ഈ ജീവിതത്തിലെ അനര്‍ഖ വരികളോരോന്നും
പാടിത്തീര്‍ക്കാന്‍ അനുവദിക്കണം എന്നെ
കൂട്ടിലടക്കാതെ ബാല്യപാഠങ്ങളോരോന്നും
പഠിച്ചു രസിക്കാന്‍ അനുവദിക്കണം എന്നെ
നിറക്കൂട്ടുമായ് ലോകത്തിലേക്കയച്ചിട്ടു പിന്നെന്തിന്
വര്‍ണ്ണചിത്രങ്ങളരുതെന്ന് വിലക്കുന്നു നീ എന്നെ
സ്വപ്നങ്ങള്‍ കാണുവാന്‍ അനുമതി നല്‍കിയിട്ടെന്തിന്
വീണ്ടും സമയബന്ധസ്ഥനാക്കുന്നു നീ എന്നെ
ഈ ലോകമിന്നെന്റെ മുന്നില്‍ വിടരുന്നതേയുള്ളു
അതിന്റെ മധു നുകരാന്‍ അനുവദിക്കണം എന്നെ
സൌഹൃതം, സ്നേഹം എല്ലാം അറിഞ്ഞു തുടങ്ങുന്നെയുള്ളു
മതിയാകുവോളം അനുഭവിക്കാന്‍ അനുവദിക്കണം എന്നെ
വാര്‍ദ്ധക്യം, നീയെന്നെ കാണിക്കയില്ലെന്ന് ശഠിച്ചാലും
യൌവ്വനം ആടിത്തിമര്‍ക്കാന്‍ അനുവദിക്കൂ എന്നെ
ഒരു കൂടിക്കാഴ്ച്ചയത് നിശ്ചിതമാണെന്നിരിക്കിലും
അതിനെ അര്‍ഥവത്താക്കാന്‍ അനുവദിക്കൂ എന്നെ
ഈ യാമങ്ങളുടെ ദൈര്‍ഖ്യം കൂട്ടുമോ, അല്‍പമെങ്കിലും
അനുഭവങ്ങളെക്കൊണ്ടു നിറക്കട്ടെ എന്റെയീ മടിശ്ശീല
നാളെയീ ലോകത്തോട് വിടപറയേണ്ടി വന്നാലും
വര്‍ണ്ണപൂരിതമാകുമല്ലോ ആ താഴുന്ന തിരശ്ശീല
Categories: കവിത
Leave a Reply