ശ്വാസം മുട്ടിക്കുന്ന ആകാശത്തിന്റെ ഈ ഒടുക്കത്തെ പുതപ്പ് രാത്രിയുടെ ഇരുണ്ട അടക്കി പറച്ചിലുകള്‍ വളരെ മെല്ലെ വെളിപ്പടുന്ന ജീവിതത്തിന്റെ അനാവശ്യമായ ഏതോ രഹസ്യം ഇനി വയ്യ കയ്യും കെട്ടി ഇങ്ങനെ നില്‍ക്കാന്‍…. എത്ര പറഞ്ഞാലും കേള്‍ക്കില്ല ഗ്ലാസ്സിലെ സ്വര്‍ണ്ണ നിറത്തിലുള്ള ആ വിഷം വീണ്ടും വശ്യമായി എന്റെ പേര് വിളിക്കുന്നു “മര്‍ത്ത്യാ….”
കവിത
ഉത്തരം
ഇന്നലെ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഒരുത്തരമായി അവള്‍ മുന്‍പില്‍ വന്നു നിന്നു ഒരു മഹാ സംഭവം തന്നെ പറഞ്ഞിട്ടെന്തു കാര്യം ഞാനാരാണെന്നവള്‍ ചോദിച്ചപ്പോള്‍ എനിക്കുത്തരം മുട്ടി… -മര്‍ത്ത്യന്‍-
പഹച്ചി
കുന്ന് കടന്ന് വലത്തോട്ട് തിരിയു അവിടെ നമ്മള്‍ പണ്ട് കളിച്ചിരുന്ന മൂവാണ്ടന്‍ മാവിന്റെ താഴെ ഞാന്‍ അവിടെ കാത്ത് നില്‍ക്കും വരണം… ഇന്ന് രാത്രി തന്നെ എത്ര സുന്ദരമായി പറഞ്ഞവസാനിപ്പിച്ചു അവള്‍ ഇപ്പോള്‍ ഞാനും, പൂക്കാത്ത മൂവാണ്ടനും മാത്രം പറ്റിച്ചല്ലോ പഹച്ചി.. -മര്‍ത്ത്യന്‍-
അന്വേഷണം
അവനറിയണ്ട മണ്ടനാണ് അവളറിയണ്ട അവളും മണ്ടിയാണ് അല്ലെങ്കില്‍ പറയാം, എന്നാണെങ്കിലും അറിയേണ്ടതല്ലേ…..? അവരന്വേഷിച്ചു നടക്കുന്ന ആള്‍ ഞാനാണെന്ന്… ഈ ഞാന്‍ തന്നെ 🙂 -മര്‍ത്ത്യന്‍-
കുപ്പി
കുപ്പിയുണ്ടാക്കിയവന്റെ ലഹരി അതിലേക്കു വാര്‍ത്തെടുത്തിട്ടാണോ എന്തോ ഇന്നലെ അടിച്ചതിന്റെ കെട്ടിറങ്ങിയിട്ടില്ല ഇനി കുപ്പി മാറ്റി ഗ്ലാസ്സും മാറ്റി രണ്ടെണ്ണം കൂടി വിട്ടാലേ ശരിയാവു ഈ കുപ്പിയുണ്ടാക്കുന്നവനെ തല്ലണം -മര്‍ത്ത്യന്‍-
വിരുന്ന്
മരണം തീര്‍ച്ചയാണ് എന്ന് കരുതി അതിനായി വിരുന്നൊരുക്കി കാത്തിരിക്കണോ? -മര്‍ത്ത്യന്‍-
ഇങ്ങനെയും കാത്തിരുപ്പുകള്‍
സന്ധ്യക്ക് വിളക്ക് കൊളുത്തി ദീപം ചൊല്ലി നീ ഉമ്മറത്ത് വന്നപ്പോള്‍ പടിവാതിലിനപ്പുറത്ത് കത്താത്തൊരു തെരുവിളക്കിന്റെ താഴെ ഒളിഞ്ഞു ഞാന്‍ നിന്നിരുന്നു, നിന്നെയും കാത്ത് വിളക്ക് വച്ച് നീ തിരിഞ്ഞു നടന്നപ്പോള്‍ ഞാന്‍ പിന്നില്‍ നിന്നും വിളിച്ചിരുന്നു നീ കേട്ട് കാണും എന്നെനിക്കറിയാം ഞാനാണെന്ന് നീ അറിഞ്ഞില്ലേ? അന്ന് നീ തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും… Read More ›
വിജയോ ഭവ:
ആവനാഴിയില്‍ ഒരസ്ത്രമേ ബാകിയുള്ളൂ അത് ഞാന്‍ ഇന്നലെ വീണ ഒരിരയുടെ നെഞ്ചില്‍ നിന്നും വലിചെടുത്തതാണ് അതില്‍ രക്തക്കറ പുരണ്ടിരിക്കുന്നു ഇന്നലത്തെ യുദ്ധത്തില്‍ വീണവരുടെ ഉറ്റവരുടെയും ഉടവരുടെയും നിലവിളികള്‍ പതിഞ്ഞിരിക്കുന്നു അതെനിക്കുപയോഗിക്കാന്‍ വയ്യ ഞാന്‍ ആയുധം വച്ച് കീഴടങ്ങുന്നു നിനക്ക് ഞാന്‍ പണ്ട് സമ്മാനം തന്ന ആ പുതിയ അസ്ത്രമെടുത്ത് എന്റെ മാറിലേക്ക് മടിക്കാതെ തൊടുത്തു കൊള്ളൂ… Read More ›
സ്വപ്നാടനം
സ്വപ്നത്തില്‍ വളരെ ദൂരം സഞ്ചരിച്ചു ഉണര്‍ന്നപ്പോള്‍ വഴിയും തെറ്റി ആരോടെങ്കിലും വഴി ചോദിച്ചാലോ? പക്ഷെ സ്വപ്നത്തിലെ സഹായാത്രികളെല്ലാം മറ്റെവിടെയോ ഉണര്‍ന്ന് വഴിതെറ്റി അലയുന്നുണ്ടാവണം… അല്ലെങ്കില്‍ ഇനിയും ഉണരാതെ എന്റെ അതെ സ്വപ്നത്തില്‍ സഞ്ചരിച്ചു കൊണ്ടിരിപ്പുണ്ടാവും മര്‍ത്ത്യന്റെ ഓരോ സ്വപ്നാടനങ്ങള്‍… -മര്‍ത്ത്യന്‍-
മൂര്‍ച്ച
വിണ്ടുകീറിയ ചുണ്ടില്‍ വീണ്ടും ജെല്ല് പുരട്ടിയല്ലേ? കൊള്ളാം ഇനി മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കാതിരിക്കു.. അവ വീണ്ടും വിണ്ടു കീറും… -മര്‍ത്ത്യന്‍-