കൊല്ലരുതെന്നെ മനോഹരാ നീ
കുമാരനെ കൊന്നത് ഞാനല്ല
കുത്തിയ കത്തി വാങ്ങിയ തെറ്റിന്
കുരുതി കൊടുക്കരുതെന്നെ നീ
കുത്തേറ്റു കരഞ്ഞ കുമാരനെ മടിയില്‍
കിടത്തിയ കര്‍മ്മം തെറ്റാണോ
വറ്റിയ തൊണ്ടയില്‍ വെള്ളം കണക്കെ
മണ്ണെണ്ണയോഴിച്ചത് തെറ്റായി
മണ്ണെണ്ണ മാറി ഒഴിച്ചൊരു തെറ്റിനായ്
കൊല്ലരുതെന്നെ മനോഹര നീ
ബീഡി വലിക്കുവാന്‍ കൊള്ളിയുരച്ചതാ
അത് കയിവിട്ടു പോയവന്‍ കത്തിയതാ
കത്തികരിഞ്ഞ കുമാരനെ അട്ടത്ത്
കെട്ടിയ തെറ്റും എന്റെയല്ല
ആ കയറു പിരിച്ചൊരു കേവലം തെറ്റിനായ്
കഴുമരമേറ്റരുതെ മനോഹരാ നീ
അഹിംസ ›
Categories: കവിത
Man, Good Ayittundu..
too good! U r really good vinod.
നന്ദി വേണു, ഉദിത
Enthinna ethu aksharamgalodu.
എല്ലാം ലാഘവത്തോടെ ചെയ്യുകയും കാണുകയും ചെയ്യുന്ന പുതുലോകക്രമത്തിനു നേരെയുള്ള കാര്‍ക്കിച്ചു തുപ്പല്‍..
ശക്തം, ഇഷ്ടായി.
പുതുവത്സരം നല്ലതായിരിക്കട്ടെ വിനോദ്.
ഇതും നന്നായിട്ടുണ്ട്
Wonderful Marthyan.. Valare nannayitundu.. Do share with me some tips on blogging in Malayalam.
Sure Srijith,
Start with Google TRansliterator. It is easy to start. Ping me if you need any help