കവിത

കടവാതില്‍ കഥ

ആ കടവാതില്‍ ജനിച്ചത്‌ കടയുടെ വാതിലിന്റെ പുറത്തല്ലത്രെ സത്യത്തില്‍ കടക്കാരനതില്‍ പങ്കില്ലത്രെ…. പക്ഷെ കടയില്‍ വന്നവര്‍ പറഞ്ഞത് മറ്റൊരു കഥയാണ്‌…….. വടക്ക് നിന്ന് വന്ന ഹിന്ദിക്കാരന്‍ ചെക്കന്‍ കടം ചോദിച്ചു വന്ന കടക്കാരന്റെ പഴയ അടുപ്പം കാര്‍ത്തുവിനെ തിരിച്ചയച്ചതിന് അവര്‍ പറഞ്ഞു പരത്തിയതാണത്രെ…. കടയും കടക്കാരനും കടവാതിലും തമ്മിലുള്ള ഈ ഭയങ്കര അപവാദം…. ഈ അപവാദം… Read More ›

മാര്‍ത്ത

മാര്‍ത്താ…. നീ ഷാമ്പെയിനിന്റെ ഗ്ലാസ്സില്‍ പറ്റിക്കിടന്ന ചുവന്ന ലിപ്പ്സ്റ്റിക്ക് പാടുകളില്‍ നഷ്ടപ്പെട്ട യൌവനം തിരയുകയാണോ…..? പേടിക്കണ്ട അത് നീ പണ്ട് കുടിച്ചു വച്ചത് തന്നെ സമയം നിന്നെ മാത്രം തള്ളി മുന്നോട്ടു പോയപ്പോള്‍ നിന്റെ ഓര്‍മ്മയ്ക്ക്‌ ഞാനിതിവിടെ കഴുകാതെ കാത്തു സൂക്ഷിച്ചു എന്ന് മാത്രം……. നീ ഇന്നും അന്നത്തെ പോലെ സുന്ദരി തന്നെ ഇപ്പോളിട്ട പിങ്ക്… Read More ›

സ്വാതന്ത്ര്യദിനം വീണ്ടും

സ്വാതന്ത്ര്യദിനത്തിന് ഓര്‍ത്തുവോ ആവോ… ആ വയോധികനെ…. ലോകത്തിന് അഹിംസയുടെ ശക്തി കാട്ടി കൊടുത്ത… സമരമുഖങ്ങളെ മാറ്റി മറിച്ച മനുഷ്യാവകാശ സമരങ്ങള്‍ക്കും സ്വാതന്ത്ര്യ സമരങ്ങള്‍ക്കും പുതിയ രൂപം നല്‍കിയ… വടി കയ്യിലിരുന്നിട്ടും ഒരിക്കല്‍ പോലും അതുയര്‍ത്തി അടിക്കാതെ വെള്ളക്കാരെ മുട്ട് കുത്തിച്ച… ആ വയോധികനെ……….ഓര്‍ത്തുവോ ആവോ…. ഇല്ലെങ്കില്‍ ആ പയ്യനെ ഓര്‍ത്തുവോ….. ജാലിയന്‍വാലാഭാഗില്‍ മരിച്ചു വീണ നിരായുധരുടെ… Read More ›

ആഗസ്റ്റ്‌ 15

ആഗസ്റ്റ്‌ 15 അടുത്ത് വരുന്നു മറ്റൊരു സ്വാതന്ത്ര്യ ദിനം വീണ്ടും കുഴഞ്ഞല്ലൊ….. വീണ്ടും സ്വയം ചോദിക്കണം…. എന്താണ് ദേശഭക്തി….. എങ്ങിനെ ആഘോഷിക്കണം… എങ്ങിനെ കാണിക്കണം എന്റെ ദേശഭക്തി…. ദേശീയ പതാകയില്‍ സ്വയം പുതഞ്ഞ് ദേശസ്നേഹം പതഞ്ഞു പൊങ്ങുമ്പോള്‍ സഹിക്ക്യവയ്യാതെ നിലവിളിച്ച്… അഴിമതി കണ്ട് മടുത്ത്…. അതേ ദേശീയപതാകയില്‍ സ്വയം കത്തിച്ച് ചാമ്പലായി കാണിക്കണൊ…. അതോ…. ദേശീയ… Read More ›

പരിവര്‍ത്തനങ്ങള്‍

പരിവര്‍ത്തനങ്ങളുടെ ലഹരിയില്‍ പലതും പഴയതായി തോന്നും പിന്നെ അധികം സമയം വേണ്ട പഴയത് അനാവശ്യമായി തോന്നാന്‍….. പുതിയതിനെ സ്വന്തമാക്കാനുള്ള ഓട്ടത്തില്‍ കാലു വഴുതി വീണ് സമയത്തില്‍ എവിടെയോ ആണ്ടു പോകരുതല്ലോ…… പരിവര്‍ത്തനം വേണ്ടെന്നല്ല… പുതുമ തെറ്റാണെന്നല്ല….. എല്ലാം കഴിഞ്ഞ് അവസാനം പകല്‍ വെളിച്ചത്തിന്റെ മറവില്‍ ഇരുട്ടുമായി മല്ലിട്ട് ജയിച്ചതൊക്കെ വൃഥാവിലായി എന്ന് തോന്നരുതല്ലോ… പരിവര്‍ത്തനങ്ങളുടെ യാത്രയില്‍…… Read More ›

മിന്നാമിനുങ്ങേ….

മിന്നാമിനുങ്ങേ…എത്രവട്ടം ചോദിച്ചു ഞാനും നിന്റെ കൂടെ ഒന്ന് മിന്നട്ടെ എന്ന് പക്ഷെ എന്നെ കൂട്ടാതെ നീ മിന്നിക്കളിച്ചു ഞാനും പോയി…..നിന്നെ കൂട്ടാതെ…. ബിവറേജസില്‍ പോയി മിനുങ്ങി… ഇപ്പോള്‍ ലോകം മുഴുവന്‍ കണ്ണിന്റെ മുന്നില്‍ മിന്നി കളിക്കുന്നു മിന്നമിനുങ്ങേ….നീ പോ… -മര്‍ത്ത്യന്‍-

കലണ്ടര്‍

കാലത്തിന്റെ ഏതോ ചുവരില്‍ ആണിയടിച്ചിട്ടിരുന്നു… അതില്‍ ഈ വര്‍ഷത്തെ കലണ്ടറും തൂക്കിയിരുന്നു… അക്കമിട്ട കള്ളികളില്‍ കുറിച്ചുമിട്ടിരുന്നു ഓര്‍മ്മിക്കേണ്ട ചില തിയതികള്‍, ചില പേരുകള്‍…..ചില ഫോണ്‍ നമ്പറുകള്‍…. പക്ഷെ വര്‍ഷം തീരുന്നതിന് മുന്‍പേ ആരോ ആ ചുവര് പൊളിച്ചു മാറ്റി തൂക്കിയിടിരുന്ന കലണ്ടര്‍ ചുരുട്ടി കൂട്ടി ആരോ എങ്ങോട്ടോ വലിച്ചെറിഞ്ഞിരുന്നു…. ഇനി അതും അന്വേഷിച്ചു പോകണം പോരുന്നോ… Read More ›

കള്ളനും കാമുകനും

പണ്ട് നിന്റെ തന്നെ പെട്ടിയില്‍ നിന്ന് കട്ട ആ ചൂണ്ടു വിരലിനോളം മാത്രമുള്ള പെന്‍സില് കൊണ്ട് നിനക്ക് പലതും എഴുതണമെന്നുണ്ടായിരുന്നു നടന്നില്ല…..പക്ഷെ ഇന്നിത് എഴുതാതെ വയ്യ നിന്റെ അമ്മ കൊടുത്തയക്കാറുള്ള സാമ്പാറിലും ചമ്മന്തിയില്‍ അപ്പടി ഉപ്പായിരുന്നു സലീമയുടെ ഉമ്മ ഉണ്ടാക്കിയിരുന്ന കോയിബിരിയാണി… അത് തന്നെയായിരുന്നു നല്ലത് കട്ട് തിന്നാല്‍ കുറ്റം പറയരുതെന്നാണ് എങ്കിലും ഒരു സത്യം… Read More ›

ഉമ്മറത്ത് തന്നെ

ഉമ്മറത്ത് തന്നെ എല്ലാം ഉമ്മറത്ത് തന്നെ ജീവിതത്തില്‍ നല്ലൊരു ഭാഗം ഈ ഉമ്മറത്ത്‌ തന്നെ പിറന്ന കാലത്ത് സ്വന്തം മലത്തിലും മൂത്രത്തിലും മുങ്ങി കളിച്ചു കിടന്നത് ഈ ഉമ്മറത്ത്‌ തന്നെ…. പിന്നെ കിടത്തിയ പായയില്‍ നിന്നും ഉരുണ്ടു മാറി ഒരറ്റം തൊട്ട് മറ്ററ്റം വരെ നിലവും തൂത്ത് വൃത്തിയാക്കി നീന്തി കളിച്ചതും ഈ ഉമ്മറത്ത്‌ തന്നെ……. Read More ›

സീതയ്ക്കൊരു പാര്‍സല്‍

പല തരത്തിലും നിറത്തിലും – മണത്തിലുമുള്ളവ വാങ്ങി. നിറമുള്ള കടലാസ്സില്‍ പൊതിഞ്ഞു കെട്ടി അതിലൊരു കുറിപ്പും ഇട്ടു “സീതേ ഇതില്‍ നൂറു റബ്ബറുകളുണ്ട് പണ്ട് രണ്ടാം ക്ലാസ്സില്‍ നീ കൊണ്ട് വരാറുള്ള എല്ലാ – മണമുള്ള റബ്ബറിന്റെയും അറ്റം കടിച്ചു തിന്നിരുന്നത് ഞാനാണ് നീ ആ പാവം ശശാങ്കനെ വെറുതെ സംശയിച്ചു ടീച്ചറോട് പറഞ്ഞ് അടിയും… Read More ›