ഞാന്‍ നിനക്ക് കീഴടങ്ങട്ടെ…?
നിന്റെ തലമുടിയുടെ കെട്ടുകളില്‍
സ്വയം ബന്ധനസ്ഥനാക്കി
ഞാന്‍ ഈ ലോകത്തിനോട് ദൂരെ പോകാന്‍ പറയട്ടെ…?
നിന്റെ നിലത്തു വീണ മൂടുപടത്തില്‍
അവരെന്നെ അന്വേഷിച്ചു വന്നാല്‍
നീ എന്നെ നിന്റെ കണ്‍പോളകളില്‍ ഒളിപ്പിക്കണം
വശ്യമായി ചിരിച്ച് നീ അവരുടെ
ശ്രദ്ധ തിരിച്ചു വിടണം
ലോകം മെല്ലെ എന്നെ കുറിച്ച് മറക്കും
ഞാന്‍ നീ പോലുമറിയാതെ നിന്നില്‍ എവിടെയെങ്കിലും
സ്വയം നഷ്ടപ്പെട്ടു കൊള്ളാം…
നിരായുധനായി നിന്റെ സംരക്ഷണത്തില്‍
ഞാന്‍ എന്റെ എല്ലാ യുദ്ധങ്ങളോടും വിട പറയട്ടെ…?
-മര്‍ത്ത്യന്‍-
‹ വിഷം
Categories: കവിത
Leave a Reply