എന്തൊരു ചൂടാണ്, പൊള്ളുന്നു പൊള്ളുന്നു
ഒരു പോള കണ്ണടക്കാനും വയ്യിനി
ദേഹം കരിയുന്നു, ആത്മാവും വേവുന്നു
മര്‍ത്ത്യന്റെ ചെയ്തികള്‍ അവനെ വിഴുങ്ങുന്നു
അമ്മയെ, പ്രകൃതിയെ കാത്തുരക്ഷിക്കാതെ
തിന്നു മുടിച്ചിതോ മുടിയനാം പുത്രന്‍
രാപ്പകല്‍ വേര്‍തിരിക്കാതിതാ ഭൂവില്‍
കുറ്റബോധം വന്നു മര്‍ത്ത്യന്‍ വിയര്‍ക്കുന്നു
തൊണ്ടയില്‍ മരവിപ്പ് , കാറ്റിലും കളങ്കം
രാത്രിയില്‍ കുത്തുന്ന സൂര്യപ്രകാശം
വംശനാശം വന്ന ജന്തുകള്‍ പലതും
കോപ്രായം കട്ടി സ്വൈര്യം കെടുത്തുന്നു
അവസാന കണ്ണിയാം പക്ഷികള്‍ പലവക
ചിറകറ്റു മച്ചിന്‍ മേല്‍ കൂട്ടമായ് ചിലക്കുന്നു
ഉരുകിയ മഞ്ഞിന്റെ ഗോളങ്ങള്‍ എങ്ങുന്നോ
തീഗോളമായിതാ നേര്‍ക്ക് പാഞ്ഞെത്തുന്നു
അംബരചുംബികള്‍ പണിതുയര്‍ത്തുമ്പോള്‍
അതിനടിയില്‍ പെട്ടേതോ ജീവനുമലറുന്നു
ഒരിക്കലും വാടാത്ത പ്ലാസ്റ്റിക്കു പൂവുകള്‍
ഒരിക്കലും വിടരാത്ത സ്വപ്നങ്ങള്‍ തിര്‍ക്കുന്നു
ഹരിതമാം എന്‍ മാതൃഭൂമിയും ഇന്നിതാ
മരുഭൂമി കണക്കെ മണലില്‍ കിടന്നെരിയുന്നു
Categories: കവിത
Leave a Reply