Author Archives
മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം
രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…
പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു
-
സംഭവങ്ങള്‍
മനസ്സില്‍ തട്ടാതെ വഴുതി മാറിപ്പോയ ചില സംഭവങ്ങളുണ്ടായിരിക്കും എല്ലാവരുടെയും ജീവിതത്തില്‍…. തൊട്ടു തലോടാന്‍ ഒന്നുമില്ലാതെ വരുമ്പോള്‍ എവിടുന്നെന്നില്ലാതെ പുത്തന്‍ ഓര്‍മ്മകളായി കുണുങ്ങി കുണുങ്ങി വരും -മര്‍ത്ത്യന്‍-
-
മുയലും ആമയും
മുയലിന്റെയും ആമയുടെയും കഥ പറഞ്ഞ് കുട്ടികളെ ഉമ്മകൊടുത്ത് കിടത്തിയുറക്കുമ്പോള്‍ ഓര്‍ക്കില്ല ആരും…… രവിലെഴുന്നേറ്റ് അതെ കുട്ടികള്‍ പാതി കണ്ണും തുറന്ന് ആമ കളിക്കുമ്പോള്‍ അവരെ നിര്‍ബന്ധിച്ചു തിരക്ക് കൂട്ടി മുയലുകളാക്കി സ്കൂളിലേക്ക് ഓടിച്ചു വിടുമെന്ന്……. കൂടെ ഒരു താക്കീതും ” ആമയെപ്പോലെ ഇങ്ങനെ ഇഴയരുത്…… ഒന്ന് വേഗമാവട്ടെ…. ഇല്ലെങ്കില്‍ ബെല്ലടിക്കും… അടിയും മേടിക്കും…”……. പാവം കുട്ടികള്‍…….. Read More ›
-
ഓര്‍മ്മകള്‍…സ്വപ്നങ്ങള്‍
ജീവിത സന്ധ്യകളില്‍ കാറ്റേറ്റ് എപ്പോഴോ തളര്‍ന്നുറങ്ങിയ ചില ഓര്‍മ്മകള്‍…. എന്നോ സ്വപ്നത്തില്‍ വീണ്ടും ഉണര്‍ന്നപ്പോഴാണ് മനസ്സിലായത്…… പണ്ട് ഉറക്കം കെടുത്താറുണ്ടായിരുന്ന എത്രയോ സ്വപ്നങ്ങള്‍ ഒരിക്കലും നിറവേറാതെ…. ഇനി ഒരിക്കലും കാണാന്‍ കഴിയാതെ വെറും ഓര്‍മ്മകളായി ഉറങ്ങിപ്പോയെന്ന്…… -മര്‍ത്ത്യന്‍-
-
വഴികാട്ടി
നിന്റെ പുഞ്ചിരികളില്‍ ഒളിഞ്ഞിരുന്ന് എന്നെ കൊഞ്ഞനം കാട്ടാറുള്ള നിന്റെ അടക്കി പിടിച്ച കണ്ണുനീര്‍ തുള്ളികളാണ്… എന്നും ജീവിതത്തില്‍ വഴികാട്ടിയായിട്ടുള്ളത്… ഇന്ന് നീ കരഞ്ഞു കണ്ടപ്പോള്‍ ശരിക്കും വഴിമുട്ടി പോയി മര്‍ത്ത്യന്‍-
-
മഞ്ഞ്
പുലര്‍ച്ചെ മൂടല്‍ മഞ്ഞ് തട്ടി മാറ്റി വെയിലില്‍ കുളിച്ച് കയറി ചന്ദ്രക്കുറി ചാര്‍ത്തി ഒടുവില്‍ സന്ധ്യയെ പ്രണയിച്ച് പലതും സമ്മാനിച്ച് അങ്ങിനെ ഒരു ദിവസം കൂടി എവിടെയോ മറഞ്ഞു പോയി -മര്‍ത്ത്യന്‍-
-
അപൂര്‍ണ്ണത
ആരോ പണ്ട് പകുതിയെഴുതി നിര്‍ത്തി വച്ച ഒരു കവിതയുടെ ഏങ്ങല്‍ കേട്ടാണ് ഇന്നലെ ഞാന്‍ ഉണര്‍ന്നത്….. ഒരു കടലാസ്സും പേനയുമെടുത്ത് ഞാനതിന്റെ വിഷമം മാറ്റാന്‍ നോക്കി കഴിഞ്ഞില്ല….. അപൂര്‍ണ്ണതയില്‍ നിറഞ്ഞു നിന്നിരുന്ന ആ കവിതയുടെ ദുഃഖം തന്നെയായിരുന്നു എന്റെതും -മര്‍ത്ത്യന്‍-
-
പൂക്കള്‍
എന്റെ മുറിവുകളില്‍ നിന്നും നിന്റെ വേരുകളിലേക്ക് ഒലിച്ചു കയറിയ ചുവപ്പ് നിറം…. നിന്റെ പൂക്കളെ സുന്ദരികളാക്കിയിരിക്കുന്നു….പക്ഷെ ഈ പൂക്കളിറുത്ത് തന്നെ വേണമത്രെ ലോകത്തിന് ഇന്ന് പൂക്കളമിടാന്‍… -മര്‍ത്ത്യന്‍-
-
മഷി
പേന വിട്ടിറങ്ങിയ മഷിക്ക് പലപ്പോഴും മുന്നില്‍ രണ്ടു വഴിയെ കാണു ഒന്നുകില്‍ പുതിയ വാക്കുകള്‍ക്ക് വഴി തെളിക്കുക്ക… അല്ലെങ്കില്‍… വെള്ളയില്‍ അവ്യക്തത പടര്‍ത്തി ഉപയോഗ ശൂന്യമാവുക…. തിരിച്ചു കയറാന്‍ കഴിയാതെ പേനയുടെ അറ്റത് വഴിമുട്ടി മുന്നോട്ട് പോകാന്‍ വിസമ്മതിച്ചു നിന്ന ചില തുള്ളികളും കാണും ഇടയ്ക്ക് -മര്‍ത്ത്യന്‍-
-
നിനക്ക്
ഞാന്‍ കരഞ്ഞു പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ചിരിച്ചു തള്ളിക്കളയുന്ന പ്രകൃതമായിരുന്നില്ലെ നിനക്ക്….ചോദിക്കുമ്പോള്‍ നിനക്കെപ്പോഴും കാണും ഒരു ന്യായം…..സാരമില്ല….പക്ഷെ ഇന്നിപ്പോള്‍ ആരുടെ തമാശ കേട്ടിട്ടാ സുഹൃത്തേ ഇങ്ങനെ കണ്ണീരൊലിപ്പിച്ച് വരുന്നത്……. -മര്‍ത്ത്യന്‍-
-
മണ്ടന്‍
അസ്തമിച്ച സൂര്യന്‍ ഈ നശിച്ച ലോകത്തിലേക്ക് അവസാനമായി വലിച്ചെറിഞ്ഞ ഏതെങ്കിലും രശ്മിയുടെ ജാതകം മാറ്റിയെഴുതിയിട്ടാണത്രെ സമയം അടുത്ത പകലിന്റെ വരവ് നിശ്ചയിക്കുന്നത്…… കാരണം മാറ്റിയെഴുതാത്ത ജാതകങ്ങള്‍ സത്യം വിളിച്ചു പറയുമത്രെ അങ്ങിനെയുള്ള സത്യങ്ങള്‍ ഈ ലോകത്തിനെ കൂടുതല്‍ നാശത്തിലേക്ക് നയിക്കുമത്രെ… ഓരോ മണ്ടന്‍ വിശ്വാസങ്ങളും വിലയിരുത്തലുകളും…. ഏതായാലും മര്‍ത്ത്യന് എല്ലാ പ്രഭാതവും അല്പം നൊസ്സ് കൂടുതല്‍… Read More ›