Author Archives

Unknown's avatar

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

  • ഒരു സന്ധ്യാ നേരം

    നിലാവിൽ അലിഞ്ഞു ചേർന്നൊരു കവിതയുടെ നിറം, സ്കോച്ചിന്റെ സ്വർണ്ണ നിറത്തിൽ ഒരു കറ പോലെ പറ്റിക്കിടന്നു… ഐസു കട്ടകൾ തമ്മിലുരസ്സി ഒന്നാകാനുള്ള ശ്രമത്തിൽ, സ്വർണ്ണ നിറത്തിനെ മലിനമാക്കി ക്രമേണ ഇല്ലാതായി… പൊരിച്ച കോഴി അടുത്ത് കിടന്ന അയിലയുടെ മുകളിൽ അതിന്റെ വേറിട്ട കാലുകൾ കയറ്റി വച്ച് എരിഞ്ഞിരുന്നു… പാവാട വളർന്ന് പുടവയായത് അറിയാതെ പോയതിന്റെ നൊമ്പരം… Read More ›

  • ഒരു ആർ ഈ സി കവിത

    വർഷങ്ങൾ കഴിഞ്ഞു കണ്ട ഒരു സുഹൃത്തിനോട് ഞാൻ ചോദിച്ചു “നീ രക്ഷപ്പെട്ടു അല്ലേടാ…?” അവൻ എന്നെ നോക്കി ചിരിച്ചു, എന്നിട്ട് പറഞ്ഞു ഇനി ഇവിടുന്ന് രക്ഷപ്പെട്ട് പണ്ട് നമ്മളിരുന്ന ആ കലുങ്കിന്റെ മുകളിലേക്ക് നിന്റെയൊക്കെ കൂടെ എങ്ങിനെ എത്തും എന്നാണ് ഇപ്പോൾ ചിന്ത…. അവിടുന്ന് പിന്നെ നമുക്കെല്ലാം ആ ഹോസ്റ്റൽ റൂമിൽ പോയി ഒരു യൂനിറ്റ്… Read More ›

  • ചിലന്തികൾ

    ഒരൊറ്റ പിടിമുറുക്കത്തിൽ തീരാനുള്ളതെ ഉള്ളു… എങ്കിലും പൊളിഞ്ഞു വീഴാൻ തക്കം പാർത്തു നിൽക്കുന്ന ചുവരുകളിൽ പോലും വല കോർത്തു കഴിയുന്നു ചില ചിലന്തികൾ….. ചുവരിന്റെ ആയുസ്സിനെ കുറിച്ച് ഭയപ്പെടാറില്ല… ചുവരിനെ രക്ഷിക്കുകയാണെന്ന് വീമ്പിളക്കാറുമില്ല…. -മർത്ത്യൻ-

  • ഓർമ്മകളുടെ വെളിച്ചം

    ഓർമ്മകളുടെ വെളിച്ചം വഴികാട്ടിയാവും തീർച്ച… പക്ഷെ അത് ചിലപ്പോൾ നടന്നു വന്ന വഴികളിൽ തന്നെയിട്ട് ചുറ്റിക്കറക്കും…. ഓർമ്മകളുടെ വിളക്കണച്ച് മുന്നോട്ട് നീങ്ങാം എന്ന് കരുതിയാലോ…? അത് തരുന്ന ഇരുട്ടിൽ സ്വയം തിരഞ്ഞു വലയുകയും ചെയ്യും…. -മർത്ത്യൻ-

  • എറിഞ്ഞു കൊണ്ടേയിരിക്കണം

    കാണാത്തത്ര ദൂരത്തേക്ക് സ്വപ്നങ്ങൾ എറിഞ്ഞു നോക്കിയിട്ടുണ്ട് പലതും പൊട്ടി ചിതറിപ്പോയിട്ടുണ്ട് എത്രയോ എണ്ണം ഉന്നം തെറ്റി തിരിച്ചു വന്ന് മുറിവേൽപ്പിച്ചിട്ടുണ്ട് ചിലത് പോയ വഴി കണ്ടിട്ടില്ല… എങ്കിലും എല്ലാ മറന്ന് സ്വപ്നങ്ങൾ കാണണം… സ്വപ്നങ്ങൾക്ക് മരണം പാടില്ല…. ജീവിതമിട്ടു വെയ്ക്കുന്ന കുപ്പികളിൽ അതിനെ കുത്തി നിറയ്ക്കാനും ശ്രമിക്കരുത് കാണാത്തത്ര ദൂരത്തേക്ക് എറിഞ്ഞു കൊണ്ടേയിരിക്കണം…. -മർത്ത്യൻ-

  • അങ്ങനെയുമൊരിടം

    ആകാശത്തിന്റെ അറ്റത്ത്‌ എവിടെയോ പകലുകളിൽ ചന്ദ്രൻ വിശ്രമിക്കാറുള്ള ഒരിടമുണ്ടാവണം… മോഹങ്ങൾ നഷ്ടപ്പെട്ട നക്ഷത്രങ്ങളെ ലോകത്തിനു നഷ്ടപ്പെടാതിരിക്കാൻ സംരക്ഷിച്ചു വയ്ക്കുന്ന ഒരിടം….. ആകാശത്തിന്റെ ചന്തം കൂട്ടാൻ പകൽ മുഴുവൻ വേഷം മാറി കഴിയേണ്ടി വരുന്ന മേഖങ്ങൾക്ക് മർത്ത്യലോകത്തെ കാപട്യം കണ്ട് മനം മടുക്കുമ്പോൾ, രൂപശൂന്യമായി എല്ലാം മറന്നു കഴിയാൻ ഒരിടം….. വൈകീട്ട് ആകാശം ചന്ദ്രനു കൈമാറി കടലിൽ… Read More ›

  • സന്ധ്യ

    ഇന്നലെ കാറ്റ് വന്നു പറഞ്ഞ പരദൂഷണങ്ങളൊന്നും ഞാൻ വിശ്വസിച്ചില്ല….. എങ്കിലും സന്ധ്യയായപ്പോൾ ഒരു സംശയം……. പുറത്തിറങ്ങി നോക്കി…. സൂര്യന് പോകാനൊരു അനാവശ്യമായ തിടുക്കം ചന്ദ്രനോ… പുറത്ത് വരാൻ ഒരിക്കലുമില്ലാത്ത മടി…… ഇതിനെല്ലാം വളം വച്ചു കൊടുക്കുന്ന ആകാശമോ….? എന്നെ കണ്ടതും ഒളിക്കാനോരിടമില്ലാതെ ആകെ ചുവന്നു തുടുത്തു… എല്ലാ സന്ധ്യക്കും ഇതൊരു പതിവാണെന്നും ആരോ പറഞ്ഞു… -മർത്ത്യൻ-

  • മലയാളിയുടെ മ

    ഈ “മ” ഒരു ഭയങ്കര സംഭവം തന്നെ…. മലയാളിയുടെ മുന്നേറ്റങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ട്‌ എന്നും…. അവന്റെ ജീവിതത്തിന്റെ ഭാഗമായി, നന്മയുടെയും തിന്മയുടെയും, ആശങ്കയുടെയും, ആഹ്ലാദത്തിന്റെയും സങ്കടത്തിന്റെയും എല്ലാം ഭാഗമായി….. മദ്യം, മത്തി, മീൻകറി, മണ്ണെണ്ണ, മധുരം, മനസ്സ്, മനസ്സമാധാനം, മടുപ്പ്, മുടി, മുടികൊഴിച്ചിൽ, മുഖകാന്തി, മനസ്സമ്മതം, മാധവികുട്ടി, മസിലുപിടുത്തം, മരങ്ങൾ, മരണം, മനപ്പൊരുത്തം, മഴ, മലയാലം(മലയാളമല്ല),… Read More ›

  • ഒരു ആൾദൈവമായിരുന്നെങ്കിൽ കലക്കിയേനെ

    ഒരു ആൾദൈവമായിരുന്നെങ്കിൽ കലക്കിയേനെ ഒരു പണിയും ചെയ്യാതെ കെട്ടിപ്പിടിച്ച്, ഭസ്മം കൊടുത്ത്, കൈയ്യും വീശി കഴിയാമായിരുന്നു…. ഒരു ആൾദൈവമായിരുന്നെങ്കിൽ കലക്കിയേനെ ധ്യാനം നടിച്ച്, പുട്ടുമടിച്ച്, ഭജനയും പാടി വെറുതെ കണ്ണുമടച്ച്, ചിരിയും ഫിറ്റു ചെയ്തു ദിവസം തള്ളി നീക്കാമായിരുന്നു… ഒരു ആൾ ദൈവമായിരുന്നെങ്കിൽ കലക്കിയേനെ രാഷ്ട്രീയക്കാരുമായി രാഷ്ട്രീയമില്ലാതെ മത്സരിച്ച് വലിയ പ്രതിമകളും കട്ട് ഔട്ടുകളും കൊണ്ട്… Read More ›

  • ഹേ നിദ്രെ

    ഹേ നിദ്രെ… നിന്നെ ഏതു സ്വപ്നത്തിലാണ് കണ്ടു മുട്ടിയതെന്ന് ഓർത്തെടുത്തപ്പോഴെക്കും നേരം പുലർന്നല്ലൊ… കഷ്ടം… -മർത്ത്യൻ-