Author Archives

Unknown's avatar

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

  • വഴി തെറ്റി വരുന്നവർ

    ഞാൻ വഴി തെറ്റാതിരിക്കാൻ എറിഞ്ഞിട്ട അടയാളങ്ങളിലൊക്കെ ആരോ ചരടു കെട്ടിയിരുന്നു…എന്നു മാത്രമല്ല ഒരു ക്രൂര വിനോദമെന്നവണ്ണം ആ ചരട് എന്റെ കാലിലും കുരുക്കിട്ട് വച്ചിരുന്നു ഞാനവയും കൊണ്ടാണ് ഇത്രയും ദൂരം വന്നത് ഇന്നലെയാണ് ഞാനറിഞ്ഞത് തിരിച്ചു പോകാൻ കഴിയില്ലെന്ന് തിരിച്ചു പോകാൻ വഴിയറിയാൻ അടയാളങ്ങൾ അവയുടെ സ്ഥലത്തില്ലെന്ന്…. ഞാൻ ആ ചരടുകളെല്ലാം മുറിച്ചു… ഉപയോഗശൂന്യങ്ങളായ അടയാളങ്ങൾ… Read More ›

  • മഷി

    നിറങ്ങൾ മറന്ന ഭാഷയിൽ മഷി ചിത്രം വരച്ചപ്പോൾ ഇല്ലാതായത് ചിത്രകാരനാണ്…. -മർത്ത്യൻ-

  • സെൽഫ് ഹെല്പ്

    ആദ്യം ഒന്ന് പതറി പിന്നെ പണ്ടു വായിച്ച ഒരു സെൽഫ് ഹെല്പ് പുസ്തകത്തിലെ ഏതാനും വരികൾ ഓർമ്മയിൽ വന്നു…. പിന്നെ പഠിച്ച പോലെ മനസ്സിനെ അനാവശ്യമായ എന്തിലോ കൊണ്ടു ചെന്നെത്തിച്ചു…. കണ്ണാടിക്കു മുൻപിൽ അഞ്ചു മിനിട്ട് ചിരിച്ചു നിന്നു ഞാൻ കേമനാണെന്ന് പത്ത് വട്ടം ഉരുവിട്ട് മുറിയിറങ്ങി….. ലോകത്തിൽ ഒരു പ്രശനവുമില്ല… ഞാൻ ഒന്നും കണ്ടില്ല,… Read More ›

  • യവനിക

    എന്റെ നഷ്ടപ്പെട്ട യവനിക തിരിച്ചു കിട്ടാതെ ഇനി ഈ നാടകം തുടങ്ങില്ല…. നടീനടന്മാർ ചായം മാറ്റാതെ കാണികളിലേക്ക് മടങ്ങിപ്പോയിരിക്കുന്നു…. നടകാവസാനത്തേക്ക് മാറ്റിവച്ച കയ്യടികൾ നിശബ്ദദ തിരഞ്ഞ് വീർപ്പു മുട്ടി ചത്തൊടുങ്ങി…. മൈക്ക് ആരോ പിഴുതെടുത്ത ഉടലും കാത്ത് മൌനമായി കിടക്കുന്നു… അതു കൊണ്ട് സുഹൃത്തുക്കളെ ഇതാ നിങ്ങൾക്കുള്ള അറിയിപ്പ് എന്റെ നഷ്ടപ്പെട്ട, അല്ല കട്ടെടുത്ത യവനിക… Read More ›

  • ഒരു കവിത

    അവൾക്കു വേണ്ടി എഴുതിയെന്ന് വെറുതെ പറഞ്ഞതാണ് കവിതയല്ലെ…… അത് ചൂണ്ടിക്കാണിക്കുന്നവരുടെ കൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങിപ്പോയിക്കൊള്ളും…. അല്ലെങ്കിലും എഴുതിയതൊക്കെ എന്നും ഒരു വാക്കും തിരിച്ചു തരാതെ ഇറങ്ങിപ്പോയിട്ടേ ഉള്ളു… എന്നെങ്കിലും ഒന്നെഴുതണം ആരുടേയും കൂടെ പോകാതെ ഇവിടെ തന്നെ കൂടുന്ന ഒരു കവിത…… അല്ലെങ്കിൽ അവളെയും കൊണ്ട് തിരിച്ചു വരുന്നൊരു കവിത… -മർത്ത്യൻ-

  • ഒന്നുടാത്ത മേഘങ്ങള്

    നീല മേഘങ്ങളെ നിങ്ങളെ ഒരു വള്ളി ട്രൌസറിടീച്ച് സ്കൂളിലേക്കയച്ചാല്‍… മൂന്നാം പീര്യഡില്‍ ബഷീറ് മാഷ്‌ ക്ലാസ് തുടങ്ങുമ്പോള്‍ തകര്‍ത്ത് മഴ പെയ്യിച്ച് സ്കൂള് വിടീക്ക്യോ…….? എന്താ മേഘങ്ങളെ അങ്ങനെ ചെയ്യോ….? അല്ലേ വേണ്ട… ഇനി മെഹറൂണീസ ടീച്ചറടെ ക്ലാസ്സിലെങ്ങാനും വച്ച് മുട്ട്യാ പണിയാവും വേണ്ട…. നീ ആകാശത്ത് തന്നെ ഒന്നുടാണ്ടിര്ന്നോ…. -മര്‍ത്ത്യന്‍-

  • ഇലക്ഷൻ

    ക്ഷമിക്കണം… നിന്റെ ലിപ്സ്റ്റിക്കിന്റെ നിറങ്ങളിൽ ഇനിയെനിക്ക് വിശ്വാസമില്ല…. നിന്റെ ചുംബനത്തിന്റെ ചിന്ഹത്തിനും ഞാൻ ഇക്കുറി വോട്ട് ചെയ്യുന്നില്ല നിന്റെ വാക്കുകളുടെ മൂർച്ചയിൽ അരിഞ്ഞു വീഴ്ത്തപ്പെട്ട സ്വപ്നങ്ങളുടെ നിലവിളി അതിന് സമ്മതിക്കുന്നില്ല നിനക്ക് പകരം നിൽക്കാൻ വേറൊരാളിനി വരില്ല എന്നറിയാം…. പറവകളില്ലാത്ത ഒരാകാശം നക്ഷത്രങ്ങളില്ലാത്തൊരു സ്വപ്നം മേഖങ്ങൾ മേയാത്തൊരു മല എല്ലാം നിന്റെ വാഗ്ദാനങ്ങളുടെ നീ പരിചയപ്പെടുത്താത്ത… Read More ›

  • കടലു താണ്ടി പോയവർ

    തീരം മാറി കുടിലു കെട്ടുന്നവരാണ് പലരും.. അതിൽ കടലു കാണാത്ത ദൂരത്ത്‌ കഴിയുന്നവരുമുണ്ട് പുഴകളെ കടലായി മാറ്റുന്നവരും ചിലർ കടലു കാണാത്ത കുഞ്ഞുങ്ങളുള്ളവരുമുണ്ട്, പണ്ട് കടൽത്തീരത്ത് കടല തിന്നു നടന്നവരുണ്ട് ഉള്ളിലെല്ലാം കടലായി മാറിയവരും കാണും കടലിന് സ്വയം കൊടുത്തില്ലാതായവരുമുണ്ടാവും കടലിൽ കപ്പലിറക്കി ജീവിക്കുന്നവരും, നാടാറുമാസവും കടലാറുമാസവുമായരുമുണ്ട് തീരം വിട്ടിട്ടും കടലു വിടാത്തവർ എല്ലാം കടലു… Read More ›

  • നുറുങ്ങുകള്‍ – 2

    കാലം നഷ്ടപ്പെട്ട നിമിഷങ്ങളെല്ലാം കൂട്ടി വച്ച് കത്തിച്ച തീയിൽ മനസ്സിലുണ്ടായിരുന്ന നിശബ്ദദയൊക്കെ വെന്തെരിഞ്ഞു കാണും അല്ലെ…? ഇനി ചെവി പോത്തിയാലും കേൾക്കും കാലം തോളിലേറ്റി കൊണ്ടു പോകുമ്പോൾ വാവിട്ട് കരഞ്ഞ ചില ഓർമ്മകൾ…. -മർത്ത്യൻ-

  • നുറുങ്ങുകൾ – 1

    തിരിഞ്ഞു നോക്കാതെ മുന്നോട്ടോടുന്ന വഴികളിൽ എവിടെയെങ്കിലും സ്വയം മറന്നു വയ്ക്കും…. അന്ന് തീരും, സ്വയം മറന്ന് കളിച്ചുണ്ടാക്കിയ പ്രതാപവും അഹങ്കാരവുമെല്ലാം…. -മർത്ത്യൻ-