കവിത

രാത്രികള്‍

ചില്ല് ഗ്ലാസ്സില്‍ നിറഞ്ഞിരുന്ന സന്ധ്യകളിലേക്ക്‌ മദ്യമൊഴിച്ചപ്പോള്‍ നേരം വെളുത്തതറിഞ്ഞില്ല, ഒരിക്കലും എവിടെ പോയി മറഞ്ഞുവോ എന്റെ ഇന്നലത്തെ രാത്രികള്‍… മര്‍ത്ത്യന്‍-

തോന്നല്‍

വളരെ ദൂരം ഒരു കാരണവുമില്ലാതെ നടന്നു എന്നൊരു തോന്നല്‍ വെയിലും മഴയും ഒക്കെ കൊണ്ട് അങ്ങിനെ എവിടുന്നോ ഈ ജീവിതത്തിലേക്ക് ആരും വിളിക്കാതെ വലിഞ്ഞു കയറി വന്നവനെ പോലെ…. -മര്‍ത്ത്യന്‍-

ആഗ്രഹങ്ങള്‍

ഞാനാഗ്രഹിക്കാതെ തന്നെ മഴ പെയ്തു പീടിക വരാന്തയിലേക്ക്‌ കയറാന്‍ വൈകിയത് കാരണം അപ്പാടെ നനഞ്ഞു അശ്രദ്ധ കാരണം കയ്യിലുണ്ടായിരുന്ന ചോറ്റു പാത്രം ആ ഓട്ടത്തില്‍ നിലത്തു വീണു ചിതറി അടുത്ത വീട്ടിലെ ലില്ലിപ്പട്ടി ഒറ്റ വറ്റും വിടാതെ ചോറ് മുഴുവന്‍ തിന്നു ഞാനഗ്രഹിച്ചത് പോലെ തന്നെ സ്കൂളില്‍ പോകാതെ നേരെ വീട്ടിലേക്കു മടങ്ങി നനഞ്ഞു കുളിച്ച്… Read More ›

മദ്യം കഴിച്ചാല്‍

മദ്യം കഴിച്ചാല്‍ വയറ്റില്‍ കിടക്കണം അല്ലെങ്കില്‍ ആര്‍ക്കും ദ്രോഹമില്ലാതെ രസിച്ച് മലര്‍ന്നു റോഡിന്റെ ഒരരുകില്‍ കിടക്കണം രണ്ടും കഴിയില്ലെങ്കില്‍ കുടിക്കാന്‍ നില്‍ക്കരുത് എന്താ സമ്മതിച്ചോ…? എന്നാല്‍ ഒന്നോഴിച്ചോളു… -മര്‍ത്ത്യന്‍-

കീഴടങ്ങല്‍

ഞാന്‍ നിനക്ക് കീഴടങ്ങട്ടെ…? നിന്റെ തലമുടിയുടെ കെട്ടുകളില്‍ സ്വയം ബന്ധനസ്ഥനാക്കി ഞാന്‍ ഈ ലോകത്തിനോട് ദൂരെ പോകാന്‍ പറയട്ടെ…? നിന്റെ നിലത്തു വീണ മൂടുപടത്തില്‍ അവരെന്നെ അന്വേഷിച്ചു വന്നാല്‍ നീ എന്നെ നിന്റെ കണ്‍പോളകളില്‍ ഒളിപ്പിക്കണം വശ്യമായി ചിരിച്ച് നീ അവരുടെ ശ്രദ്ധ തിരിച്ചു വിടണം ലോകം മെല്ലെ എന്നെ കുറിച്ച് മറക്കും ഞാന്‍ നീ… Read More ›

ഉത്തരം

ഇന്നലെ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഒരുത്തരമായി അവള്‍ മുന്‍പില്‍ വന്നു നിന്നു ഒരു മഹാ സംഭവം തന്നെ പറഞ്ഞിട്ടെന്തു കാര്യം ഞാനാരാണെന്നവള്‍ ചോദിച്ചപ്പോള്‍ എനിക്കുത്തരം മുട്ടി… -മര്‍ത്ത്യന്‍-

പഹച്ചി

കുന്ന് കടന്ന് വലത്തോട്ട് തിരിയു അവിടെ നമ്മള്‍ പണ്ട് കളിച്ചിരുന്ന മൂവാണ്ടന്‍ മാവിന്റെ താഴെ ഞാന്‍ അവിടെ കാത്ത് നില്‍ക്കും വരണം… ഇന്ന് രാത്രി തന്നെ എത്ര സുന്ദരമായി പറഞ്ഞവസാനിപ്പിച്ചു അവള്‍ ഇപ്പോള്‍ ഞാനും, പൂക്കാത്ത മൂവാണ്ടനും മാത്രം പറ്റിച്ചല്ലോ പഹച്ചി.. -മര്‍ത്ത്യന്‍-

അന്വേഷണം

അവനറിയണ്ട മണ്ടനാണ് അവളറിയണ്ട അവളും മണ്ടിയാണ് അല്ലെങ്കില്‍ പറയാം, എന്നാണെങ്കിലും അറിയേണ്ടതല്ലേ…..? അവരന്വേഷിച്ചു നടക്കുന്ന ആള്‍ ഞാനാണെന്ന്… ഈ ഞാന്‍ തന്നെ 🙂 -മര്‍ത്ത്യന്‍-

കുപ്പി

കുപ്പിയുണ്ടാക്കിയവന്റെ ലഹരി അതിലേക്കു വാര്‍ത്തെടുത്തിട്ടാണോ എന്തോ ഇന്നലെ അടിച്ചതിന്റെ കെട്ടിറങ്ങിയിട്ടില്ല ഇനി കുപ്പി മാറ്റി ഗ്ലാസ്സും മാറ്റി രണ്ടെണ്ണം കൂടി വിട്ടാലേ ശരിയാവു ഈ കുപ്പിയുണ്ടാക്കുന്നവനെ തല്ലണം -മര്‍ത്ത്യന്‍-

ഇങ്ങനെയും കാത്തിരുപ്പുകള്‍

സന്ധ്യക്ക്‌ വിളക്ക് കൊളുത്തി ദീപം ചൊല്ലി നീ ഉമ്മറത്ത് വന്നപ്പോള്‍ പടിവാതിലിനപ്പുറത്ത് കത്താത്തൊരു തെരുവിളക്കിന്റെ താഴെ ഒളിഞ്ഞു ഞാന്‍ നിന്നിരുന്നു, നിന്നെയും കാത്ത് വിളക്ക് വച്ച് നീ തിരിഞ്ഞു നടന്നപ്പോള്‍ ഞാന്‍ പിന്നില്‍ നിന്നും വിളിച്ചിരുന്നു നീ കേട്ട് കാണും എന്നെനിക്കറിയാം ഞാനാണെന്ന് നീ അറിഞ്ഞില്ലേ? അന്ന് നീ തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും… Read More ›