കവിത

ഒന്നുടാത്ത മേഘങ്ങള്

നീല മേഘങ്ങളെ നിങ്ങളെ ഒരു വള്ളി ട്രൌസറിടീച്ച് സ്കൂളിലേക്കയച്ചാല്‍… മൂന്നാം പീര്യഡില്‍ ബഷീറ് മാഷ്‌ ക്ലാസ് തുടങ്ങുമ്പോള്‍ തകര്‍ത്ത് മഴ പെയ്യിച്ച് സ്കൂള് വിടീക്ക്യോ…….? എന്താ മേഘങ്ങളെ അങ്ങനെ ചെയ്യോ….? അല്ലേ വേണ്ട… ഇനി മെഹറൂണീസ ടീച്ചറടെ ക്ലാസ്സിലെങ്ങാനും വച്ച് മുട്ട്യാ പണിയാവും വേണ്ട…. നീ ആകാശത്ത് തന്നെ ഒന്നുടാണ്ടിര്ന്നോ…. -മര്‍ത്ത്യന്‍-

ഇലക്ഷൻ

ക്ഷമിക്കണം… നിന്റെ ലിപ്സ്റ്റിക്കിന്റെ നിറങ്ങളിൽ ഇനിയെനിക്ക് വിശ്വാസമില്ല…. നിന്റെ ചുംബനത്തിന്റെ ചിന്ഹത്തിനും ഞാൻ ഇക്കുറി വോട്ട് ചെയ്യുന്നില്ല നിന്റെ വാക്കുകളുടെ മൂർച്ചയിൽ അരിഞ്ഞു വീഴ്ത്തപ്പെട്ട സ്വപ്നങ്ങളുടെ നിലവിളി അതിന് സമ്മതിക്കുന്നില്ല നിനക്ക് പകരം നിൽക്കാൻ വേറൊരാളിനി വരില്ല എന്നറിയാം…. പറവകളില്ലാത്ത ഒരാകാശം നക്ഷത്രങ്ങളില്ലാത്തൊരു സ്വപ്നം മേഖങ്ങൾ മേയാത്തൊരു മല എല്ലാം നിന്റെ വാഗ്ദാനങ്ങളുടെ നീ പരിചയപ്പെടുത്താത്ത… Read More ›

നന്ദി താങ്ക്സ് ശുക്രിയ

പറന്നു പറന്നുയർന്ന് ആകാശമുകളിൽ എത്തിയപ്പോൾ അവിടെ കിടന്ന ഒരു തമ്പുരാട്ടി ചിറകു മുറിച്ചു ചോദിച്ചു അഹങ്കാരി ഉയരത്തിൽ പറക്കുന്നോ? വളർന്നു വളർന്നുയർന്ന് ആകാശം മുട്ടെ ചെന്നെത്തിയപ്പോൾ അവിടെ വായ്‌നോക്കി നിന്ന ഒരു തമ്പുരാൻ തല വെട്ടിയിട്ട് ചോദിച്ചു തലയുയർത്തുന്നുവൊ അഹങ്കാരി? പിന്നെ ഒന്നും ആലോചിച്ചില്ല നേരെ ഭൂമിയിൽ പോയി തമ്പുരാനും തമ്പുരാട്ടിക്കും വേണ്ടി അമ്പലങ്ങളും പള്ളികളും… Read More ›

സ്വപ്ന വിചാരണ

——————- ചോദ്യങ്ങൾക്കു മുൻപു തന്നെ അവർ പറഞ്ഞു… ഇവൻ ജനിക്കുന്നതിനു മുൻപേ ആത്മഹത്യക്ക് ശ്രമിച്ചവനാണ്… ഇവന്റെ ജനുസ്സിൽ ഒളിഞ്ഞു കിടപ്പുണ്ട് എല്ലാം കെടുത്താൻ തയ്യാറായി കിടക്കുന്ന ഒരു ഭൂതകാല ഭ്രൂണം…. ചികിത്സ വേണം അവർ പറഞ്ഞു കേസ് വ്യത്യസ്തമായതു കൊണ്ട് ഇവിടെ സ്വപ്നങ്ങളെയാണ് ചികിത്സിക്കണ്ടത് ഒരാൾ പറഞ്ഞു… അതെ സർപ്പങ്ങളെ കൊണ്ട് അവയെ കെട്ടി വരിഞ്ഞ്… Read More ›

അവകാശികള്‍

മരുഭൂമികള്‍ക്കാരായിരിക്കണം അവകാശികള്‍ ..? രാപ്പകല്‍ മണല്‍പ്പരപ്പില്‍ മണിമാളികകള്‍ പണിതിട്ട് പണിതീരുമ്പോള്‍ അകത്തു കയറാനുള്ള അവകാശം നഷ്ടപ്പെട്ട് പുറത്ത് നില്‍ക്കേണ്ടി വരുന്ന ഒരു ജനതയുണ്ട്…. മരുഭൂമികളുടെ വളര്‍ച്ചക്ക് എതിര്‍പ്പില്ലാതെ വിയര്‍പ്പൊഴുക്കുന്ന ഒരു ജനത…. അവര്‍ക്കും വേണ്ടേ അവകാശങ്ങളില്‍ ഒരു പങ്ക് മനസ്സിലെങ്കിലും പേരിനെങ്കിലും ഈ ഹരിതവും വര്‍ണ്ണഭരിതവുമായ പുതിയ മരുഭൂമികളുടെ അവകാശികളായി അവരെ തന്നെ കാണണം…. -മര്‍ത്ത്യന്‍-

മഴയില്‍ വന്ന കവിതകള്‍

പലരും സ്നേഹത്തോടെ മനസ്സില്‍ കുറിച്ചിട്ട് ഭൂമിയില്‍ ഇടവും സമയവും കിട്ടാതെ പോയപോള്‍ മേഘങ്ങളില്‍ കുഴിച്ചിടേണ്ടിവന്ന ചില കവിതകളുണ്ടായിരിക്കണം… ഇന്നലെ രാത്രി മഴയത്ത് നീ നനഞ്ഞു കുളിച്ചു കയറിവന്നപ്പോള്‍ നിന്റെ അഴിച്ചിട്ട മുടിയില്‍, ആ നാണം ഒളിപ്പിക്കാന്‍ വിടര്‍ന്ന പുഞ്ചിരിയില്‍, എല്ലാം മറക്കാന്‍ മനസ്സ് പറയാറുള്ള ആ കണ്ണുകളില്‍, മഴത്തുള്ളികള്‍ തുള്ളിച്ചാടി കളിച്ചിരുന്ന നിന്റെ കവിളുകളില്‍ എല്ലാം… Read More ›

ശൂന്യത നിറയ്ക്കാന്‍

പണ്ട് വരച്ച ചിത്രങ്ങളില്‍ പലതില്‍ നിന്നും വര്‍ണ്ണങ്ങള്‍ മുഴുവനായി വേറിട്ടു പോയിരുന്നു വരകള്‍ക്കിടയിലെ ശൂന്യത മാറ്റാന്‍ പലതും കുത്തി നിറച്ചു നോക്കി കവിതകള്‍, ചുംബനങ്ങള്‍, ക്ഷമാപണം ഓര്‍മ്മകള്‍, നിലാവ്, പകലുകള്‍ ചന്ദനക്കുറി, സ്വര്‍ണം, സ്വപ്നങ്ങള്‍ അങ്ങിനെ പലതും.. പോരാഞ്ഞിട്ട് എപ്പോഴോ സ്വന്തം വിരളുകളും അറുത്തിട്ട് നോക്കി…. പക്ഷെ കുത്തിവരയ്ക്കപ്പെട്ട ജീവിതത്തില്‍ എന്ത് കുത്തി നിറച്ചിട്ടെന്താ അത്… Read More ›

അര്‍ത്ഥമില്ലാത്തൊരു വാക്ക്

ഒരു വാക്കിന്റെ മുകളിലേക്ക് എത്തിപ്പിടിച്ചു കയറാന്‍ ശ്രമിച്ചു പറ്റാതെ വന്നപ്പോള്‍ അവിടിരുന്ന് ഒരു കവിതയെഴുതാം എന്ന് കരുതി… അപ്പോള്‍ ആ വഴി ഒരു വയസ്സന്‍ വന്നു അയാള്‍ ചോദിച്ചു “എന്താ ഇവിടെ..?” “ആ വാക്കില്‍ കയറാന്‍ നോക്കിയതാ പറ്റിയില്ല” വാക്കിനെ ചൂണ്ടി ഞാന്‍ പറഞ്ഞു അത് കേട്ട് അയാള്‍ ചിരിച്ചു… അയാളുടെ നരച്ച മുടി കാട്ടി… Read More ›

ഇരട്ടപ്പേര്

അടിച്ചും ശകാരിച്ചും പഠിപ്പിച്ച മാഷായിരുന്നു…… കളിയാക്കി വിളിച്ച ഇരട്ടപ്പേരാണ് ഇന്നും ഓര്‍മ്മ…. എങ്കിലും അന്ന് പഠിപ്പിച്ചതെല്ലാം വീണ്ടും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജീവിതത്തില്‍ ഉപയോഗം വരുന്നു… മാഷിന്റെ വാക്കുകള്‍ വീഴാത്ത ഒരു വരിയും ജീവിതത്തില്‍ കുറിച്ചിട്ടില്ലെന്നതാണ് സത്യം…. ഇന്നും ഇരട്ടപ്പേരിലെ ഓര്‍ക്കുന്നുള്ളൂ എന്തായിരുന്നു ആ മാഷിന്റെ പേര്…? -മര്‍ത്ത്യന്‍-

അഹിംസ

അറ്റുകിടന്ന കൈകളിലൊന്നില്‍ എന്തൊ പച്ചകുത്തിയിരുന്നു…. അടുത്ത് ചെന്ന് നോക്കിയില്ല എന്തായിരിക്കും….? രക്തക്കറയുടെ ഇരുണ്ട മറവില്‍ അഹിംസയെന്ന് കുറിച്ചതാവാം…… അഹിംസ….. അഹിംസയെന്ന് പച്ച കുത്തിയ കൈകള്‍ തന്നെ ആദ്യം വെട്ടണം എന്ന് വാശി പിടിച്ചു കരയുന്ന ഒരു ലോകത്തിലാണല്ലൊ നമ്മള്‍ അല്ലെ….? -മര്‍ത്ത്യന്‍-