നുറുങ്ങുകള്‍

മരിച്ചവരുടെ സ്വപ്നങ്ങൾ

നമ്മളെല്ലാം മരിക്കും..അതിൽ സംശയം വേണ്ട…അതിന് ശേഷം ഒന്നുമില്ല…അതിൽ സംശയമുണ്ടോ…? അല്ല ഉണ്ട്..ഒരാൾ മരിച്ചതിന് ശേഷംജീവിച്ചിരിപ്പുള്ളവർക്ക് ഉണ്ട്…പലതുമുണ്ട്… മരിച്ചയാളുടെ വേർപാട്…ഓർമ്മകൾ…മറ്റുള്ളവരുമായി പങ്കു വച്ചതിനു ശേഷം പോകാൻ നേരം കുത്തി കെടുത്തിയ സ്വപ്നങ്ങൾ… പാതി കണ്ടവ….. പകുതി യാത്ര ചെയ്തവ… അതേറ്റെടുക്കാൻ ജീവിച്ചിരിക്കുന്നവർ ആരെങ്കിലും ഉണ്ടാകുമോ..?എന്തിന് ഏറ്റെടുക്കണം….നമ്മുടെ സ്വപ്നങ്ങളല്ലല്ലോ…. അല്ലെ..?പക്ഷെ സ്വപ്നങ്ങൾ മറ്റുള്ളവരോട് പറഞ്ഞാൽ അവരും അതിന്റെ ഭാഗമാവും…ആവില്ലേ..?… Read More ›

മർത്ത്യന്റെ നുറുങ്ങുകൾ Feb 2017

തിരിഞ്ഞു നോക്കാതെ നടക്കാം തിരിച്ചറിയാത്ത വിധം അകലാം ഓർമ്മയിൽ ഇടമില്ലാതെ മറക്കാം എന്താ….? -മർത്ത്യൻ- മഷി പരന്നു കിടന്നിടത്ത് പിച്ച വച്ച് നടന്നെത്തിയതോ…… കഴുത്തിൽ കുരുക്കിടാൻ പാകത്തിലുള്ള അക്ഷരങ്ങളുടെ ഇടയിൽ അർത്ഥമില്ലാത്തോരു വാക്കിൽ നിന്നും ഒരക്ഷരം അടർത്തെടുത്തു കഴുത്തിന് പാകപ്പെടുത്തി കഴിയും മുൻപേ റഫറി വിസിലടിച്ചു…. ടൈമൗട്ട് പോലും…… ഇവനെയൊക്കെ ആരാ വാക്കില്ലാ വരിയുടെ അകത്ത്… Read More ›

മർത്ത്യന്റെ നുറുങ്ങുകൾ

പാത്രത്തിൽ പരിഹാസം നിറച്ച് മുൻപിൽ വച്ച് തന്നു എടുത്ത് കഴിച്ചപ്പോൾ അതിൽ വറുത്തരച്ച ചില സത്യങ്ങൾ സ്വാദിൽ പെട്ടു ഒന്ന് രണ്ട് ചിരി പൊട്ടിച്ചു ചേർത്തപ്പോൾ എല്ലാം പൂർണ്ണമായി കുടിക്കാൻ വച്ച കണ്ണീരും തൊട്ട് നക്കാൻ വച്ച വേദനയും അല്പം ബാക്കി വച്ച് എഴുന്നേറ്റ് നടന്നപ്പോൾ വയറും മനസ്സും ജീവിതവും എല്ലാം നിറഞ്ഞു വീണു കിടക്കുന്ന… Read More ›

ഞാൻ…..

എന്റെ സ്വപ്നങ്ങളിൽ നിന്നും ദൂരെ ഒരു നാല്പ്പത് നാൽപ്പത്തഞ്ച് വർഷങ്ങൾ അകലെ ഒരു ചെറിയ മണ്‍വിളക്ക്…. അത് ഊതി കെടുത്താൻ തയ്യാറായി നില്ലകുന്ന ഒരു പറ്റം ജനം കരച്ചിലും കാത്ത് കിടക്കുന്ന ചിലരും ഇരുട്ടിൽ എല്ല്ലാം നശിപ്പിച്ച് അതാ ഒരട്ടഹാസം ഉണർന്നപ്പോൾ കിടക്ക നനഞ്ഞിരുന്നു കണ്ണീരൊ, വിയർപ്പോ, മൂത്രമോ എന്തായാലും സ്വപ്നം ഒരിക്കലും ഉത്തരവാദിയല്ല… ഞാനുമല്ല……. Read More ›

സർവകലാശാല – തിരിച്ചു നടക്കാൻ ചില വഴികൾ

ഒരു മലയാള സിനിമ കാണണം എന്ന് കരുതി…. ഒട്ടും ആലോചിച്ചില്ല…നേരെ യൂട്യൂബ് ലക്ഷ്യമിട്ട് നടന്നു… അധികം തിരഞ്ഞും തപ്പിത്തടഞ്ഞും നടക്കേണ്ടി വന്നില്ല… വേണുവേട്ടന്റെ സർവകലാശാല തുറന്നു കിടക്കുന്നു… കയറി നോക്കി… ആ പടികളിറങ്ങിയിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞു… മറക്കാൻ കഴിയാത്ത എത്രയോ കഥാപാത്രങ്ങൾ…. ഇനി ഒരിക്കലും വെള്ളിത്തിരയിൽ പുതിയൊരു വേഷവുമായി കാണാൻ കഴിയില്ലെന്ന് ഉറപ്പുള്ള മറ്റ് ചിലരും…… Read More ›

നുറുങ്ങുകള്‍ – 2

കാലം നഷ്ടപ്പെട്ട നിമിഷങ്ങളെല്ലാം കൂട്ടി വച്ച് കത്തിച്ച തീയിൽ മനസ്സിലുണ്ടായിരുന്ന നിശബ്ദദയൊക്കെ വെന്തെരിഞ്ഞു കാണും അല്ലെ…? ഇനി ചെവി പോത്തിയാലും കേൾക്കും കാലം തോളിലേറ്റി കൊണ്ടു പോകുമ്പോൾ വാവിട്ട് കരഞ്ഞ ചില ഓർമ്മകൾ…. -മർത്ത്യൻ-

നുറുങ്ങുകൾ – 1

തിരിഞ്ഞു നോക്കാതെ മുന്നോട്ടോടുന്ന വഴികളിൽ എവിടെയെങ്കിലും സ്വയം മറന്നു വയ്ക്കും…. അന്ന് തീരും, സ്വയം മറന്ന് കളിച്ചുണ്ടാക്കിയ പ്രതാപവും അഹങ്കാരവുമെല്ലാം…. -മർത്ത്യൻ-

പുതുവത്സര ആശംസകൾ

അങ്ങിനെയിതാ മറ്റൊരു വർഷം പന്ത്രണ്ടു മാസങ്ങളും, മുന്നൂറ്ററുപത്തഞ്ച് രാത്രികളും, പകലുകളും, സായാന്ഹങ്ങളും.. പിന്നെ തമാശകളും, ചിരികളും, സ്നേഹപ്രകടനങ്ങളും, കണ്ണുനീരും നിറഞ്ഞ ഓർമ്മിച്ചെടുക്കാൻ കഴിയാത്തത്ര നിമിഷങ്ങളും സമ്മാനിച്ച്, കടന്നു പോകുന്നു… ഇനി അതിന്റെ പുറകെ പോയിട്ട് കാര്യമില്ല…. ഇതെല്ലാം വീണ്ടും വാരിക്കോരി തരാൻ മറ്റൊരു പുതുവർഷം വാതിൽ മുട്ടി കാത്തു നിൽക്കുന്നു….. മണി രാത്രി കൃത്ത്യം പന്ത്രണ്ടടിക്കുമ്പോൾ,… Read More ›

ഇരട്ടപ്പേര്

അടിച്ചും ശകാരിച്ചും പഠിപ്പിച്ച മാഷായിരുന്നു…… കളിയാക്കി വിളിച്ച ഇരട്ടപ്പേരാണ് ഇന്നും ഓര്‍മ്മ…. എങ്കിലും അന്ന് പഠിപ്പിച്ചതെല്ലാം വീണ്ടും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജീവിതത്തില്‍ ഉപയോഗം വരുന്നു… മാഷിന്റെ വാക്കുകള്‍ വീഴാത്ത ഒരു വരിയും ജീവിതത്തില്‍ കുറിച്ചിട്ടില്ലെന്നതാണ് സത്യം…. ഇന്നും ഇരട്ടപ്പേരിലെ ഓര്‍ക്കുന്നുള്ളൂ എന്തായിരുന്നു ആ മാഷിന്റെ പേര്…? -മര്‍ത്ത്യന്‍-