കഥയിലെ കാമുകി

കഥയിലെ കാമുകി കുടെ വിളിച്ചു
ഒന്നിനി വിണ്ടും തമ്മില്‍ കാണാന്‍
കരയും യമുനതന്‍ തീരത്തിരിക്കാന്‍
കല്‍പ്പടവുകളില്‍ കവിതകളെഴുതാന്‍

കഥയിലെ കാമുകി കുടെ വിളിച്ചു…

ഒരു വാക്ക് ചൊല്ലാന്‍ , ഒരു വാക്ക് കേള്‍ക്കാന്‍
പരസ്പരം മിഴികളില്‍ മിഴിനട്ടിരിക്കാന്‍
ഗാസലുകള്‍ പാടി  സന്ധ്യയെ ഉറക്കാന്‍
നദിയുടെ മടിയില്‍ നക്ഷത്രമെണ്ണാന്‍

കഥയിലെ കാമുകി കുടെ  വിളിച്ചു…

രാത്രിവിളക്കില്‍ , തണുപ്പിന്‍ മറവില്‍
കൈകൊര്‍ത്തിരിക്കാന്‍ , പരസ്പരം പുണരാന്‍
അധരത്തില്‍ അധരം ഇണചെരുമ്പോള്‍
പരസ്പരമറിയാന്‍ , ഒന്നായി തീരാന്‍

കഥയിലെ കാമുകി കുടെ വിളിച്ചു…
കഥയിലെ കാമുകി കുടെ വിളിച്ചു…

-മര്‍ത്ത്യന്‍



Categories: കവിത

8 replies

  1. സ്നേഹതീരം's avatar

    ചിലപ്പോൾ അങ്ങനെയാണ്. കഥാപാത്രങ്ങൾ വായനക്കാരന്റെ (കഥാകാരന്റെ)ജീവിതത്തിലേയ്ക്ക്
    ഇറങ്ങിവരും. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട 🙂

    എഴുത്ത് നന്നായി, ട്ടോ 🙂

  2. നമ്പൂ,,
    ബ്ലൊഗിന്റെ പുതിയ മുഖം ഇഷ്ടായി..

    കഥയിലെ കാമുകി ഇറങ്ങിവരുന്ന ഒരു ചിന്ത, പുതുമ ഉണര്‍ത്തുന്നു..നല്ല വരികളും

    ആശംസകള്‍

  3. വഴിപോക്കാ, താങ്ക്സ്..
    സ്നേഹതിരം , കഥയിലെ കാമുകനെയും കാമുകിയെയും പ്രണയിക്കാത്ത എത് വായനക്കാരനാ ഉള്ളത്‌

    ഇവിടാം വരെ വന്നതില്‍ സന്തോഷം

  4. ഈണം പകരാൻ ഉതകുന്ന വരികൾ

    ആശംസകൾ

  5. ശരിയാണ് വയനടാ,
    എവിടെയോ എപ്പോഴോ ആരെയോ കാത്തിരുന്നപ്പോള്‍ വെറുതെ മൂളിയതാണ് അങ്ങനെ പാടി പകര്‍ത്തിയതാണ്

  6. സ്നേഹതീരം's avatar

    ഈ കവിത വായിച്ചപ്പോൾ ഒരൂ കഥ എഴുതാൻ തോന്നി. അത് പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കുമല്ലോ 🙂

  7. എന്താണീ കുടെവിളി എന്ന് ശബ്ദതാരാവലിയില്‍ നോക്കട്ടെ… 🙂

  8. മാറ്റിയിട്ടുണ്ട് മനോജേ 🙂

Leave a reply to Marthyan Cancel reply

This site uses Akismet to reduce spam. Learn how your comment data is processed.