കഥയിലെ കാമുകി കുടെ വിളിച്ചു
ഒന്നിനി വിണ്ടും തമ്മില്‍ കാണാന്‍
കരയും യമുനതന്‍ തീരത്തിരിക്കാന്‍
കല്പ്പടവുകളില് കവിതകളെഴുതാന്‍
കഥയിലെ കാമുകി കുടെ വിളിച്ചു…
ഒരു വാക്ക് ചൊല്ലാന്‍ , ഒരു വാക്ക് കേള്‍ക്കാന്‍
പരസ്പരം മിഴികളില്‍ മിഴിനട്ടിരിക്കാന്‍
ഗാസലുകള്‍ പാടി സന്ധ്യയെ ഉറക്കാന്‍
നദിയുടെ മടിയില്‍ നക്ഷത്രമെണ്ണാന്‍
കഥയിലെ കാമുകി കുടെ വിളിച്ചു…
രാത്രിവിളക്കില്‍ , തണുപ്പിന് മറവില്‍
കൈകൊര്‍ത്തിരിക്കാന്‍ , പരസ്പരം പുണരാന്‍
അധരത്തില്‍ അധരം ഇണചെരുമ്പോള്‍
പരസ്പരമറിയാന്‍ , ഒന്നായി തീരാന്‍
കഥയിലെ കാമുകി കുടെ വിളിച്ചു…
കഥയിലെ കാമുകി കുടെ വിളിച്ചു…
-മര്ത്ത്യന്
Categories: കവിത
ചിലപ്പോൾ അങ്ങനെയാണ്. കഥാപാത്രങ്ങൾ വായനക്കാരന്റെ (കഥാകാരന്റെ)ജീവിതത്തിലേയ്ക്ക്
ഇറങ്ങിവരും. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട 🙂
എഴുത്ത് നന്നായി, ട്ടോ 🙂
നമ്പൂ,,
ബ്ലൊഗിന്റെ പുതിയ മുഖം ഇഷ്ടായി..
കഥയിലെ കാമുകി ഇറങ്ങിവരുന്ന ഒരു ചിന്ത, പുതുമ ഉണര്‍ത്തുന്നു..നല്ല വരികളും
ആശംസകള്‍
വഴിപോക്കാ, താങ്ക്സ്..
സ്നേഹതിരം , കഥയിലെ കാമുകനെയും കാമുകിയെയും പ്രണയിക്കാത്ത എത് വായനക്കാരനാ ഉള്ളത്
ഇവിടാം വരെ വന്നതില്‍ സന്തോഷം
ഈണം പകരാൻ ഉതകുന്ന വരികൾ
ആശംസകൾ
ശരിയാണ് വയനടാ,
എവിടെയോ എപ്പോഴോ ആരെയോ കാത്തിരുന്നപ്പോള്‍ വെറുതെ മൂളിയതാണ് അങ്ങനെ പാടി പകര്‍ത്തിയതാണ്
ഈ കവിത വായിച്ചപ്പോൾ ഒരൂ കഥ എഴുതാൻ തോന്നി. അത് പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കുമല്ലോ 🙂
എന്താണീ കുടെവിളി എന്ന് ശബ്ദതാരാവലിയില്‍ നോക്കട്ടെ… 🙂
മാറ്റിയിട്ടുണ്ട് മനോജേ 🙂