Author Archives

Unknown's avatar

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

  • മഴയുടെ പിണക്കം

    വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളി മുടക്കാനായിട്ട് വരുന്ന ആ അസത്ത് മഴയെ കണ്ണുരുട്ടി പേടിപ്പിച്ച് ഓടിച്ച് കളഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്…. ഇന്ന് ചിലപ്പോള്‍ എന്റെ കണ്ണിലെ നനവ്‌ കണ്ടിട്ടെങ്കിലും അതെ മഴ പിണക്കം മാറി തിരിച്ച് വരാന്‍ മതി അല്ലെ…? -മര്‍ത്ത്യന്‍-

  • താരാട്ട്

    ഒരു താരാട്ടിന്റെ ബലത്തില്‍ കുറേ ദൂരം വളര്‍ന്നപ്പോഴാണ് മനസ്സിലായത് തിരിച്ചു പോകാന്‍ വഴിയില്ലെന്ന് ഇനിയങ്ങോട്ട് ആ താരാട്ടില്‍ തന്നെ തപ്പിത്തടഞ്ഞു നീങ്ങാം അല്ലെ -മര്‍ത്ത്യന്‍-

  • കുഞ്ഞി കവിത

    കുഞ്ഞി കവിതയെഴുതുന്ന കവികളെ കുറ്റപ്പെടുത്തരുത്… കുഞ്ഞിയതാവുന്നത് കവിതയുടെ കുറ്റമാണ് ആദ്യത്തെ വരിയെഴുതി കഴിയുമ്പോള്‍ തന്നെ തുടങ്ങും തീരാനുള്ള മുറവിളി…. പിന്നെ ആശയങ്ങളെയും സങ്കല്‍പ്പങ്ങളെയും എല്ലാം മനസ്സില്‍ ഒളിപ്പിച്ച് വച്ച് അതങ്ങ് തീര്‍ക്കും എന്നിട്ട് അടുത്ത കുഞ്ഞി കവിതയ്ക്ക് വേണ്ടി കാത്തു കിടക്കും… ഇതും അങ്ങിനെ തന്നെ പാവം… -മര്‍ത്ത്യന്‍-

  • എന്തിന്…?

    എഴുതുന്നതെന്തിന് ഞാന്‍ മറന്നു പോയ പലതിനെ കുറിച്ചും ഓര്‍മ്മകളില്‍ പോലും തങ്ങാതെ കടന്നു പോയ ആ അപ്രധാനമാം യാമങ്ങളെ കുറിച്ച് എഴുതുന്നതെന്തിന് ഞാന്‍ പണ്ട് പായ വിരിച്ച് അടുത്ത് കിടത്താതെ പരിഹസിച്ച് പുറംതള്ളി പടിയടച്ച ആ നഗ്നമായ സന്ധ്യകളെ കുറിച്ച് എന്തിന്….എന്തിന്…? -മര്‍ത്ത്യന്‍-

  • സ്പിരിട്ട്

    സ്പിരിട്ട് കണ്ടു പകുതിക്ക് ശേഷം ഉറങ്ങിപ്പോയി അഥവാ ഇറങ്ങി പോയി പുറത്തു വന്നപ്പോള്‍ ആരോ പരിഹാസത്തോടെ ചോദിച്ചു “എങ്ങിനെയുണ്ടായിരുന്നു..?” “കലക്കന്‍” ഞാനും പറഞ്ഞു “പടമായാല്‍ ഇങ്ങനെ വേണം മോഹന്‍ലാല്‍ അഭിനയിക്കുകയല്ല ജീവിക്കയാണ്…… ഏതായാലും വൈകീട്ടെന്താ പരിപാടി നീ വാ..നമുക്ക് മഹാറാണീലേക്ക് പോകാം…” മുഴുവന്‍ കണ്ടില്ലെങ്കിലെന്താ മുഴുവന്‍ മനസ്സിലായല്ലോ -മര്‍ത്ത്യന്‍- ഇനി സത്യം..സിനിമ മുഴുവന്‍ കണ്ടു…വളരെ നന്നായിട്ടുണ്ട്…മഹാറാണി… Read More ›

  • വേണ്ടിയിരുന്നില്ല

    വേണ്ടിയിരുന്നില്ല… ഞാന്‍ പണ്ട് എണ്ണിയാല്‍ തീരാത്തത്ര സൂചിക്കുത്ത് കൊണ്ട് ബുദ്ധിമുട്ടി നിന്റെ പേര് തുന്നി പിടിപ്പിച്ച അതെ തൂവാല കൊണ്ട് തന്നെ വേണ്ടിയിരുന്നില്ല…. ആരിലോ നിനക്കുണ്ടായ ആ ചെറുക്കന്റെ മൂക്കിള തുടക്കാന്‍… ആ തൂവാലയെ കുറിച്ച് അതിന്റെ ജീവിത യാത്രകളെ കുറിച്ച് എന്തൊക്കെ സ്വപ്നങ്ങളായിരുന്നു എനിക്ക്.. എല്ലാം നശിപ്പിച്ചില്ലേ ഛെ! -മര്‍ത്ത്യന്‍-

  • മൈമൂന

    എന്തൊരു തിരക്കായിരുന്നു ആ മൈമൂന ലയിന്‍ ബസ്സിന് നിന്നെ കാണാന്‍ ഓടിക്കിതച്ച് എത്തുമ്പോഴേക്കും അത് വന്ന് നിന്നേം കൊണ്ട് പറപറന്നിട്ടുണ്ടാവും… പിന്നെ ഒരു പ്രാര്‍ത്ഥനയെ ഉണ്ടാവാറുള്ളൂ… ആ കിളി ആലിക്കോയ നിന്നെ കൊത്തി തിന്നാതിരുന്നാല്‍ മതിയായിരുന്നു… നീയും അവന്റെ മുന്‍പില്‍ കൊത്താന്‍ പാകത്തില്‍ പഴുത്തു തുടിച്ചു നില്‍ക്കരുതെന്നും… -മര്‍ത്ത്യന്‍-

  • പരാജയങ്ങള്‍

    ജീവിതം പരാജയങ്ങളുടെ മാത്രം ഒരു ജൈത്രയത്രയാണ് ജയങ്ങളില്‍ നിന്നും അകന്ന് പരാജയങ്ങളുടെ കൂടെയുള്ള ഒരു യാത്ര ജയം എന്നൊന്നില്ല… വെറും തോന്നല്‍ പല പരാജയങ്ങളും നമ്മളുടെതല്ലെന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാനുള്ള വെറും മുഖം മൂടിയായി അങ്ങിനെയും ചില സംഭവങ്ങള്‍ നടക്കുന്നു എന്നേയുള്ളു ജീവിതത്തില്‍ ശാശ്വതമായിട്ട് ഒന്നേയുള്ളൂ…. പരാജയം… തന്റെ പരാജയങ്ങളെ സ്നേഹിക്കുന്നവന്‍ മാത്രമാണ് ഇന്ന് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്‍…… Read More ›

  • മനസ്സിലായോ…?

    കണ്ണു തുറിച്ച് പേടിപ്പിച്ചു നോക്കി നാക്ക് കൊണ്ട് ഉപദേശിച്ചു പിന്നെ തെറി വിളിച്ചു.. മുഷ്ടി ചുരുട്ടി ഒപ്പം നെറ്റി ചുളിച്ച് പ്രതിഷേധം അറിയിച്ചു എന്നിട്ടോ വല്ല മാറ്റവും വന്നോ..? വരും…കൈ നീട്ടി മുഖം നോക്കി ഒന്ന് കൊടുക്കണം അപ്പോള്‍ ശരിയാവും എല്ലാം…മനസ്സിലായോ…? -മര്‍ത്ത്യന്‍-

  • പെജെറോ

    റോട്ടിലെ കല്ലുകളിലെല്ലാം തെറിച്ചിരുന്നു ആ പട്ടിയുടെ ചോര ചീറി പാഞ്ഞു പോയ പെജെറോ അതിന്റെ പുത്തന്‍ ടയറുകള്‍ ആദ്യമൊരു അലര്‍ച്ച, പിന്നെ ഒരു പിടച്ചില്‍ പിന്നെ പിടച്ചിലില്‍ പിണഞ്ഞ് ഇല്ലാതായ ഒരു മോങ്ങല്‍… ഇത്രയേ ഉള്ളു….അതും തീര്‍ന്നു.. പെജെറോ പോയി നിര്‍ത്തിയത് ഏത് ഹോട്ടലിന്റെ മുന്‍പിലായിരിക്കും അതില്‍ നിന്നും ഇറങ്ങിയവര്‍ എന്തായിരിക്കും ഓര്‍ഡര്‍ ചെയ്തത് ഇറച്ചി… Read More ›