Author Archives

Unknown's avatar

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

  • ബ്ലഡ്, സ്വെറ്റ് ആന്‍ഡ് ടിയര്‍സ്

    നിലത്തു വീണു പൊട്ടി ചിതറി ഓര്‍മ്മകളുടെ കണ്ണുനീര്‍ തുള്ളികള്‍. ഓരോന്നായ് അവയില്‍ കണ്ടു – മറന്നുപോയ ചില മുഖങ്ങള്‍, പിന്നെ സഞ്ചരിച്ചു പഴകിയ ചില വഴികള്‍ കാതിലേക്ക് ഊര്‍ന്നു വീണ

  • തിരിച്ചറിവ്

    ഞാനറിഞ്ഞില്ല ഒന്നും, ഒരിക്കലും പഠിച്ചതൊന്നും ഓര്‍മ്മ വച്ചില്ല അറിവിനെ തേടിയലഞ്ഞില്ല സത്യമന്വേഷിച്ച് വീട് വിട്ടിറങ്ങിയില്ല ഒന്നും വെട്ടിപിടിച്ചില്ല

  • ഗ്ലോബല്‍ വാര്‍മിംഗ്

    എന്തൊരു ചൂടാണ്, പൊള്ളുന്നു പൊള്ളുന്നു ഒരു പോള കണ്ണടക്കാനും വയ്യിനി ദേഹം കരിയുന്നു, ആത്മാവും വേവുന്നു മര്‍ത്ത്യന്റെ ചെയ്തികള്‍ അവനെ വിഴുങ്ങുന്നു അമ്മയെ, പ്രകൃതിയെ കാത്തുരക്ഷിക്കാതെ തിന്നു മുടിച്ചിതോ മുടിയനാം പുത്രന്‍ രാപ്പകല്‍ വേര്‍തിരിക്കാതിതാ ഭൂവില്‍ കുറ്റബോധം വന്നു മര്‍ത്ത്യന്‍ വിയര്‍ക്കുന്നു തൊണ്ടയില്‍ മരവിപ്പ് , കാറ്റിലും കളങ്കം രാത്രിയില്‍ കുത്തുന്ന സൂര്യപ്രകാശം വംശനാശം വന്ന… Read More ›

  • അഹിംസ

    അറ്റുകിടക്കും കൈകളിലോന്നില്‍ പച്ചകുത്തിയ വാക്കുകളെന്തോ രക്തക്കറയുടെ ഇരുണ്ട മറവില്‍ അഹിംസയെന്ന്‍ കുറിച്ചതാണോ

  • കുമാരനെ കൊന്നത് ഞാനല്ല

    കൊല്ലരുതെന്നെ മനോഹരാ നീ കുമാരനെ കൊന്നത് ഞാനല്ല കുത്തിയ കത്തി വാങ്ങിയ തെറ്റിന് കുരുതി കൊടുക്കരുതെന്നെ നീ കുത്തേറ്റു കരഞ്ഞ കുമാരനെ മടിയില്‍ കിടത്തിയ കര്‍മ്മം തെറ്റാണോ വറ്റിയ തൊണ്ടയില്‍ വെള്ളം കണക്കെ മണ്ണെണ്ണയോഴിച്ചത് തെറ്റായി മണ്ണെണ്ണ മാറി ഒഴിച്ചൊരു തെറ്റിനായ് കൊല്ലരുതെന്നെ മനോഹര നീ ബീഡി വലിക്കുവാന്‍ കൊള്ളിയുരച്ചതാ അത് കയിവിട്ടു പോയവന്‍ കത്തിയതാ… Read More ›

  • ഞാനും ഓനും പിന്നെ ഓളും

    ഞാനും ഓനും ഓളും കൂടി, ഓന്റെ പടിക്കല് തൊട്ടു കളിച്ച് ദുബായിക്കാരന്‍ ഒന്റ ബാപ്പ ഓന് കൊടുത്ത പന്ത്‌ കളിച്ച് ഒന്റുമ്മ ചുട്ട പതിരി തിന്ന് മോറ് കഴകി ബീണ്ടും കളിച്ച് സുഹറ മന്‍സില്‍ ഹൈദര് കാക്ക ഓന്റെ ബാപ്പേം തെരക്കി ബന്ന് ഞമ്മളെറിഞ്ഞൊരു പന്തും കൊണ്ട് കണ്ണട ചില്ല് തെറിച്ചും പോയി ഓന്റെ ബാപ്പ… Read More ›

  • യാത്ര

    ഇനിയെങ്ങോട്ട് ? വഴിമുട്ടി നില്‍കുന്ന യാത്രകാരന്‍ ഒരുത്തരതിനായി കാതോര്‍ത്തു ഇനിയിവിടുന്നെങ്ങോട്ട്? മുന്‍പിലുള്ള പാത ചുടുകാട്ടിലേക്ക് നീങ്ങുന്നു, പിന്നിലോ ഇറങ്ങി വന്ന മല രാക്ഷസ മട്ടെ വാനം മുട്ടി നില്‍ക്കുന്നു തിരിച്ചു കയറാന്‍ ശേഷിയില്ല , ശോഷിച്ച കരങ്ങളില്‍ ഊന്നു വടിപോലുമില്ല ഒരുവശം ഭൂമിതീരുവോളം നീണ്ടുകിടക്കുന്ന കടലുണ്ട് മറുവശം എന്നോ കടിഞ്ഞാണിട്ടു നിര്‍ത്തി ജീവിതത്തില്‍ നിന്നും തുടച്ചു… Read More ›

  • വാക്കിലെ വര്‍ണ്ണങ്ങള്‍

    മഷി മാറ്റിയെഴുതി ഞാന്‍ വാക്കുകളെ വീണ്ടും ആ വര്‍ണ്ണങ്ങള്‍ മാറിയ വരകളെ നോക്കി ഞാന്‍ വരയിലെ വര്‍ണ്ണങ്ങള്‍ വരികളില്‍ കാണുമോ വരിയിലെ വര്‍ണ്ണങ്ങള്‍ വാക്കിലും ചേരുമോ വര്‍ണ്ണത്തില്‍ വാക്കുകള്‍ പുതിയ അര്‍ഥങ്ങള്‍ തേടുമോ അതോ – വര്‍ണ്ണങ്ങള്‍ക്കിടയിലും എന്റെ വാക്കുകള്‍ അര്‍ത്ഥശൂന്യങ്ങളാകുമോ മര്‍ത്ത്യന്‍

  • കഥയിലെ കാമുകി

    കഥയിലെ കാമുകി കുടെ വിളിച്ചു ഒന്നിനി വിണ്ടും തമ്മില്‍ കാണാന്‍ കരയും യമുനതന്‍ തീരത്തിരിക്കാന്‍ കല്‍പ്പടവുകളില്‍ കവിതകളെഴുതാന്‍ കഥയിലെ കാമുകി കുടെ വിളിച്ചു… ഒരു വാക്ക് ചൊല്ലാന്‍ , ഒരു വാക്ക് കേള്‍ക്കാന്‍ പരസ്പരം മിഴികളില്‍ മിഴിനട്ടിരിക്കാന്‍ ഗാസലുകള്‍ പാടി  സന്ധ്യയെ ഉറക്കാന്‍ നദിയുടെ മടിയില്‍ നക്ഷത്രമെണ്ണാന്‍ കഥയിലെ കാമുകി കുടെ  വിളിച്ചു… രാത്രിവിളക്കില്‍ ,… Read More ›

  • താഴുന്ന തിരശ്ശീല

    ഈ ജീവിതത്തിലെ അനര്‍ഖ വരികളോരോന്നും പാടിത്തീര്‍ക്കാന്‍ അനുവദിക്കണം എന്നെ കൂട്ടിലടക്കാതെ ബാല്യപാഠങ്ങളോരോന്നും പഠിച്ചു രസിക്കാന്‍ അനുവദിക്കണം എന്നെ