പലരും സ്നേഹത്തോടെ
മനസ്സില്‍ കുറിച്ചിട്ട്
ഭൂമിയില്‍ ഇടവും സമയവും
കിട്ടാതെ പോയപോള്‍
മേഘങ്ങളില്‍ കുഴിച്ചിടേണ്ടിവന്ന
ചില കവിതകളുണ്ടായിരിക്കണം…
ഇന്നലെ രാത്രി മഴയത്ത് നീ
നനഞ്ഞു കുളിച്ചു കയറിവന്നപ്പോള്‍
നിന്റെ അഴിച്ചിട്ട മുടിയില്‍,
ആ നാണം ഒളിപ്പിക്കാന്‍ വിടര്‍ന്ന
പുഞ്ചിരിയില്‍, എല്ലാം മറക്കാന്‍
മനസ്സ് പറയാറുള്ള ആ കണ്ണുകളില്‍,
മഴത്തുള്ളികള്‍ തുള്ളിച്ചാടി
കളിച്ചിരുന്ന നിന്റെ കവിളുകളില്‍
എല്ലാം ഞാനതു വായിച്ചിരുന്നു….
-മര്‍ത്ത്യന്‍-
‹ മഴവില്ല്
Categories: കവിത
Leave a Reply