കവിത

മണ്ടൻ

“മണ്ടനാണോ..?” എന്ന ചോദ്യത്തിന് ആണെന്നുത്തരം കൊടുത്തപ്പോൾ ചോദിച്ചവൻ വലഞ്ഞു ‘മണ്ടാ’ എന്ന് നേരിട്ട് വിളിക്കാൻ കഴിയാത്തത് കൊണ്ട് പാവം ചോദ്യത്തിൽ പൊതിഞ്ഞ് എറിഞ്ഞു നോക്കിയതാ…. മണ്ടൻ.. ചോദ്യം തന്നെ ഉത്തര രൂപത്തിൽ തിരിച്ചെറിഞ്ഞു കിട്ടിയപ്പോൾ വേണ്ടെന്ന് തോന്നിയിരിക്കണം… ഇനി ചോദിക്കില്ല…. -മർത്ത്യൻ

പറമ്പ്

അതിരുകൾ അവൻ തിരുമാനിച്ചതല്ല അവർ വേലികെട്ടിയപ്പോൾ അവനെ അറിയിച്ചതുമില്ല… പറമ്പുകൾ പലതും വീണ്ടും കൈപ്പിടിയിൽ വന്ന് ഒതുങ്ങിയിരുന്നു…. പറമ്പിനൊപ്പം പണവും, പ്രതാപവും, പേരും, പെരുമയും എല്ലാം കൂടെ വന്നു… കാലം കഴിഞ്ഞപ്പോൾ വേലികളുടെ ഉയരവും അതിരുകളുടെ കിടപ്പും, പറമ്പുകളുടെ അളവും ഒന്നും പ്രസക്തമല്ല എന്നും മനസ്സിലായി കുഴിയുടെ ആഴമാണ് മുഖ്യം ആറടിയിൽ ഒട്ടും കുറയാൻ പാടില്ല…… Read More ›

കുഴിയാനകളുടെ എഴുന്നള്ളത്ത്‌

കുഴിയാനകളുടെ എഴുന്നള്ളത്ത്‌ കാണാൻ മുട്ടുകുത്തി ഇരുന്നപ്പോഴാണ് അവർ വന്നു വിളിച്ചത്…. സമയം പോകുന്നു വേഗമാകട്ടെ എന്ന്, അന്ന് കുറേ കരഞ്ഞു… പക്ഷെ ആര് കേൾക്കാൻ വലിയ യാത്രയാണെന്ന് മാത്രം മറുപടി പറഞ്ഞു കരഞ്ഞു കൊണ്ട് എഴുന്നേറ്റ് പോയി അവർ യാത്രക്കിടയിൽ കാണാൻ കുറച്ചു സ്വപ്നങ്ങൾ പൊതിഞ്ഞു തന്നു സ്വപ്നങ്ങൾ കണ്ട് കണ്ട് കുറെ ദൂരം സഞ്ചരിച്ചു…… Read More ›

ഹാപ്പി ഹാലോവീൻ

മത്തങ്ങ തലയാ നിനക്ക് ഞാൻ വച്ചിട്ടുണ്ട് ഈ കത്തി കൊണ്ട് നിന്റെ മുഖത്തൊക്കെ വരച്ചു ഞാൻ വികൃതമാക്കും….. പിന്നെ രാത്രി മിഠായിയും തിരക്കി വരുന്ന വാനരപ്പട നിന്നെ കണ്ട് വിരണ്ടോടും അപ്പോൾ പിന്നിൽ നിന്നും ഞാൻ സ്നേഹത്തോടെ വിളിച്ചു പറയും ഹാപ്പി ഹാലോവീൻ…. അപ്പോൾ ഞങ്ങളുടെ ആറു വയസുള്ള വാനരൻ ‘അയർണ്‍ മാൻ’ വേഷവും ധരിച്ച്… Read More ›

ഒറ്റപ്പെടുത്തുന്ന സൌഹൃതങ്ങൾ

വരണ്ട തൊണ്ടയിൽ നിന്നും കോരിയെടുക്കുന്ന വാക്കുകൾ ലിപ്സ്റ്റിക്കിട്ടു മറച്ച മുറിവേറ്റ ചുണ്ടുകളിൽ ചെന്നു നിന്ന് പുറത്തേക്ക് ചാടാൻ കഴിയാതെ നിശബ്ദമാകും… ഉള്ളിലേക്ക് കരയാൻ പഠിച്ചത് കാരണം പുറം ലോകം കാണാത്ത കണ്ണുനീരുമായി കണ്മഷികൾക്കുള്ളിലൂടെ കണ്ണുകൾ എപ്പോഴും തുറിച്ചു നോക്കി കൊണ്ടേയിരിക്കും…. തേടിയെത്തുന്ന മുഖങ്ങളിൽ ചിലത് മാച്ചു കളയപ്പെട്ട ഭൂതകാലത്തിലെ അച്ഛന്റെയും ജ്യേഷ്ഠന്റെയും, അനുജന്റെയും ഓർമ്മകൾ സമ്മാനിക്കുമ്പോൾ… Read More ›

കുറ്റവും ശിക്ഷയും

സ്വഭാവം —— വിചാരണക്ക് മുൻപെ ഇരട്ട പെറ്റത് പോലെ തിരിച്ചറിയാൻ കഴിയാതെ മാറി മാറി ഉപയോഗിക്കപ്പെട്ട് വിചാരണക്കിടയിൽ ചോദ്യോത്തര വേളകളിൽ മാറി മാറി ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും കൂട്ടു പിടിച്ച് അവസാനം ഉത്തരമില്ലാത്ത ചോദ്യങ്ങൾ സമ്മാനിച്ച് തമ്മിൽ തല്ലി ചാവുന്നു…. ചോദ്യങ്ങൾ ——- ശിക്ഷയേറ്റു വാങ്ങുമ്പോൾ കുറ്റബോധം തോന്നണം എന്നുണ്ടോ? കുറ്റബോധം തോന്നിയാൽ കിട്ടുന്ന ശിക്ഷയുടെ വീര്യം… Read More ›

മാനിക്യൂർ

നഖങ്ങളുടെ നിറം മാറുമ്പോൾ ജീവിതത്തിൽ പലതും മാറുമെന്ന പ്രതീക്ഷ…. ഭൂതവും ഭാവിയും എല്ലാം മാറിയേക്കാം…. നിറം പകരുന്ന കൊറിയൻ പെണ്ണ് ചോദിച്ചു “വിച്ച് വണ്‍” എന്തുണ്ടെന്ന് അവളും ചോദിച്ചു കൊറിയൻ പെണ്ണ് മെല്ലെ പറഞ്ഞു സോൾമേറ്റ്, എറ്റേർണൽ ഒപ്പ്റ്റിമിസ്റ്റ്, ലിമിറ്റട് അടിക്ഷൻ, ലീഡിംഗ് ലേഡി മീറ്റ്‌ മീ അറ്റ്‌ സണ്‍സെറ്റ്, ഷോപ്പ് ടിൽ ഐ ഡ്രോപ്പ്… Read More ›

നന്ദി താങ്ക്സ് ശുക്രിയ

പറന്നു പറന്നുയർന്ന് ആകാശമുകളിൽ എത്തിയപ്പോൾ അവിടെ കിടന്ന ഒരു തമ്പുരാട്ടി ചിറകു മുറിച്ചു ചോദിച്ചു അഹങ്കാരി ഉയരത്തിൽ പറക്കുന്നോ? വളർന്നു വളർന്നുയർന്ന് ആകാശം മുട്ടെ ചെന്നെത്തിയപ്പോൾ അവിടെ വായ്‌നോക്കി നിന്ന ഒരു തമ്പുരാൻ തല വെട്ടിയിട്ട് ചോദിച്ചു തലയുയർത്തുന്നുവൊ അഹങ്കാരി? പിന്നെ ഒന്നും ആലോചിച്ചില്ല നേരെ ഭൂമിയിൽ പോയി തമ്പുരാനും തമ്പുരാട്ടിക്കും വേണ്ടി അമ്പലങ്ങളും പള്ളികളും… Read More ›

എണ്ണയുണ്ടാവട്ടെ

മരുഭൂമിയിലുള്ളവന്റെ വിയർപ്പൊഴുകി മണലിൽ വീഴുമ്പോൾ മണൽ കരയാറുണ്ടത്രെ… പക്ഷെ മണൽ കരയുന്നത് ആരും കാണാറില്ല… പിന്നീടൊരിക്കൽ ആരോ പറഞ്ഞു ഈ മണൽ കണ്ണീർ ഭൂമിയിലേക്ക്‌ താഴ്ന്നിറങ്ങി പോയിട്ടാണ് എണ്ണയുണ്ടാവുന്നത് എന്ന് എനിക്കറിയില്ല… പക്ഷെ എനിക്കാ ആശയം ഇഷ്ടപ്പെട്ടു അല്ലെങ്കിലും സത്യമല്ലല്ലൊ ആശയമാണല്ലോ പ്രധാനം മാത്രമല്ല മർത്ത്യൻ എന്നും ആശയങ്ങളുടെ അടിമയാണല്ലൊ ആശയങ്ങൾ അനാഥമാക്കുമ്പോൾ മാത്രമാണ് അവൻ… Read More ›

യാത്ര

യാത്രക്കിടയിൽ പലയിടത്തായി പലതും വച്ച് മറന്നിട്ടുണ്ട്‌ അതിൽ ഓർമ്മിച്ചെടുക്കാൻ കഴിയാത്തവയാണ് മിക്കതും ഇനി ഓർമ്മ വന്നാലൊ നഷ്ടബോധത്തിന്റെ നീറ്റലാവും പിന്നെയുള്ള യാത്ര… -മർത്ത്യൻ-