Author Archives
മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം
രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…
പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു
-
അങ്ങിനെയും ചിലപ്പോള്‍
നടന്നകന്നു പോയ പലരും തിരിഞ്ഞു നിന്ന് ചിരിക്കാറുണ്ട്…..പലപ്പോഴും ചോദിക്കാറുണ്ട്….”എന്താ കൂടെ വരുന്നില്ലെ …?”… ഞാനും തിരിച്ച് ചിരിക്കും…..ഇല്ലെന്ന് തലയാട്ടും. പിന്നെ അവര്‍ നടന്നകലുന്നത് നോക്കി വെറുതെ നില്‍ക്കും…. അപ്പോഴൊക്കെ ഒരു മഴ പെയ്യും… കുടയില്ലാതെ നനഞ്ഞു നടന്നകലുന്ന അവരെ നോക്കി ഞാന്‍ ഉറക്കെ വിളിക്കും…ആര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ ഞാന്‍ വിളിക്കുന്ന അവരുടെ ഓരോരുത്തരുടെയും പേരുകള്‍… Read More ›
-
വാക്കുകള്‍
മനസ്സില്‍ നിന്നും തിരഞ്ഞെടുത്ത് കുറിച്ചിട്ട വാക്കുകള്‍ ചിലപ്പോള്‍ താളുകള്‍ വിട്ട് കടിക്കാന്‍ വരും എത്ര ശ്രമിച്ചാലും പിന്നെ അവയെ താളുകളിലേക്ക് തിരിച്ചെയെഴുതാന്‍ കഴിയില്ല….ശ്രമിച്ചു നോക്കു…. -മര്‍ത്ത്യന്‍-
-
നിമിഷങ്ങള്‍
തുടര്‍ന്നു പോകാന്‍ കഴിയാത്ത വിധം അടര്‍ന്നു പോകുന്നവയല്ലെ മര്‍ത്ത്യാ നിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും…എന്നിട്ടും എന്തൊരഹങ്കാരം…..അത് വേണോ….?
-
മകനോട്
നീ യാത്ര തുടങ്ങി…പക്ഷെ… ഞാന്‍ നടന്ന വഴികളിലൂടെ നടക്കാന്‍ ഞാന്‍ നിന്നോട് പറയില്ല… എന്റെ വഴികള്‍…. ഞാന്‍ നടത്തം നിര്‍ത്തുന്നയിടത്ത് തീരും അന്ന് നീ വഴി തെറ്റി വിഷമിക്കരുതല്ലൊ അതു കൊണ്ട്… നീ എന്റെ വഴി പിന്തുടരുത് നിന്റെ വഴി നീ തന്നെ വെട്ടണം നിനക്കായി ലോകം പലതും കരുതിവച്ചിരിക്കണം… സുഖങ്ങളും…. ദുഖങ്ങളും… സൌകര്യങ്ങളും.. സങ്കര്‍ഷങ്ങളും……. Read More ›
-
സോഡ വേണ്ട…
ഒരു തുള്ളി പോലും കുടിക്കാതെ ഗ്ലാസ്സിലേക്ക് നോക്കിയിരിക്കുന്ന സുഹൃത്തിനോട് ഞാന്‍ ചോദിച്ചു “കുടിക്കണ്ടെങ്കില്‍ വേണ്ട ഇതാവാം..” ഞാന്‍ അവന് മുല്ല നസിറുദ്ദീന്റെ ഒരു കഥ ഒഴിച്ച് കൊടുത്തു അവന്‍ ആര്‍ത്തിയോടെ കുടിച്ചിറക്കി എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ഇനിയും വേണമെന്ന് എന്നോട് പറഞ്ഞു ഞാന്‍ സൂഫിസം മാറ്റി ബുദ്ധിസത്തിലേക്ക് തിരിഞ്ഞു മനസ്സില്‍ നിന്നെവിടുന്നോ ഒരു ജാതക കഥ… Read More ›
-
അദ്ധ്യാപകദിനം
അദ്ധ്യാപക ദിനത്തില്‍ ഞാന്‍ എന്നും ഓര്‍മ്മിക്കാറുണ്ട് എന്റെ മൂന്നദ്ധ്യാപകരെ…. ഒരദ്ധ്യാപകന്‍ എന്നെ കവിത കണക്കു പോലെ പഠിപ്പിച്ചു…. ഭംഗിയില്ലാതെ…ജീവനില്ലാതെ…. ഒരദ്ധ്യാപിക എന്നെ കണക്കു പഠിപ്പിച്ചു…..ഒരു കവിത പോലെ കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ഒരു കവിതയെക്കാള്‍ സുന്ദരമായി എങ്ങിനെ കണക്കിനെ അടുത്തറിയാം എന്ന് പഠിപ്പിച്ചു….. മൂന്നാമതൊരദ്ധ്യാപകന്‍ എന്നെ ഭാഷ പഠിപ്പിച്ചു…… ഭാഷയിലൂടെ എന്നെ ജീവിതം പഠിപ്പിച്ചു… Read More ›
-
സ്വപ്നങ്ങളുടെ അറ്റത്ത്
സ്വപ്നം കാണുന്നതൊക്കെ കൊള്ളാം പക്ഷെ കാണുന്ന സ്വപ്നങ്ങളുടെ അറ്റത്ത് സര്‍ക്കസ്സും കാട്ടി നടക്കരുത്…. കാലെങ്ങാനും വഴുതി വീണാല്‍ നേരെ അടുത്ത് കിടക്കുന്ന ആളുടെ സ്വപ്നത്തിലേക്കായിരിക്കും മൂക്കും കുത്തി വീഴുക പിന്നെ പറഞ്ഞിട്ട് കാര്യമില്ല കാണരുതാത്തത് പലതും കണ്ടെന്നിരിക്കും കേള്‍ക്കാന്‍ പാടില്ലാത്തത് പലതും കേട്ടെന്നിരിക്കും പിന്നെ രാത്രികളില്‍ കിടന്നാലും ഉറക്കം വരില്ല അത് വേണോ….? സ്വപ്നം കാണുന്നതൊക്കെ… Read More ›
-
പയിന്റ്
നാല് പയിന്റിന്റെ ബലത്തില്‍ പലരും പലതും പറഞ്ഞിട്ടുണ്ട് ഇവിടെ… രാഷ്ട്രീയം, ന്യായം, സിനിമ, പ്രേമം, പ്രേമ നൈരാശ്യം, മതം, മതേതരത്വം, അശ്ലീലം… അങ്ങിനെ പലതും…. രാത്രി ഏതോ ഇളം പകലുമായി രമിച്ചു മരിക്കുന്നതു വരെ ഒന്നും ഓര്‍ക്കാതെ ആ നാല് പയിന്റിന്റെ ബലത്തില്‍ പലരും പലതും ഇവിടെ ഇരുന്നു പറഞ്ഞിട്ടുണ്ട് പക്ഷെ മദ്യത്തെ പറ്റി മാത്രം… Read More ›
-
വിഷമം
എല്ലാം ശരിയായിരിക്കുമ്പോള്‍ വരുന്നവനാണ് ഈ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം….. തുടക്കവും ഒടുക്കവും കാണാന്‍ കഴിയാത്ത മനസ്സില്‍ തുടങ്ങി ഉള്ളില്‍ നിന്നും ശരീരത്തിനെ വേദനിപ്പിക്കുന്ന ഒരു വിഷമം….. എനിക്ക് മാത്രമല്ല ജീവിക്കുന്ന എല്ലാവര്‍ക്കും കാണും ഇങ്ങിനെ ഒരു കാരണവും അറിയിക്കാതെ മുന്നോട്ടു പോകാന്‍ അനുവദികാതെ ഇന്നില്‍…ഈ നിമിഷത്തില്‍ നിന്നും അനങ്ങാതെ നമ്മെ തളച്ചിടുന്ന ഒരു പറഞ്ഞറിയിക്കാന്‍ കഴിയാത്ത… Read More ›
-
പ്രാതല്‍
ഒന്ന് പൊട്ടിച്ചൊഴിച്ചു പിന്നെ ഒന്നു കൂടി പൊട്ടിച്ചൊഴിച്ചു…. സൂര്യ ഭാഗം മുകളിലായി തന്നെ തുറിച്ചു നോക്കുന്ന കൊഴിമുട്ടകളെ അവനും ആര്‍ത്തിയോടെ നോക്കി അടുപ്പില്‍ നിന്നും പ്ലേറ്റിലേക്ക് അതിവിദഗ്ദ്ധമായി കൊരിയിട്ടപ്പോള്‍ അവയും അനുസരണയോടെ പൊട്ടാതെ ചേര്‍ന്നിരുന്നു…… ബുള്‍സ് ഐ റെഡി….. -മര്‍ത്ത്യന്‍-