രാവിലെ ആകാശത്തിന്റെ നടുവിൽ എവിടെയോ ഒരു നക്ഷത്രം വഴി തെറ്റി ചുറ്റിക്കറങ്ങുന്നു….. ഭൂമിയിലും ഒരുത്തൻ പകലു തൊട്ട് വഴിതെറ്റി ചുറ്റിക്കറങ്ങുന്നു…. രാത്രിയാവുമ്പോൾ രണ്ടിനും ഇരുട്ടത്ത് വഴിമുട്ടും പക്ഷെ നക്ഷത്രത്തെ ആളുകൾ കണ്ടെത്തും പേരിടും, കവിതകളെഴുതും, പടമെടുക്കും പിന്നെ എല്ലാ രാത്രികളിലും കാത്തിരിക്കും…… അവന്റെ കാര്യം കഷ്ടമാണ് രാത്രിയിൽ ആരും കണ്ടെത്താതെ നഷ്ടപ്പെട്ടവരുടെ തിരക്കിൽ അവൻ വീണ്ടം… Read More ›
കവിത
പഴക്കം
പഴകിയ ഫോട്ടോകൾ ആരെങ്കിലും കളയാറുണ്ടൊ…? അത് പുതിയ ആലുബം വൃത്തികേടാക്കി എന്ന് പരിഭവം കാട്ടാറുണ്ടൊ…? പിന്നെ എന്താണ് ഹേ.. ഈ ഫോട്ടോകളിൽ കാണുന്ന മനുഷ്യർക്ക് മാത്രം പഴകിയാൽ ഒരു വിലയുമില്ലാതാകുന്നത്…? -മർത്ത്യൻ-
ഉണർവ്
ഞാനെന്റെ ഇന്നലയെ അറിയാതെ ഉണർത്തി… ഇന്നിലേക്കുണർന്നത് വീണ്ടും ഉറക്കമായി ഇനിയെന്റെ നാളെ ഉണർത്താതെ ഉണരുമോ..? -മർത്ത്യൻ-
കണക്കുകൂട്ടലുകൾ
ഗണിതശാസ്ത്രത്തിൽ പഠിച്ച അക്കങ്ങളുടെ ഉരുൾപൊട്ടലിൽ ആവണം ജീവിതത്തിലെ പല കണക്കുകൂട്ടലുകളും ഒലിച്ചു പോയത്…. സമവാക്യങ്ങളുടെ ഇരുവശവും എന്ന പോലെ ലോകത്തിന്റെ ഒരുവശത്ത് നിന്നും മറുവശം വരെ പോയിട്ടും ഒന്നും സംഭവിച്ചില്ല … വിലയില്ലെങ്കിലും എല്ലാത്തിന്റെയും വില നിർണ്ണയിക്കുന്ന ശൂന്യത്തെ തന്നെ പൂജിക്കാൻ തിരുമാനിച്ചു… എന്നിട്ടോ? പിന്നിൽ അണിനിരക്കാൻ ഒരു ശൂന്യം പോലുമില്ലാതെ… Read More ›
നഗരമേ
നഗരമേ….. നീ ലോകസമക്ഷം രോഗശയ്യയിൽ കിടന്നനാൾ ഒരായിരം സ്വപ്നങ്ങളുമായി നിന്റെ മടിയിലേക്ക് പിറന്നു വീണവനാണ് ഞാൻ… -മർത്ത്യൻ-
നഷ്ടപുസ്തകങ്ങൾ
കാലം നമുക്ക് ചില നഷ്ടപുസ്തകങ്ങൾ സമ്മാനിക്കും അതിൽ വൃത്തിയോടെ പലതും കുറിച്ചു വച്ചിരിക്കും… വായിച്ചാൽ വിഷമം തോന്നും അതുകൊണ്ട് അതിനെ വൃത്തിയായി കീറിയിട്ട് കത്തിച്ചു കളയണം…. എന്നിട്ട് ഒന്നും നടന്നില്ലെന്ന മട്ടിൽ മുന്നോട്ട് പോകണം…. -മർത്ത്യൻ-
ജന്മദിനാശംസകൾ
നിനക്കു തരാൻ ഈ വരികളിൽ ഞാൻ ഒളിപ്പിച്ചു വച്ചൊരു സമ്മാനമുണ്ട്……. വായിച്ചു തീരുമ്പോൾ മനസ്സിലായില്ലെങ്കിൽ പറഞ്ഞു തരാം…. -മർത്ത്യൻ-
വഞ്ചന
നിന്റെ കവിത സമ്മാനിച്ച കള്ളത്തരത്തിൽ ഒരായുസ്സ് മുഴുവൻ സത്യം തേടി നടന്നു… എന്നിട്ടിപ്പോൾ ആ കവിത നീ എഴുതിയതല്ലെന്ന് ഇതിൽ പരം വഞ്ചനയുണ്ടൊ…? -മർത്ത്യൻ-
ഒരു ക്ഷമാപണ കവിത
ക്ഷമാപണങ്ങളുടെ പെരുമഴ പെയ്യിച്ചാലും പിന്നെയും ബാക്കിവരും മാപ്പു പറഞ്ഞാലും നാവറുക്കപ്പെടേണ്ട കുറ്റകൃത്ത്യങ്ങളുടെ ഒരു നീണ്ട നിര… വെടിയുണ്ടകൾ നിശ്ചലമാക്കിയ നിലവിളികൾ… ബോംബുകൾ പെയ്യിച്ച് പടുത്തുയർത്തിയ ശ്മശാന ഗോപുരങ്ങൾ… ജാതിയും മതവും ദൈവവും മനുഷ്യനും കൂട്ടുകൂടി വഴിതെറ്റിച്ച് തലകൾ വെട്ടി മാറ്റിയ കുട്ടിത്തം മാറാത്ത മനസ്സുകൾ… സ്വന്തം വീടും ഉടലും മോടി പിടിപ്പിക്കാൻ ജീവനോടെ തൊലിയുരിഞ്ഞ മിണ്ടാപ്രാണികളുടെ… Read More ›
ബൌണ്‍സ് ബാക്ക്
ആർക്കും കൊടുക്കാതെ, പറഞ്ഞു പറ്റിച്ച് കള്ളത്തരം കാട്ടി, ചൂഷണം ചെയ്ത് ബുദ്ധിമുട്ടിയുണ്ടാക്കിയതെല്ലാം അനുഭവിക്കാം എന്നോർക്കുന്നതിന് മുൻപെ… ശ്ചൂം.. എന്ന് ശൂന്യമാവുമ്പോൾ മാറ്റം അനിവാര്യമാണെന്ന് തോന്നും അത്യാർത്തി ആർത്തിയാവും എന്നാല്ലാതെ ഒന്നും നടക്കില്ല ഒരിംഗ്ലീഷ് വാക്കിന്റെ കൂട്ടും പിടിക്കും “ബൌണ്‍സ് ബാക്ക് ” ഭൂമി ഉരുണ്ടിട്ടാണ് മർത്ത്യാ അത് തിരിഞ്ഞ് തിരിഞ്ഞ് അവിടെത്തന്നെ ഉരുണ്ടുരുണ്ട് കിടക്കും.. അതിൽ… Read More ›