കവിത

ഇതളുകൾ

കൊഴിഞ്ഞു വീണ്… വെയിലത്ത് എരിഞ്ഞുണങ്ങി.. പൂവിനേക്കാൾ ഭംഗി വച്ച് ഇരിപ്പുമുറികളും കിടപ്പുമുറികളും അലങ്കരിക്കുന്ന എത്രയെത്ര ഇതളുകൾ….. -മർത്ത്യൻ-

ഉന്തി തള്ളി

നന്ദിയുണ്ട്….. എന്നെ എന്നിൽ നിന്നു തന്നെ ഉന്തി തള്ളി പുറത്തിട്ടത്തിന്… തന്നിഷ്ടങ്ങളിലെ തെറ്റുകൾ കണ്ടില്ലെന്നും കേട്ടില്ലെന്നും വരുത്തി മടുത്തു… -മർത്ത്യൻ-

ശരിയായില്ല

ഇത് ഒട്ടും ശരിയായില്ല ഇത്രയും കാലം എന്റെ മനസ്സില്‍ വരാതെ മാറി നടന്നിട്ടിപ്പോള്‍ ആരുടെയോ പുസ്തകത്തില്‍ അയാള് തുപ്പിയ വാക്കുകളും കെട്ടിപ്പിടിച്ച് മലര്‍ന്നു കിടക്കുന്നു അല്ലെ നിന്നെക്കാള്‍ സുന്ദരമായൊരു കവിത ഞാനും എഴുതും -മര്‍ത്ത്യന്‍-

ലഹരി

പണ്ട് നീ തലോടിയുണർത്തി കാണിച്ചു തന്ന പ്രഭാതങ്ങളുടെ ഓര്‍മ്മകളെല്ലാം ഇന്ന് ഈ രാത്രിയിൽ ലഹരിയില്‍ മുങ്ങി മയങ്ങിക്കിടന്നില്ലാതായി…. -മര്‍ത്ത്യന്‍-

അക്ഷരത്തെറ്റുകൾ

വാരിക്കോരിയെഴുതിയ വാക്കുകളെല്ലാം ചവറ്റുകൊട്ട നിറഞ്ഞ് പുറത്തേക്ക് ഒഴുകിപ്പരന്നു നിലം വൃത്തികേടാക്കി…. പേന പിടിക്കാൻ കഴിയാതെ വിറയ്ക്കുന്ന വിരലുകൾ മുറിച്ച് ബ്രാണ്ടിക്കുപ്പിയിലിട്ട് ഭദ്രമായി മൂറുക്കിയടച്ചു… ഇന്നലെ സ്വപ്നങ്ങൾ ഒരു മല്പിടുത്തത്തിനു ശേഷം എന്നെന്നേക്കുമായി കിടന്നുറങ്ങിയ മെത്തയിൽ…. വർഷങ്ങളായി കറങ്ങാതെ മാറാല പിടിച്ച ഫാനിന്റെ കീഴെ ചോരയൊലിക്കുന്ന കൈ കൂപ്പി അവനും മലർന്നു കിടന്നു… ചുറ്റും വിലയറിയാതെ കുട്ടിക്കാലത്ത്… Read More ›

റെയില്‍ പാളങ്ങളിലൂടെ നടക്കരുത്

അരുത്….. റെയില്‍ പാളങ്ങളിലൂടെ നടക്കരുത് പക്ഷെ നീ ചോദിക്കും എന്താ നടന്നാല്‍…? പണ്ട് ഈ പാളങ്ങളിലൂടെ കൈകോര്‍ത്തു നടന്ന ആ കമിതാക്കള്‍ വണ്ടി തട്ടി മരിച്ചപ്പോള്‍ ലോകം അവരുടെ കഥകള്‍ പറഞ്ഞു നടന്നില്ലെ എന്ന്… അവരെ പറ്റി കവിതകളെഴുതി… അവരുടെ കഥയെ ആസ്പതമാക്കി ഉണ്ടാക്കിയ സിനിമക്ക് അവാര്‍ഡുകള്‍ നൽകിയില്ലെ എന്ന്… പക്ഷെ നീ അറിയാത്ത ചിലതുണ്ട്… Read More ›

ബാല്യം

തകര്‍ത്ത് പെയ്യാറുള്ള എല്ലാ മഴയിലും പുറത്തിറങ്ങി നോക്കാറുണ്ട്….. അടുത്ത വീട്ടില്‍ കതകും തുറന്ന് വരാന്തയില്‍ മഴയെ ശപിച്ച് ക്രിക്കറ്റ് ബാറ്റും പിടിച്ചു നില്‍കുന്ന നിന്നെ…. ആരും അറിയാതെ അങ്ങിനെ ബാല്യത്തിലേക്ക് വഴുതി വീഴാന്‍ നല്ല രസമായിരിക്കും…. -മര്‍ത്ത്യന്‍-

മിഴികളില്‍

ജീവിതത്തില്‍ കരയാന്‍ മറന്നു പോയപ്പോഴെല്ലാം മിഴികളില്‍ നിന്നും മനസ്സിലേക്കു മാറി കട്ടപിടിച്ചു കിടന്ന കണ്ണുനീരിനെല്ലാം വീണ്ടും ഒഴുകാന്‍ വഴിയുണ്ടാക്കി തന്ന എല്ലാവരോടും നമ്മള്‍ നന്ദി പറയണം 🙂 -മര്‍ത്ത്യന്‍-

കുട്ടി ശങ്കരന്‍

മോന്റെ ആനക്ക് പേരു വേണം ‘കുട്ടി ശങ്കരന്‍’ എന്ന് ഞങ്ങള്‍ “നോ.. ഇറ്റ്‌ ഈസ്‌ നോട്ട് ഇന്ത്യന്‍ ഇറ്റ്‌ ഈസ്‌ ഇംഗ്ലീഷ്” എന്നവന്‍ ‘സാം’ അവന്‍ പേരിട്ടു… “യെസ് സാം.. ഗുഡ് നേം” ഞങ്ങള്‍ അവന്‍ സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു “സോറി കുട്ടി ശങ്കരന്‍ ഞങ്ങള്‍ക്ക് മോനാണ് ഇമ്പോര്‍ട്ടന്റ്” -മര്‍ത്ത്യന്‍-

പ്രേത കവിത

എനിക്കു മുന്‍പ് ആരോ എഴുതി കൊന്നിട്ടു പോയ ചില വാക്കുകള്‍ പ്രേതങ്ങളായി രാത്രി വന്നു പേടിപ്പിച്ചിരുന്നു.. ഞാനവര്‍ക്കിരിക്കാന്‍ എന്റെ ഒരു കവിതയിലിടം കൊടുത്തു അവയവടിരുന്ന് മറ്റു വാക്കുകളെയെല്ലാം കൊന്നു തിന്നു ഇപ്പോള്‍ ചത്ത വാക്കുകളുടെ ആ പ്രേത കവിത എല്ലായിടവും വായനക്കാരെ പേടിപ്പിച്ചു കൊണ്ടിരിക്കുന്നു -മര്‍ത്ത്യന്‍-