നിലത്തു വീണു പൊട്ടി ചിതറി
ഓര്‍മ്മകളുടെ കണ്ണുനീര്‍ തുള്ളികള്‍.
ഓരോന്നായ് അവയില്‍ കണ്ടു –
മറന്നുപോയ ചില മുഖങ്ങള്‍, പിന്നെ
സഞ്ചരിച്ചു പഴകിയ ചില വഴികള്‍
കാതിലേക്ക് ഊര്‍ന്നു വീണ
വിയര്‍പ്പു തുള്ളികളിലും കേട്ടു
പണ്ട് പാടിയ ചില പാട്ടുകള്‍
അവയുടെ ഈണങ്ങളില്‍ അറിഞ്ഞു
നഷ്ടപ്പെട്ട ഒരു ഭൂതകാലം, അതിലെ നന്മകള്‍
ബാല്യത്തിന്റെ കൌതുകങ്ങള്‍, പിന്നെ
യുവത്വത്തിന്റെ ഹൃദയമിടിപ്പുകള്‍
മുറിവുകളില്‍ നിന്നും ഇറ്റിറ്റു വീണ
ചോര തുള്ളികള്‍ ഓര്‍മ്മിപ്പിച്ചു
സൌഹൃതങ്ങള്‍, സമയത്തിനിരയായവ
ബന്ധങ്ങള്‍, സ്വാതന്ത്ര്യത്തിനു ബാലിയായവ
അര്‍ത്ഥങ്ങള്‍, പഠിപ്പിലും അറിവിലും നഷ്ടപ്പെട്ട് പോയവ
Categories: കവിത
Leave a Reply