അത് വേണോ….?
നുറുങ്ങുകള്‍
തിരിഞ്ഞു നോട്ടങ്ങള്‍
തിരിഞ്ഞു നോട്ടങ്ങള്‍ പലര്‍ക്കും പലതായിരിക്കും സമ്മാനിക്കുക. ചിലര്‍ ആരെയും കാണാതെ ഒറ്റപ്പെട്ടു നില്ക്കും. ചിലര്‍ പരിചിത മുഖങ്ങള്‍ അടുത്തേക്കോടി വരുന്നത് കാണും, അത് കണ്ടിട്ട് ചിലര്‍ സന്തോഷിക്കും ..ചിലര്‍ അസ്വസ്ഥരാകും, ചിലര്‍ തിരിഞ്ഞു നടക്കാന്‍ ശ്രമിക്കും….എന്നിട്ട് അത് കഴിയാതെ വരുമ്പോള്‍ വിഷമിച്ചു നില്ക്കും…. ഒരിക്കലും തിരിച്ചു പോകാന്‍ കഴിയാത്തൊരു യാത്രയില്‍ കൈ വീശി നില്ക്കുന്ന ഉറ്റവരെയായിരിക്കും… Read More ›
സംഭാഷണങ്ങള്‍
ലോകത്തിലെ എല്ലാ ചലനങ്ങളും ജീവിതം തലച്ചോറിന്റെ നിയന്ത്രണമാണെന്ന് കരുതുന്നവരും…അല്ല അത് മനസ്സുകളുടെ ഒരു സ്വതന്ത്ര യാത്രയാണെന്ന് കരുതുന്നവരും തമ്മിലുള്ള സംഭാഷണങ്ങളാണ്….ആണോ..? -മര്ത്ത്യന്-
വാക്കുകള്‍
മനസ്സില്‍ നിന്നും തിരഞ്ഞെടുത്ത് കുറിച്ചിട്ട വാക്കുകള്‍ ചിലപ്പോള്‍ താളുകള്‍ വിട്ട് കടിക്കാന്‍ വരും എത്ര ശ്രമിച്ചാലും പിന്നെ അവയെ താളുകളിലേക്ക് തിരിച്ചെയെഴുതാന്‍ കഴിയില്ല….ശ്രമിച്ചു നോക്കു…. -മര്ത്ത്യന്-
നിമിഷങ്ങള്‍
തുടര്‍ന്നു പോകാന്‍ കഴിയാത്ത വിധം അടര്‍ന്നു പോകുന്നവയല്ലെ മര്‍ത്ത്യാ നിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും…എന്നിട്ടും എന്തൊരഹങ്കാരം…..അത് വേണോ….?
അലര്‍ച്ചകള്‍
അലറി വിളിച്ചു പറഞ്ഞാല്‍ എല്ലാം സത്യമാവുമെന്ന എന്റെ തെറ്റിദ്ധാരണ അല്പ സമയം മിണ്ടാതെ ഇരുന്നപ്പോള്‍ പോയി… പക്ഷെ തലയ്ക്കുള്ളിലെ അലര്‍ച്ചകള്‍…. അവ കൂടുതല്‍ ഉച്ചത്തില്‍ തന്നെ തുടര്‍ന്നു…. അവ ഒടുങ്ങണമെങ്കില്‍ വേറെ പലതും ഒടുങ്ങണം…. -മര്ത്ത്യന്-
എന്റെ ജീവിതം
ഒഴുകി തീര്‍ന്ന വാക്കുകളുടെ അവസാനം ഇറ്റിറ്റായി വീണു കൊണ്ടിരുന്ന ആര്‍ക്കും വേണ്ടാത്ത ചില അര്‍ത്ഥ ശൂന്യതകളുണ്ടായിരുന്നു അതിലൊന്നായിരുന്നു അവസാനം ഞാന്‍ തേടിപ്പിടിച്ചെടുത്ത് ലോകത്തിനു മുന്‍പാകെ അഹങ്കരിച്ച എന്റെ ജീവിതവും… -മര്ത്ത്യന്-
മഴയുടെ പിണക്കം
വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളി മുടക്കാനായിട്ട് വരുന്ന ആ അസത്ത് മഴയെ കണ്ണുരുട്ടി പേടിപ്പിച്ച് ഓടിച്ച് കളഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്…. ഇന്ന് ചിലപ്പോള്‍ എന്റെ കണ്ണിലെ നനവ് കണ്ടിട്ടെങ്കിലും അതെ മഴ പിണക്കം മാറി തിരിച്ച് വരാന്‍ മതി അല്ലെ…? -മര്ത്ത്യന്-
മനസ്സിലായോ…?
കണ്ണു തുറിച്ച് പേടിപ്പിച്ചു നോക്കി നാക്ക് കൊണ്ട് ഉപദേശിച്ചു പിന്നെ തെറി വിളിച്ചു.. മുഷ്ടി ചുരുട്ടി ഒപ്പം നെറ്റി ചുളിച്ച് പ്രതിഷേധം അറിയിച്ചു എന്നിട്ടോ വല്ല മാറ്റവും വന്നോ..? വരും…കൈ നീട്ടി മുഖം നോക്കി ഒന്ന് കൊടുക്കണം അപ്പോള്‍ ശരിയാവും എല്ലാം…മനസ്സിലായോ…? -മര്ത്ത്യന്-
കണ്ട് പഠിക്ക്
പാഠപുസ്തകത്തില്‍ അടിവരയിട്ട് വച്ചത് വായിച്ചു പറഞ്ഞിട്ടല്ലല്ലോ സുഹൃത്തേ നമ്മള് ജീവിക്കുന്നത് പാഠപുസ്തകങ്ങളില്‍ പഠിപ്പിച്ചതെല്ലാം മറന്നാലും ജീവിക്കാനൊരു വഴി വേണ്ടേ അതിനാണ് പണ്ട് പലരെയും കാട്ടി അച്ഛനമ്മമാര്‍ പറയുന്നത് അവളെ കണ്ട് പഠിക്ക്… അല്ലെങ്കില്‍ അവനെ കണ്ട് പഠിക്ക് എന്ന് അല്ല ഞാന്‍ പറഞ്ഞൂന്നേ ള്ളൂ… നിങ്ങളെന്താ.ച്ചാ.. ചെയ്തോളിന് ഞാന്‍ ഇവിടൊക്കെ ണ്ടാവും… -മര്ത്ത്യന്-